പാന്പാടി : ഫാ. തോമസ് ആലഞ്ചേരി

ഹെറാൾഡ്സ് ഓഫ് ഗുഡ് ന്യൂസ് സന്ന്യാസ സമൂഹം സെന്റ് പോൾ പ്രൊവിൻസ് അംഗമായ ഫാ. തോമസ് ആലഞ്ചേരി (94) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച 10നു വിജയപുരം ബിഷപ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിലിലിന്റെ മുഖ്യകാർമികത്വത്തിൽ പാന്പാടിയിലുള്ള ഗുഡ് ന്യൂസ് സെന്ററിൽ. കുറിച്ചി ആലഞ്ചേരിൽ പരേതരായ അഗസ്റ്റിൻറോസമ്മ ദന്പതികളുടെ മകനാണ്.
1959ൽ പൗരോ ഹിത്യം സ്വീകരിച്ച ഫാ. തോമസ് 1984 ൽ സ്ഥാപിതമായ ഹെറാൾഡ്സ് ഓഫ് ഗുഡ് ന്യൂസ് സഭയുടെ സ്ഥാപകാംഗങ്ങളിൽ ഒരാളായിരുന്നു. ആന്ധ്ര പ്രദേശിലെ കാമവരുകോട്ട, വൈരിപട്ടണം, ഭീമവാരം എന്നിവിടങ്ങളിൽ മൈനർ സെമിനാരി റെക്ടർ, വേലചിത്തകുടം വികാരി, സൈന്റ്് പോൾ സ്കൂൾ കറസ്പോണ്ടന്റ്്, ഗുഡ് ന്യൂസ് പ്രസ് ഡയറക്്ടർ, സെന്റ്് ജോസഫ് മേജർ സെമിനാരി ആത്മീയപിതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
സഹോദരങ്ങൾ: ബ്രിജീത്താമ്മ കറുകപ്പറന്പിൽ (കുറിച്ചി), പരേതരായ മേരി പുല്ലൂർ (നെടുമണ്ണി), ഈപ്പച്ചൻ ആലഞ്ചേരി (കുറിച്ചി), ഏലിയാമ്മ തുണ്ടിപ്പറന്പിൽ (മാമ്മൂട്), ത്രേസ്യാമ്മ പുന്നക്കുടി (മാമ്മൂട്), അപ്രേം ആലഞ്ചേരി (കുറിച്ചി). ഫാ. സിബി ആലഞ്ചേരി (അമേരിക്ക), ഫാ. അഗസ്റ്റിൻ ആലഞ്ചേരി സിഎംഐ (വികാർ പ്രൊവിൻഷ്യൽ, ചാന്ദാ പ്രൊവിൻസ്), അനറ്റ് ആലഞ്ചേരി എഫ്സിസി (ജർമനി), സിസ്റ്റർ ജോസീനാ എഫ്സിസി (തക്കല), ഫാ. ജോബി കറുകപ്പറന്പിൽ (സെക്രട്ടറി, സിബിസിഐ ഡയലോക് ആൻഡ് എക്യുമിനിസം ഓഫീസ്), സിസ്റ്റർ ടെസി കറുകപറന്പിൽ എഒ (ഏറ്റുമാനൂർ) എന്നിവർ സഹോദര മക്കളാണ്.