തോറ്റുപോയ രാജാവല്ല ദൈവം; നമ്മള്‍ പിന്തിരിഞ്ഞോടുന്ന പടയാളികളുമല്ല
2020 മാ​ർ​ച്ച് പ​തി​മൂ​ന്നിന് ലീ​മാ​ൻ സ്റ്റോ​ൺ എ​ന്ന എ​ഴു​ത്തു​കാ​ര​ൻ കു​റി​ച്ച ലേ​ഖ​ന​ത്തി​ന്‍റെ ശീ​ർ​ഷ​കം ഇ​പ്ര​കാ​ര​മാ​ണ് "വി​ശ്വാ​സ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ മാ​ത്ര​മ​ല്ല പ​ക​ർച്ചവ്യാ​ധി പ്ര​തി​രോ​ധ​ത്തി​ന്‍റെ കാ​ര്യ​ത്തി​ലും ക്രി​സ്ത്യനി​ക്കു ര​ണ്ടാ​യി​രം കൊ​ല്ല​ത്തെ പാ​ര​മ്പ​ര്യ​മു​ണ്ട്.' ആ​ത്മീയ​ത​യു​ടെ​യും ദൈ​വി​ക​ത​യു​ടെ​യും അ​ട​യാ​ള​മാ​യി ക​ല്ലു​ക​ളെ​യും കെ​ട്ടി​ട സ​മു​ച്ച​യ​ങ്ങ​ളെ​യും സ്ഥാ​പ​ന​ങ്ങ​ളെ​യും മാ​ത്രം കാ​ണു​ന്ന​വ​രു​ടെ ക​ണ്ണു​ക​ളി​ലാ​ണ് ദൈ​വം തോ​റ്റുപോ​യൊ​രു രാ​ജാ​വാ​യും വി​ശ്വാ​സി​ക​ൾ പ​രാ​ജി​ത ച​ക്ര​വ​ർ​ത്തി​യു​ടെ പ​ട​യാ​ളി​ക​ളാ​യും തോ​ന്ന​ലു​ണ്ടാ​കു​ന്ന​ത്.

"നാ​ളെ ലോ​കം ന​ശി​ക്കു​മ്പോ​ൾ ആ ​നാ​ശ​മു​ഖ​ത്തി​ന് അ​റ്റോ​മി​ക് ബോം​ബി​ന്‍റെ "മ​ഷ്റൂം ക്ളൗ​ഡ്’ മു​ഖ​മാ​യി​രി​ക്കി​ല്ല, അ​തി​നു വൈ​റ​സി​ന്‍റെ മു​ഖ​മാ​യി​രി​ക്കും. ഇ​നി​യു​ള്ള വ​ർഷ​ങ്ങ​ളി​ൽ കോ​ടി​ക്ക​ണ​ക്കി​നു മ​നു​ഷ്യ​ർ കൊ​ല ചെ​യ്യ​പ്പെ​ടാ​ൻ പോ​കു​ന്ന​ത് യു​ദ്ധ​മു​ഖ​ങ്ങ​ളി​ലാ​യി​രി​ക്കി​ല്ല. പ​ക​ർ​ച്ച​വ്യ​ധിക​ണ​ക്കെ പ​ട​ർ​ന്നു പി​ടി​ക്കു​ന്ന അ​ദൃ​ശ്യ വൈ​റ​സു​ക​ളു​ടെ​യും മൈ​ക്രോ​ബ്സു​ക​ളു​ടെ​യും അ​സാ​മാ​ന്യ ആ​ക്ര​മ​ണം കൊ​ണ്ടാ​യി​രി​ക്കും​.

മൈ​ക്രോ​സോ​ഫ്റ്റ് എ​ന്ന ലോ​കോ​ത്ത​ര ബി​സി​നസ് സാ​മ്രാ​ജ്യ​ത്തി​ന്‍റെ സ​ഹ സ്ഥാ​പ​ക​നും മു​പ്പ​ത്തി​യൊ​ന്നാ​മ​ത്ത വ​യ​സുമു​ത​ലി​ങ്ങോ​ട്ട് ലോ​ക​കോ​ടീ​ശ്വ​ര​ൻ​മാ​രി​ലൊ​രു​വ​നാ​യും ഖ്യാ​തി സ്വ​ന്ത​മാ​ക്കി​യ ബി​ൽ ഗേ​റ്റ്സ്, നാ​ലു വ​ർഷ​ങ്ങ​ൾക്കു മു​ൻ​പ് റ്റെ​ഡ് ടോ​ക്ക് (Ted Talk) വേ​ദി​യി​ൽ നി​ന്നു ലോ​ക​ത്തി​ന്‍റെ കാ​തി​ലേ​ക്കു ക​ട​ത്തിവി​ട്ട മു​ന്ന​റി​യി​പ്പാ​യി​രു​ന്നു ഈ ​വാ​ക്യം. ച​രി​ത്ര​ത്തി​ൽ ഇ​തു​വ​രെ നി​വ​ർ​ത്തി​ക്ക​പ്പെട്ട പ്ര​വ​ച​ന​ങ്ങ​ളോ​ടൊ​പ്പം ഇ​ന്ന് ഒ​ന്നുകൂ​ടെ കൂ​ട്ടിച്ചേ​ർ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.

