Wednesday, November 17, 2021 2:54 PM IST
ഒരു മണിക്കൂറിൽ വിവിധ ഭാഷകളിൽ വിവിധ രാഗങ്ങളിൽ 20 ചലച്ചിത്ര ഗാനങ്ങൾ ആലപിച്ച് എം. ശിവകീർത്തന ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ചു.
പ്രമാടം നേതാജി ഹയർസെക്കൻഡറി സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിനിയായ ശിവകീർത്തന വാഴമുട്ടം ഈസ്റ്റ് വലിയമഠത്തിനാൽ വീട്ടിൽ തുറമുഖ വകുപ്പ് ഉദ്യോഗസ്ഥനായ ഡി. മനോജ്കുമാറിന്റെയും പൊതുമരാമത്തു ജീവനക്കാരി സുമയുടെയും മകളാണ്.