എത്തിയത് കെഎസ്ആർടിസി ബസിൽ; 20 ലക്ഷം രൂപ വില മതിക്കുന്ന മെത്താഫിറ്റമിനുമായി യുവാവ് പിടിയിൽ
Monday, September 29, 2025 2:35 PM IST
പാലക്കാട്: വാളയാറിൽ വൻ ലഹരിവേട്ട. 20 ലക്ഷം രൂപ വില മതിക്കുന്ന മെത്താഫിറ്റമിനുമായി യുവാവ് പിടിയിലായി. ചാവക്കാട് സ്വദേശി ഷമീറിനെയാണ് വാളയാർ എക്സൈസ് ചെക്ക് പോസ്റ്റിൽ വച്ച് പിടികൂടിയത്.
211 ഗ്രാം മെത്താഫിറ്റമിനാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്. കോയമ്പത്തൂരിൽ നിന്ന് കെഎസ്ആർടിസി ബസിലാണ് ഇയാൾ ലഹരി കടത്തിയിരുന്നത്. ചാവക്കാട് ചില്ലറ വിൽപനയ്ക്ക് കൊണ്ടു പോകവേയാണ് പിടിയിലായത്.