പാക് വ്യോമമേഖലയിൽ ഇന്ത്യൻ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീട്ടി
Wednesday, August 20, 2025 10:29 PM IST
ഇസ്ലാമാബാദ്: പാക് വ്യോമമേഖലയിൽ ഇന്ത്യൻ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീട്ടി. സെപ്റ്റംബർ 23വരെ വിലക്ക് നീട്ടിയതായി പാക്കിസ്ഥാൻ അധികൃതർ അറിയിച്ചു.
പാക്കിസ്ഥാൻ എയർപോർട്ട് അതോറിറ്റി ഇതുസംബന്ധിച്ച് വിമാന ജീവനക്കാർക്ക് അറിയിപ്പ് കൈമാറി. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഏപ്രിൽ 23നാണ് പാക് വ്യോമമേഖലയിൽ ഇന്ത്യൻ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. തൊട്ടുപിന്നാലെ ഏപ്രിൽ 30ന് ഇന്ത്യയും വ്യോമാതിർത്തി അടച്ചു.