‘അ​ണ്വാ​യു​ധ​ങ്ങ​ളു​ടെ​യും ബ​യോ​വെ​പ്പ​ണു​ക​ളു​ടെ​യും നി​ർ​മാണ​ത്തി​ന് മി​ല്യ​ൺ ക​ണ​ക്കി​ന് മു​ത​ൽമു​ട​ക്കു ന​ട​ത്തി​യ നാം ​വൈ​റോ​ള​ജി, എ​പി​ഡെ​മി​യോ​ള​ജി ഉ​ൾ​പ്പെ​ടു​ന്ന ആ​രോ​ഗ്യ പ്ര​തി​രോ​ധ മേ​ഖ​ല​യി​ലെ പ​ഠ​ന​ത്തി​നാ​യി എ​ന്ത് ചെല​വ​ഴി​ച്ചു?’. മി​സൈ​ലു​കൊ​ണ്ടു​ള്ള ദൃ​ശ്യ​പ്പോരാ​ട്ട​ത്തി​ന് അ​തി​ർ​ത്തി​ക​ൾ അ​ട​ച്ചു നാം ​പ​ദ്ധ​തി ആ​വി​ഷ്കരി​ക്കു​മ്പോ​ൾ, അ​തി​ർ​ത്തി​ക​ൾ ഒ​രു ത​ട​സ​മേ അ​ല്ലാ​ത്ത അ​ദൃ​ശ്യ പോ​രാ​ളി​ക​ളാ​യ വൈ​റ​സു​ക​ളു​ടെ​യും മൈ​ക്രോ​ബ്സിന്‍റെയും അ​ങ്കം വെ​ട്ടി​നു നാം ​എ​ന്ത് ത​യാറെ​ടു​പ്പു ന​ട​ത്തി എ​ന്നും അ​ദ്ദേ​ഹം ആ​രാ​യു​ന്നു.

ക​ളി​ച്ചു കാ​ണി​ക​ളെ ര​സി​പ്പി​ക്കു​ന്ന കാ​ൽ​പ്പ​ന്തു ക​ളി​ക്കാ​ർ​ക്ക് മി​ല്യ​ൺ ക​ണ​ക്കി​ന് യൂ​റോ​യും, ബ​യോ​ള​ജി​ക്ക​ൽ റി​സേ​ർ​ച് നി​ർ​വ​ഹി​ക്കു​ന്ന ഒ​രാ​ൾ​ക്ക് ആ​യി​ര​ത്തി എ​ണ്ണൂ​റു യൂ​റോ​യു​മാ​ണ് നി​ങ്ങ​ൾ കൊ​ടു​ക്കു​ന്ന​ത്. എ​ന്നി​ട്ടി​പ്പോൾ വൈ​റ​സി​ന് മ​രു​ന്നു​ണ്ടാ​ക്കി കൊ​ടു​ക്കാ​ൻ ഞ​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്നോ? പോ​യി ക്രി​സ്‌റ്റ്യാ​നോ റൊ​ണാ​ൾഡോ​യോടും മെ​സി​യോ​ടും ചോ​ദി​ക്കു...​അ​വ​ർ നി​ങ്ങ​ളെ സു​ഖ​പ്പെ​ടു​ത്തും​.'-ഒ​രു വൈ​റ​സ് ക​ണക്കേ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ട​ർ​ന്നു പി​ടി​ച്ച സ്പാ​നി​ഷ് ബ​യോ​ള​ജി​ക്ക​ൽ റി​സേ​ർ​ച്ച​ർ സ്ത്രീ​യു​ടെ ക്ഷോ​ഭ​മാ​ണി​ത്.

