ക്രിമിനൽ കേസുകളിൽ പ്രതികളായവർക്ക് പ്രവേശനമില്ല; നിർണായക തീരുമാനവുമായി കേരള സർവകലാശാല
Wednesday, September 17, 2025 6:57 PM IST
തിരുവനന്തപുരം: ക്രിമിനൽ കേസുകളിൽ പ്രതികളായ വിദ്യാർത്ഥികൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്താൻ കേരള സർവകലാശാല തീരുമാനം. സർവകലാശാലയിൽ ബിരുദ പ്രവേശനം നേടുന്ന വിദ്യാർഥികൾ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടില്ലെന്ന് സത്യവാങ്മൂലം നൽകണം.
സർവകലാശാല വൈസ് ചാൻസിലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ അധ്യക്ഷതയിൽ ചേർന്ന സിൻഡിക്കേറ്റ് ഉപസമിതിയുടേതാണ് തീരുമാനം. സത്യവാങ്മൂലം ലംഘിച്ചാൽ വിദ്യാർഥികളുടെ പ്രവേശനം കോളജ് പ്രിൻസിപ്പലിന് റദ്ദാക്കാം.