യുദ്ധം തീര്‍ത്തില്ലെങ്കില്‍ അനുഭവിക്കേണ്ടിവരും; റഷ്യക്കെതിരേ ഭീഷണിയുമായി ട്രംപ്
Sunday, August 24, 2025 4:40 AM IST
വാഷിംഗ്ടൺ: യുക്രെയ്നെതിരായ യുദ്ധം ഉടൻ അവസാനിപ്പിച്ചില്ലെങ്കിൽ റഷ്യ അനുഭവിക്കേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സമാധാനപരമായ പരിഹാരമുണ്ടാക്കിയില്ലെങ്കിൽ റഷ്യക്ക് ഉപരോധങ്ങളേർപ്പെടുത്തുമെന്ന് ട്രംപ് വ്യക്തമാക്കി.
കഴിഞ്ഞ 15ന് യുഎസിലെ അലാസ്കയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് ഫലമുണ്ടാകാത്ത സാഹചര്യത്തിലാണ് ഭീഷണിയുമായി യുഎസ് പ്രസിഡന്റ് രംഗത്തെത്തിയത്. യുക്രെയ്നിലെ ഒരു യുഎസ് ഫാക്ടറിയിൽ കഴിഞ്ഞ ദിവസം റഷ്യ ആക്രമണം നടത്തിയിരുന്നു.
അതേസമയം കൂടിക്കാഴ്ചയിലൂടെ മാത്രമേ യുദ്ധം അവസാനിപ്പിക്കാനാകൂവെന്നും പുടിനുമായി ചർച്ചയ്ക്ക് തയാറാണെന്നും സെലെൻസ്കി ആവർത്തിച്ചു. അലാസ്കയിലെ കൂടിക്കാഴ്ചയ്ക്കു പിന്നാലെ തിങ്കളാഴ്ച സെലെൻസ്കിയുമായി ട്രംപ് വൈറ്റ് ഹൗസിൽ ചർച്ചനടത്തിയിരുന്നു.