കേരളത്തിന്റെ പ്രശ്നങ്ങൾ പ്രധാനമന്ത്രിയെ അറിയിച്ച് അൽഫോൻസ് കണ്ണന്താനം
Thursday, August 21, 2025 5:44 AM IST
ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ട് ഉൾപ്പെടെയുള്ള കേരളത്തിന്റെ പ്രശ്നങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധയിൽപ്പെടുത്തി മുൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം.
താൻ രചിച്ച "വിന്നിംഗ് ഫോർമുല' എന്ന പുസ്തകം സമ്മാനിക്കാനായി പ്രധാനമന്ത്രിയെ സന്ദർശിച്ചപ്പോഴാണു സംസ്ഥാനത്തിന്റെ വിവിധ വിഷയങ്ങളും കണ്ണന്താനം മോദിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
മുല്ലപ്പെരിയാർ അണക്കെട്ട് സംബന്ധിച്ച വിഷയത്തിനു പുറമെ റബറിന്റെ മിനിമം വില, മത്സ്യബന്ധന സമൂഹത്തിന്റെ പുരോഗതി, താൻ ജില്ലാ കളക്ടറായിരിക്കെ നടപ്പിലാക്കിയ കോട്ടയം മോഡൽ ജനസന്പർക്ക പരിപാടി രാജ്യത്തുടനീളം നടപ്പിലാക്കുക, താൻ ടൂറിസം മന്ത്രിയായിരിക്കെ നടപ്പിലാക്കിയ "കേരള ആത്മീയ സർക്യൂട്ട്' പദ്ധതി പുനഃസ്ഥാപിക്കുക എന്നീ വിഷയങ്ങളാണ് കണ്ണന്താനം മോദിയുമായി ചർച്ച ചെയ്തത്.