ലോ​കം ഇ​ന്ന് ക​ട​ന്നു പോ​കു​ന്ന അ​വി​ശ്വ​സ​നീ​യ​മാ​യ അ​പ​ക​ട​സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്കു ദൈ​വം ആ​ണ് ഉ​ത്ത​ര​വാ​ദി​യെ​ന്നും വി​ശ്വാ​സ​ത്തി​ന്‍റെ പ​രാ​ജ​യ​മാ​ണ് ഇ​ത് എ​ന്നു​മൊ​ക്കെ ആ​ർ​ത്ത​ല​യ്ക്കു​ന്ന​വ​ർ മേ​ൽ​പ്പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ കാ​ണാ​തെ പോ​ക​രു​ത്. മ​നു​ഷ്യ​ർ അ​വ​ന്‍റെ അ​ഹ​ങ്കാ​രം കൊ​ണ്ടും സ്വാ​ർ​ഥത കൊ​ണ്ടും ചെ​യ്തു കൂ​ട്ടു​ന്ന പ്ര​ശ്ന​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്തം ദൈ​വ​ത്തി​ന്‍റെ ചു​മ​ലി​ലേ​ക്ക് ക​യ​റ്റി​വയ്ക്ക​രു​ത്. മ​നു​ഷ്യ​ന്‍റെ അ​ജ്ഞ​ത​യ്ക്കും അ​പ​രാ​ധ​ങ്ങ​ൾ​ക്കും ദൈ​വ​ത്തെ​യ​ല്ല പ്ര​തി​കൂ​ട്ടി​ൽ നി​ർ​ത്തേ​ണ്ട​ത്. ദൈ​വ വി​ശ്വാ​സി​ക​ളെ​യ​ല്ല സാ​ക്ഷി​ക​ളാ​യി വി​സ്ത​രി​ക്കേ​ണ്ട​ത്.

അ​യ​ൽരാ​ജ്യ​ത്തി​ന്‍റെ അ​തി​ർ​ത്തി ചൂ​ഴ്ന്നു ക​യ​റി അ​ക്രം അ​ഴി​ച്ചുവി​ടാ​നും, ആ​കാ​ശ​ത്തു സ്ഥാ​പി​ച്ചി​ട്ടു​ള്ള സാ​റ്റ​ലൈ​റ്റ് അ​ട​യാ​ള​ങ്ങ​ളു​ടെ നി​ർ​ദേ​ശം വ​ഴി ഭൂ​മി​യി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന കാ​റി​ന​ക​ത്തേ​ക്കു നി​റ​യൊ​ഴി​ച്ചു ക​ത്തി​ച്ചു ക​ള​യാ​നു​മുള്ള ശാ​സ്ത്ര മി​ക​വ് നേ​ടി​യ മ​നു​ഷ്യ​ർ​ക്ക് ചൈ​ന​യി​ലെ വു​ഹാ​നി​ലും ഇ​റ്റ​ലി​യി​ലെ മി​ലാ​നി​ലും മ​ര​ണ​ത്തോ​ട് മ​ല്ല​ടി​ക്കു​ന്ന​വ​രു​ടെ ജീ​വ​നെ പി​ടി​ച്ചു നി​ർ​ത്താ​നാ​കു​ന്നി​ല്ല.

മ​ര​ണ​ത്തി​ന്‍റെ കി​ട​ക്ക​യി​ൽ കി​ട​ന്ന് അ​വ​സാ​ന ശ്വാ​സം ആ​കാ​ശ​ത്തേ​ക്ക് വി​ടു​മ്പോ​ഴും അ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും അ​നു​സ്മ​രി​ച്ച​ത് ദൈ​വ​നാ​മം മാ​ത്ര​മാ​ണ്. ഒ​രു ചെ​റു തൂ​വ​ലോ​ളം പോ​ലും ഭാ​ര​മി​ല്ലാ​ത്ത ശ്വാ​സം ഒ​ന്നു​ള്ളി​ലേ​ക്കെ​ടു​ക്കാ​ൻ പ​റ്റാ​തെ നെ​ഞ്ചു​ന്തി വ​രു​മ്പോ​ൾ അ​വ​ർ ആ​ഗ്ര​ഹി​ച്ച​ത് അ​ടു​ത്തി​രു​ന്നു നെ​ഞ്ച് ത​ട​വി കൊ​ടു​ക്കാ​ൻ ഒ​രു മ​നു​ഷ്യ​നെ മാ​ത്ര​മാ​ണ്. ശാ​സ്ത്ര​ത്തി​നു മു​ട്ട​ുമട​ക്കേ​ണ്ടി വ​രു​ന്ന അ​ദൃ​ശ്യ​ശ​ക്തി​ക​ൾ!

