ന്യൂ​ഡ​ൽ​ഹി: ല​ഡാ​ക്കി​ന് സം​സ്ഥാ​ന പ​ദ​വി ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ന്ന സം​ഘ​ർ​ഷ​ത്തി​ന് പി​ന്നാ​ലെ അ​റ​സ്റ്റ് ചെ​യ്ത ആ​ക്ടി​വി​സ്റ്റ് സോ​നം വാം​ഗ് ചു​കി​നെ രാ​ജ​സ്ഥാ​നി​ലെ ജോ​ധ്പു​രി​ലേ​ക്ക് മാ​റ്റി​യ​താ​യി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

‌‌പ്ര​ദേ​ശ​ത്ത് നി​ല​നി​ൽ​ക്കു​ന്ന പ്ര​തി​ഷേ​ധ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് സോ​ന​ത്തെ ജോ​ധ്പു​ർ ജ​യി​ലി​ലേ​ക്ക് മാ​റ്റി​യ​തെ​ന്നാ​ണ് അ​ധി​കൃ​ത​ർ അ​റി​യി​ക്കു​ന്ന​ത്. ല​ഡാ​ക്കി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ സം​ഘ​ട​ന​ക​ളു​മാ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ശ​നി​യാ​ഴ്ച ച​ർ​ച്ച ന​ട​ത്തും.

സോ​നം വാം​ഗ് ചു​കി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തി​ന് പി​ന്നാ​ലെ​യാ​ണ് സം​ഘ​ട​ന​ക​ളു​മാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ച​ർ​ച്ച​യ്ക്ക് ത​യാ​റാ​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ വി​ഷ​യ​ത്തി​ൽ സോ​നം വാം​ഗ് ചു​കു​മാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ച​ർ​ച്ച​യ്ക്ക് ത​യാ​റാ​യി​ട്ടി​ല്ല.