ബാറിൽ കയറി യുവാവിനെ ആക്രമിച്ച കേസ്: രണ്ട് പേർ പിടിയിൽ
Wednesday, September 17, 2025 4:03 AM IST
പാലക്കാട്: ആറങ്ങോട്ടുകരയിലെ ബാറിൽ വച്ച് യുവാവിനെ ആക്രമിച്ച് മൂക്കിടിച്ച് തകർത്ത് പരിക്കേൽപ്പിച്ച കേസിലെ രണ്ട് പ്രതികളെ പിടികൂടി ചാലിശേരി പോലീസ്. തൃശൂർ വരവൂർ നായരങ്ങാടി സ്വദേശികളായ ബജീഷ്(34), തറയിൽ വീട്ടിൽ നസറുദ്ദീൻ(29) എന്നിവരാണ് പിടിയിലായത്.
ആറങ്ങോട്ട്കരയിലെ ബാറിൽ വച്ച് രണ്ട് പ്രതികളും ചേർന്ന് യുവാവിനെ തടഞ്ഞ് നിർത്തി ഭീഷണിപ്പെടുത്തുകയും മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് മൂക്കിടിച്ച് തകർക്കുകയുമായിരുന്നു. ഈ മാസം അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം.
ആക്രമണത്തിൽ യുവാവിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. പിടിയിലായ പ്രതി നസറുദ്ദീൻ മറ്റ് കേസുകളിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു.