മുണ്ടക്കൈ ചൂരല്‍മല പുനരധിവാസം; 10 കോടി രൂപ മുഖ്യമന്ത്രിക്ക് കൈമാറി എം.എ. യൂസഫലി
Wednesday, August 20, 2025 11:32 PM IST
തിരുവനന്തപുരം: വയനാട് മുണ്ടക്കൈ - ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിത ബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന് സഹായവുമായി ലുലു ഗ്രൂപ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി 10 കോടി രൂപ കൈമാറി. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് പണം കൈമാറിയത്.
വയനാട് പുരനധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി നേരത്തെ ലുലു ഗ്രൂപ് ചെയര്മാന് അഞ്ച് കോടി രൂപ കൈമാറിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു ഈ തുക കൈമാറിയത്. ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് 50 വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്നും യൂസഫലി പ്രഖ്യാപിച്ചിരുന്നു.