ച​രി​ത്ര​ത്തി​ന്‍റെ താ​ളു​ക​ളി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള മ​ഹാ​മാ​രി​ക​ളു​ടെ ന​ടു​വി​ൽ മ​നു​ഷ്യ​ന് കൂ​ട്ടാ​യി​രുന്നി​ട്ടു​ള്ള​ത് എ​ന്നും മ​ന​സാ​ക്ഷി​യു​ള്ള മ​റ്റു മ​നു​ഷ്യ​ർ ത​ന്നെ​യാ​ണ്, റോ​ബ​ട്ടു​ക​ള​ല്ല. അ​വ​രെ അ​തി​നു പ​രു​വ​പ്പെ​ടു​ത്തി​യ​തോ ഉ​ള്ളി​ൽ പാ​ക​പ്പെ​ട്ട വി​ശ്വാ​സ​ത്തി​ന്‍റെ വി​ത്തു​ക​ളു​ടെ പൊ​ട്ടി​മു​ള​യ്ക്ക​ൽ ത​ന്നെ​യാ​ണ്. 2020 മാ​ർ​ച്ച് പ​തി​മൂ​ന്നിന് ലീ​മാ​ൻ സ്റ്റോ​ൺ എ​ന്ന എ​ഴു​ത്തു​കാ​ര​ൻ കു​റി​ച്ച ലേ​ഖ​ന​ത്തി​ന്‍റെ ശീ​ർ​ഷ​കം ഇ​പ്ര​കാ​ര​മാ​ണ് "​വി​ശ്വാ​സ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ മാ​ത്ര​മ​ല്ല പ​ക​ർച്ചവ്യാ​ധി പ്ര​തി​രോ​ധ​ത്തി​ന്‍റെ കാ​ര്യ​ത്തി​ലും ക്രി​സ്ത്യനി​ക്കു ര​ണ്ടാ​യി​രം കൊ​ല്ല​ത്തെ പാ​ര​മ്പ​ര്യ​മു​ണ്ട്.

റോ​മ​ൻ സാ​മ്രാ​ജ്യ​ത്തി​ലെ നാ​ലി​ലൊ​ന്നു ജ​ന​ങ്ങ​ളെ കൊ​ന്നൊ​ടു​ക്കി​യ ര​ണ്ടാം നൂ​റ്റാ​ണ്ടി​ലെ പ​ക​ർ​ച്ച വ്യാ​ധി​യെ​ക്കാ​ൾ വേ​ഗ​ത്തി​ലാ​ണ് ക്രി​സ്ത്യാ​നി​റ്റി​ക്ക് വ​ള​ർച്ച​യും വ്യാ​പ്തി​യു​മു​ണ്ടാ​യ​ത്. വി​ജാ​തീ​യ ദൈ​വ​ങ്ങ​ളു​ടെ കോ​പ​മാ​ണ് പ​ക​ർ​ച്ച​വ്യാ​ധി​ക്കു നി​ദാ​ന​മെ​ന്ന പു​ല​മ്പ​ലു​ക​ൾ​ക്കു മീ​തെ ഭ​യ​ര​ഹി​ത​രാ​യി ന​ട​ന്നു നീ​ങ്ങി, ക​ട​ലി​നു മീ​തെ ന​ട​ന്ന​വ​ന്‍റെ മ​ക്ക​ൾ. മ​ര​ണ​ത്തി​ന്‍റെ എ​ണ്ണം കു​റ​യ്ക്കാ​നൊ​ന്നും അ​വ​ർ​ക്ക് സാ​ധി​ച്ചി​ല്ലെങ്കി​ലും ആ​രെ​യും നി​രാ​ശ​രാ​യി മ​രി​ക്കാ​ൻ അ​വ​ർ അ​നു​വ​ദി​ച്ചി​ല്ല.

മ​രി​ച്ച​വ​രെ ഓ​ർ​ത്തു നി​ങ്ങ​ൾ ക​ര​യ​രു​ത് അ​വ​ർ സ്വ​ർ​ഗ​ത്തി​ലാ​ണ്...​പ​ക​രം, ജീ​വി​ച്ചി​രി​ക്കു​ന്ന​വ​രു​ടെ കൂ​ടെ ആ​യി​രി​ക്കു​ക അ​വ​ർ​ക്കു വേ​ണ്ടി ഇ​ര​ട്ടി​യാ​യി പ്രാ​ര്‌ഥി​ക്കു​ക, അ​വ​രെ ഇ​ര​ട്ടി​യാ​യി പ​രി​പാ​ലി​ക്കു​ക​, മൂ​ന്നാം നൂ​റ്റാ​ണ്ടി​ലെ മ​ഹാ​മാ​രി​ക്ക് മ​ധ്യേ നി​ന്നുകൊ​ണ്ട് വി​ശു​ദ്ധ സി​പ്രി​യാ​ൻ ന​ട​ത്തി​യ ഈ ​പ്ര​ഭാ​ഷ​ണം ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ ഗ​ർ​ഭ​പാ​ത്ര​ത്തി​ലെ ഊ​ർ​ജ​മാ​ണ്.

ആ ​ഊ​ർ​ജ​വു​മാ​യി തെ​രു​വി​ലേ​ക്കി​റ​ങ്ങി​യ ക്രി​സ്ത്യാ​നി​ക​ളു​ടെ സ്നേ​ഹ​വും പ​രി​പാ​ല​ന​യും ക​ണ്ടു വി​ജാ​തീ​യ ച​ക്ര​വ​ർ​ത്തി​യാ​യ ജൂ​ലി​യ​സി​ന്‍റെ പോ​ലും ക​ണ്ണ് ത​ള്ളി​യ​താ​യി ച​രി​ത്രം സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. ര​ണ്ടാ​യി​രം വ​ർ​ഷ​ത്തി​ന് ശേ​ഷ​വും, വി​ശ്വാ​സ​ത്തി​നും സ്നേ​ഹ​ത്തി​നും ഒ​രു കു​റ​വും വ​രാ​തെ ഫ്രാ​ൻ​സി​സ് എ​ന്ന് പേ​രു​ള്ള മാ​ർ​പാ​പ്പ റോ​മ​ൻ തെ​രു​വീ​ഥി​ക​ളി​ലൂ​ടെ ഒ​രു തീ​ർ​ഥാട​ക​നെ പോ​ലെ ന​ട​ന്നു പ്രാ​ർ​ഥി​ക്കു​ന്നു. മി​ലാ​നി​ലെ കൊ​റോ​ണ ബാ​ധി​ത പ്രദേ​ശ​ങ്ങ​ളി​ൽ മ​ര​ണ​പ്പെ​ട്ട ഇ​രു​പ​ത്ത​ഞ്ചോ​ളം വൈ​ദീ​ക​രും സ​മ​ർ​പ്പി​ത​രും, രോ​ഗം ബാ​ധി​ച്ച ഇ​ട​വ​കാ​ങ്ങ​ങ്ങ​ളെ ആ​ശ്വ​സി​പ്പി​ക്കാ​നും ശു​ശ്രൂ​ഷി​ക്കാ​നു​മാ​യി പോ​യി​രു​ന്ന​വ​രാ​ണ് എ​ന്ന് വാ​യി​ക്കു​മ്പോ​ഴാ​ണ് വി​ശു​ദ്ധ സി​പ്രി​യ​ന്‍റെ വാ​ക്കു​ക​ൾ ഇ​ന്നും മാം​സം ധ​രി​ക്കു​ന്നു​വെ​ന്നു നാം ​തി​രി​ച്ച​റി​യു​ന്ന​ത്.

ത്യാ​ഗ പ​രി​ച​ര​ണ​ത്തി​ന്‍റെ ഈ ​ശീ​ലം ച​രി​ത്ര​ത്തി​ലു​ട​നീ​ളം വീ​ണ്ടും പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. 1527ൽ ​വി​റ്റ​ൻ​ബെ​ർ​ഗി​ൽ ബ്യൂ​ബോ​ണി​ക് പ്ലേ​ഗ് ബാ​ധി​ച്ച​പ്പോ​ൾ, ന​ഗ​രം വി​ട്ട് സ്വ​യം ര​ക്ഷ​പ്പെ​ടാ​നു​ള്ള ആ​ഹ്വാ​നം നി​ര​സി​ച്ച​ത് മാ​ർ​ട്ടി​ൻ ലൂ​ഥ​റാ​ണ്. "ക്രി​സ്ത്യ​ൻ ഡോ​ക്ട​ർ​മാ​ർ​ക്ക് അ​വ​രു​ടെ ആ​ശു​പ​ത്രി​ക​ൾ ഉ​പേ​ക്ഷി​ക്കാ​ൻ ക​ഴി​യി​ല്ല, ക്രി​സ്ത്യ​ൻ ഗ​വ​ർ​ണ​ർ​മാ​ർ​ക്ക് അ​വ​രു​ടെ ജി​ല്ല​ക​ളി​ൽ നി​ന്ന് പ​ലാ​യ​നം ചെ​യ്യാ​ൻ ക​ഴി​യി​ല്ല, ക്രി​സ്ത്യ​ൻ പു​രോ​ഹി​ത​ർ​ക്ക് അ​വ​രു​ടെ സ​ഭ​ക​ൾ ഉ​പേ​ക്ഷി​ക്കാ​ൻ ക​ഴി​യി​ല്ല’, കൂ​ടെ​യു​ള്ള മ​നു​ഷ്യ​രെ ത​നി​ച്ചാ​ക്കി ഓ​ടി​യൊ​ളി​ക്കാ​ൻ ക​ഴി​യാ​ത്ത ക്രി​സ്ത്യാ​നി​യു​ടെ ഈ ​മ​ാന​സി​കാ​വ​സ്ഥ​യെ വി​ളി​ക്കു​ന്ന പേ​രാ​ണ് ആ​ത്മീ​യ​ത​യെ​ന്ന​ത്.

സ​ത്യാ​ന്വേ​ഷ​ണ​ത്തി​ലേ​ക്കു പ​റ​ന്നു​യ​രാ​ൻ മ​നു​ഷ്യ​നു​ള്ള ര​ണ്ടു ചി​റ​കു​ക​ളാ​ണ് മ​ത​വും ശാ​സ്ത്ര​വും എ​ന്ന് പ​റ​ഞ്ഞ​ത് വി​ശു​ദ്ധ ജോ​ൺ പോ​ൾ ര​ണ്ടാ​മ​ൻ മാ​ർപാ​പ്പ​യാ​ണ്. ആ​ത്മീ​യ​ത​യു​ടെ നി​രാ​സ​മാ​യി​ട്ട​ല്ല ശാ​സ്ത്രം വ​ള​രേ​ണ്ട​ത്. ശാ​സ്ത്ര​ത്തി​ന് അ​ന്ധ​ത​യേ​ൽ​ക്കു​ന്ന ഇ​ട​ങ്ങ​ളി​ലാ​ണ് മ​തം വി​ള​ക്കാ​കു​ന്ന​ത്. അ​തുകൊ​ണ്ടാ​ണ് യു​ദ്ധം അ​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ആ​ത്മീ​യ​നാ​യ ആ ​മ​നു​ഷ്യ​ൻ രാ​ഷ്‌ട്ര നേ​താ​ക്ക​ളു​ടെ കാ​ലു ക​ഴു​കി ചും​ബി​ച്ച​ത്. അ​വ​ർ​ക്കി​നി എ​ങ്ങ​നെ സ​മാ​ധാ​ന​ക്കരാ​റി​ൽ ഒ​പ്പു വ​യ്ക്കാ​തി​രി​ക്കാ​നാ​കും! ന​മു​ക്ക് മി​സൈ​ലു​ക​ൾ ക​ണ്ടു​പി​ടി​ക്കാം എ​ന്ന് പ​റ​യു​ന്ന ശാ​സ്ത്ര​ജ്ഞ​നോ​ടു ന​മു​ക്ക് മ​രു​ന്ന് ക​ണ്ടുപി​ടി​ക്കാം എ​ന്ന് പ​റ​യു​ന്ന​താ​ണ് ആ​ത്മീ​യ​ത.

ക​ഴി​ക്കാ​ൻ ഭ​ക്ഷ​ണ​മോ മ​രു​ന്നോ ഇ​ല്ലാ​തി​രു​ന്ന​ത് കൊ​ണ്ട​ല്ല...​ക​ടി​ച്ചു പി​ടി​ച്ചു പോ​രാ​ടാ​നും ജീ​വി​ക്കാ​നും പ്ര​തീ​ക്ഷ​യും പ്ര​ത്യാ​ശ​യും ഇ​ല്ലാ​താ​യി​പ്പോ​യ​ത് കൊ​ണ്ടാ​ണ് അ​വ​രി​ൽ ഭൂ​രി​ഭാ​ഗം ആ​ളു​ക​ളും മ​രി​ച്ചു പോ​യ​ത്.​ ക്രൂ​ര​ത​യും ക​ര​ച്ചി​ലും കൊ​ല​പാ​ത​ക​ങ്ങ​ളും മാ​ത്രം അ​ര​ങ്ങേ​റി​ക്കൊ​ണ്ടി​രു​ന്ന ഔ​ഷ്-​വി​റ്റ്സി​ലെ കോ​ൺ​സ​ൻ​ട്രേ​ഷ​ൻ ക്യാ​മ്പ് ജീ​വി​തം അ​തി​ജീ​വി​ച്ചു വ​ന്ന വി​ക്റ്റ​ർ ഫ്രാ​ങ്ക​ലി​ന്‍റെ പു​സ്ത​ക​ത്തി​ലേ​താ​ണ് ഈ ​സ​ങ്ക​ടാ​ക്ഷ​ര​ങ്ങ​ൾ.

