കോഴിക്കോട്ട് സ്കൂട്ടറിൽ ടിപ്പറിടിച്ച് അപകടം; യുവാവ് മരിച്ചു
Monday, September 22, 2025 12:37 AM IST
കോഴിക്കോട്: തൊണ്ടയാട് ജംഗഷനിൽ സ്കൂട്ടറിൽ ടിപ്പറിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ചേവായൂര്‍ സ്നേഹദീപം ലൈബ്രറിക്ക് സമീപം താമസിക്കുന്ന നെയ്ത്തുകുളങ്ങര സ്വദേശി കെ ടി മുബൈറാണ് (40) മരിച്ചത്.
തൊണ്ടയാട് ജംഗ്ഷൻ ഫ്ളൈ ഓവറിനു താഴെ സര്‍വീസ് റോഡില്‍ വച്ചാണ് അപകടമുണ്ടായത്. പാലാഴി ഭാഗത്തു നിന്ന് തൊണ്ടയാട് ജംഗ്ഷനിൽ കയറി മലാപ്പറമ്പ് ഭാഗത്തേക്ക് തിരിയുന്നതിനിടെയാണ് മുബൈര്‍ അപകടത്തില്‍പ്പെട്ടത്.
സ്കൂട്ടറില്‍ നിന്ന് റോഡില്‍ വീണ യുവാവിന്റെ ശരീരത്തിലൂടെ ടിപ്പര്‍ ലോറി കയറിയിറങ്ങി. ടിപ്പര്‍ ഡ്രൈവര്‍ പി.കെ ശിബിലിയുടെ പേരില്‍ മനപ്പൂര്‍വമല്ലാത്ത നരഹത്യ, അശ്രദ്ധമായി വാഹനം ഓടിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തു.
ദീര്‍ഘകാലം പ്രവാസിയായിരുന്ന മുബൈര്‍ നാട്ടില്‍ തിരിച്ചെത്തി ഡ്രൈവര്‍ ജോലി ചെയ്തു വരികയായിരുന്നു. പിതാവ്: കെ.ടി കുഞ്ഞോയി. മാതാവ്: പരേതയായ ആയിഷ. ഭാര്യ: ഫര്‍സാന. മക്കള്‍: മുഹമ്മദ് സയാന്, മുഹമ്മദ് ഇഹ്സാന്‍, ആയിഷ.