റായ്ബറേലിയിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി പ്രതിഷേധം
Wednesday, September 10, 2025 2:44 PM IST
ലക്നോ: റായ്ബറേലിയിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി പ്രതിഷേധം. രാഹുൽ ഗാന്ധിയുടെ വാഹന വ്യൂഹം ബിജെപി പ്രവർത്തകർ തടഞ്ഞു.
പ്രധാനമന്ത്രിയുടെ മാതാവിനെതിരായ പ്രസ്താവനയിലാണ് പ്രതിഷേധം ഉയർന്നത്. രാഹുൽഗാന്ധി മാപ്പു പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
വോട്ട് അധികാർ യാത്രയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയ്ക്കെതിരെ മോശം പരാമർശം നടത്തിയതിന് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഉത്തർപ്രദേശ് മന്ത്രി ദിനേശ് പ്രതാപ് സിംഗ് റായ്ബറേലിയിലെ ഒരു ഹൈവേയിൽ വച്ച് രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം തടഞ്ഞു.
രാഹുൽ ഗാന്ധി ഹർചന്ദ്പൂരിലേക്ക് പോകുമ്പോൾ കത്വാര ഹൈവേയിൽ ദിനേശ് പ്രതാപ് സിംഗും അനുയായികളും ധർണ നടത്തി. "രാഹുൽ ഗോ ബാക്ക്' മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകളുമായാണ് ബിജെപി പ്രവർത്തകർ എത്തിയത്.