അ​പ്ര​തി​രോ​ധ്യ​മാ​യ കൊ​റോ​ണ ഭീ​തി​യി​ൽ ജീ​വ​നുവേ​ണ്ടി പൊ​രു​തി കൊ​ണ്ടി​രി​ക്കു​ന്ന രോ​ഗി​ക​ളു​ടെ കൂ​ടെ വൈ​ദ്യ​മാ​യും വേ​ദ​മാ​യും കൂ​ടെ​യു​ള്ള​ത് ഭൂ​രി​ഭാ​ഗ​വും നെ​ഞ്ചി​ൽ വി​ശ്വാ​സം പേ​റു​ന്ന​വ​രാ​ണ്. വീ​ട്ടി​ലു​ള്ള പ്രി​യപ്പെട്ട​വ​രോ​ട് "പ്രാ​ർ​ഥി​ച്ചാ​ൽ മാ​ത്രം മ​തി ’ എ​ന്നും പ​റ​ഞ്ഞു ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ് മാ​ലാ​ഖ​മാ​രു​ടെ മു​ഖ​മു​ള്ള ഡോ​ക്ട​ർ​മാ​രും ന​ഴ്സു​മാ​രും സ​ന്ന​ദ്ധപ്ര​വ​ർ​ത്ത​ക​രും. മ​ണി​ക്കൂ​റു​ക​ൾ മാ​സ്ക് ധ​രി​ച്ചു മു​ഖം ചു​വ​ന്നു പു​റ​ത്തേ​ക്കു വ​രു​ന്ന അ​വ​ർ മ​നു​ഷ്യ​രോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്ന കാ​ര്യം ഒ​ന്ന് മാ​ത്ര​മാ​ണ് “ദൈ​വ​ത്തെ ഓ​ർ​ത്തു വീ​ടി​നക​ത്തി​രി​ക്കു​ക’’.

നൂ​റ്റാ​ണ്ടു​ക​ൾ​ക്കു മു​ൻ​പ് രോ​ഗി​ക​ളു​ടെ അ​ടു​ത്തേ​ക്ക് ചെ​ല്ലു​ക എ​ന്ന് പ​റ​ഞ്ഞ മാ​ർപാ​പ്പ​മാ​രു​ടെ വാ​ക്കു​ക​ളെ വി​ശ്വാ​സി​ക​ൾ അ​ന്ന് എ​ങ്ങ​നെ എ​ടു​ത്തോ അ​തെ ആ​ദ​ര​വോ​ടും അ​നു​സ​ര​ണ​യോടും കൂ​ടെ ഇ​ന്ന് ഇ​വ​രു​ടെ വാ​ക്കു​ക​ളെ​യും എ​ടു​ക്കു​ക​യാ​ണ്. കാ​ര​ണം, ദൈ​വം എ​ന്നും സം​സാ​രി​ച്ചി​ട്ടു​ള്ള​ത് മ​നു​ഷ്യ​രി​ലൂ​ടെ ത​ന്നെ​യാ​ണ്.

അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്കെ​തി​രേ മു​ൻ​ക​രു​ത​ലെ​ടു​ക്ക​ണം എ​ന്ന ആ​ഹ്വ​ാന​വു​മാ​യി വൈ​ദ്യശാ​സ്ത്ര​വും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ങ്ങ​ളും നി​ർ​ദേശ​ങ്ങ​ൾ ത​രു​മ്പോ​ൾ അ​തി​ന​നു​സ​രി​ച്ചു സാ​മൂ​ഹ്യാ​ക​ലം പാ​ലി​ക്കു​ന്ന​തി​നാ​ണ് ദേ​വാ​ല​യ​ങ്ങ​ൾ അ​ട​ച്ച​തും പ്രാ​ർ​ഥന കൂ​ട്ടാ​യ്മ​ക​ൾ നി​ർ​ത്തി​യ​തും. അ​നു​സ​ര​ണ​യു​ടെ ഈ ​നി​ല​പാ​ടി​നെ നോ​ക്കി “വി​ശ്വാ​സ​ത്തി​ന്‍റെ പ​രാ​ജ​യം’ എ​ന്നും “ദൈ​വ​ങ്ങ​ളു​ടെ തോ​ൽ​വി’ എ​ന്നൊ​ക്കെ പ​റ​യു​ന്ന​വ​രോ​ട് യാ​തൊ​രു വി​രോ​ധ​വു​മി​ല്ല; പ​ക്ഷെ അ​വ​രെ​യൊ​ക്കെ യു​ക്തിവാ​ദി എ​ന്ന് വി​ളി​ക്കു​ന്ന​വ​രു​ടെ യു​ക്തി​ഹീ​ന​ത​യെ​ക്കു​റി​ച്ചാ​ണ് സ​ത്യ​ത്തി​ൽ ആ​കു​ല​ത!

