പാലക്കാട്ട് അധ്യാപകനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
Monday, September 22, 2025 12:54 AM IST
പാലക്കാട്: തച്ഛനാട്ടുകരയിൽ അധ്യാപകനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തച്ഛനാട്ടുകര പട്ടിശേരി സ്വദേശി സലീം (40) ആണ് മരിച്ചത്.
മാണിക്കപറമ്പ് സർക്കാർ സ്കൂളിലെ അധ്യാപകനാണ്. ഞായറാഴ്ച വൈകുന്നേരം അഞ്ചോടെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
സലീമിന്റെ മകന് 12 വര്‍ഷമായി കിടപ്പുരോഗിയാണ്. ഇതിൽ മാനസിക പ്രയാസമുണ്ടായിരുന്നെന്നും ഇതാകാം മരണ കാരണമെന്നും പോലീസ് പറഞ്ഞു.