ആറന്മുള ഉത്രട്ടാതി വള്ളംകളി; മേലുകരയും കൊറ്റത്തൂരും ജലരാജാക്കന്മാർ
Tuesday, September 9, 2025 7:12 PM IST
പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി വള്ളംകളിയിൽ മേലുകരയും കൊറ്റത്തൂരും ജലരാജാക്കന്മാരായി. ആവേശകരമായ ഫൈനൽ മത്സരത്തില്‍ എ ബാച്ച് വിഭാഗത്തിൽ മേലുകര പള്ളിയോടവും ബി ബാച്ച് വിഭാഗത്തിൽ കൊറ്റാത്തൂര്‍ കൈതക്കോടിയും വിജയികളായി.
സമയനിര്‍ണയത്തില്‍ അപാകതയെന്ന് ആരോപിച്ച് കോയിപ്രം പള്ളിയോടം ലൂസേഴ്സ് ഫൈനലില്‍ പങ്കെടുക്കാതെ മടങ്ങി. പള്ളിയോടങ്ങളുടെ വലിപ്പം അടിസ്ഥാനമാക്കി എ, ബി ബാച്ചുകളായി തിരിച്ചാണ് ജലഘോഷയാത്രയും മത്സരവും നടത്തിയത്.
വലിയ വള്ളങ്ങൾ ഉൾപ്പെടുന്ന എ ബാച്ചിൽ 35 എണ്ണവും ബി ബാച്ചിൽ 17 എണ്ണവുമാണ് മത്സരരംഗത്തുണ്ടായിരുന്നത്. മന്ത്രിമാരായ കെ. രാജൻ, സജി ചെറിയാൻ, റോഷി അഗസ്റ്റിൻ, വീണാ ജോർജ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.