വാർത്താ സമ്മേളനം റദ്ദാക്കി രാഹുൽ മാങ്കൂട്ടത്തിൽ
Saturday, August 23, 2025 6:58 PM IST
പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിന്റെ വാർത്താ സമ്മേളനം റദ്ദാക്കി. അവസാന നിമിഷമാണ് വാര്‍ത്താസമ്മേളനത്തില്‍ നിന്ന് രാഹുല്‍ പിന്മാറിയത്. എന്തുകൊണ്ടാണ് വാര്‍ത്താസമ്മേളനം റദ്ദാക്കിയതെന്ന് സംബന്ധിച്ച് കാരണം വ്യക്തമാക്കിയിട്ടില്ല.
കോൺഗ്രസ് നേതൃത്വം ഇടപെട്ടതായാണ് വിവരം. ഇതുവരെ ഉയർന്ന ആരോപണങ്ങളിൽ വിശദീകരണം നൽകാനായിരുന്നു വാർത്താ സമ്മേളനം നടത്താൻ രാഹുൽ തീരുമാനിച്ചിരുന്നത്.
അതേസമയം രാഹുലിനു മുന്നിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കാൻ സമ്മർദമേറുന്നതായാണ് വിവരം. രാജി ആലോചനയിലേ ഇല്ലെന്നായിരുന്നു നേരത്തെ രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രതികരണം.