രാഹുലിനെ യൂത്ത്കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്നും നീക്കണം: കടുത്ത നിലപാടുമായി ചെന്നിത്തല
Thursday, August 21, 2025 11:49 AM IST
തിരുവനന്തപുരം: വിവാദ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിലപാട് കടുപ്പിച്ച് മുൻ പ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല.
രാഹുൽ മാങ്കൂട്ടത്തിലിനെ യൂത്ത്കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്നും അടിയന്തരമായി നീക്കണമെന്ന് ഹൈക്കമാൻഡിനോട് ചെന്നിത്തല ആവശ്യപ്പെട്ടു.
രാഹുലിനെതിരെ നടപടി വൈകരുതെന്നും സമയം വൈകും തോറും പാർട്ടിക്ക് ചീത്തപ്പേരാണ് ഉണ്ടാകുന്നതെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.