ക​ത്തോ​ലി​ക്കാ വി​ശ്വാ​സ​കൂ​ട്ടാ​യ്മ​യു​ടെ ആ​ദി​മ​രൂ​പ​ത്തി​ന് “അ​പ്പം മു​റി​ക്ക​ൽ ശു​ശ്രൂ​ഷ’​യെ​ന്നാ​യി​രു​ന്നു മാ​മ്മോ​ദി​സ​പ്പേ​ര്. ക്രി​സ്തു എ​ന്ന മ​നു​ഷ്യ​പു​ത്ര​നെ ദൈ​വ​പു​ത്ര​നാ​യി നെ​ഞ്ചി​ലേ​റ്റി​യ​വ​രു​ടെ ഒ​ത്തു​ചേ​ര​ലാ​യി​രു​ന്നു അ​ത്. ആ​ന​ന്ദ​ത്തോ​ടും ആ​ഹ്ളാ​ദ​ത്തോ​ടും ഭ​യ​ത്തോ​ടും ഭീ​തി​യോ​ടും വി​ശ​പ്പോ​ടും ദാ​ഹ​ത്തോ​ടും കൂ​ടി അ​വ​ർ ചേ​ർ​ന്നി​രു​ന്നു. അ​വ​ര​വ​രു​ടെ അ​ടു​പ്പി​ൽ ചു​ട്ടെ​ടു​ത്ത അ​പ്പ​ക്ക​ഷ​ണ​ങ്ങ​ൾ അ​വ​ർ മ​റ്റു​ള്ള​വ​ർ​ക്കാ​യി പ​ങ്കി​ട്ടു.

ആ ​പ​ങ്കു​വ​യ്പ്പി​ന്‍റെ ആ​ധാ​ര​ശി​ല​യാ​യി നി​ലകൊ​ണ്ട​തോ, അ​ന്ത്യ​ത്താ​ഴ​രാ​ത്രി​യി​ൽ മു​പ്പ​ത്തി​മൂ​ന്നു​വ​യ​സുകാ​ര​ൻ മ​നു​ഷ്യ​പു​ത്ര​ൻ പ​കു​ത്തു ന​ൽ​കി​യ സ്വ​ന്തം ശ​രീ​ര​ര​ക്ത​ങ്ങ​ളും. ആ ​അ​ത്താ​ഴ​മേ​ശ​യി​ൽ നി​ന്നു​മാ​ണ് ഇ​ന്നും ഭൂ​മി​യി​ൽ പ​ങ്കുവ​യ്ക്ക​ലു​ക​ൾ ന​ട​ന്നുകൊ​ണ്ടി​രി​ക്കു​ന്ന​ത്. നീ​ണ്ട വ​ർഷ​ങ്ങ​ളു​ടെ ക​ട​ന്നുപോ​ക​ലി​ൽ ആ ​അ​പ്പം മു​റി​ക്ക​ൽ ശു​ശ്രൂ​ഷ​യ്ക്ക് ന​വ​മാ​ന​ങ്ങ​ൾ കൈ​വ​ന്നു​വെ​ങ്കി​ലും ക​ത്തോ​ലി​ക്ക​ന്‍റെ നെ​ഞ്ചി​ൽ വേ​വു​ന്ന അ​പ്പ​ത്തി​ന് ക്രി​സ്തു​വി​ന്‍റെ ശ​രീ​ര​ത്തി​ന്‍റെ അ​തേ സ്വാ​ദും അ​വ​ന്‍റെ ര​ക്ത​ത്തി​ന്‍റെഅ​തേ ല​ഹ​രി​യു​മാ​ണ്. അ​തുകൊ​ണ്ടാ​ണ് ആ ​ല​ഹ​രി​യി​ൽ അ​വ​ർ ഭൂ​മി​യി​ൽ സ്നേ​ഹം പ​ങ്കു വ​യ്ക്കാ​നി​റ​ങ്ങി​തി​രി​ക്കു​ന്ന​ത്.

അ​ക​ന്നി​രി​ക്കു​ന്ന​തി​ലും ആ​ത്മീ​യ​ത​യു​ണ്ടെ​ന്ന് ആ​ർ​ക്കാ​ണ് അ​റി​യാ​ത്ത​ത്? അ​ന്ന്, അ​പ്പം​മു​റി​ക്ക​ലി​ന് വ​ന്ന​വ​ർ അ​പ​ര​ന്‍റെ ഉ​ദ​ര​ത്തി​ന് ആ​വ​ശ്യ​മാ​യ അ​ന്ന​വു​മാ​യി വ​ന്ന​വ​രാ​ണ്. അ​വ​ർ​ക്ക​ത് ജീ​വ​ദാ​യ​ക​മാ​യ ദൗ​ത്യ​മാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ന്, വി​ജ്ഞാ​ന​ത്തി​ന്‍റെ വൈ​ദ്യ​ശാ​സ്ത്രം, ’അ​ടു​ത്തി​രു​ന്നാ​ൽ അ​പ​ക​ടം ഉ​ണ്ടാ​കും’ എ​ന്ന് മു​ന്ന​റി​യി​പ്പ് ത​രു​മ്പോ​ൾ, എ​ന്‍റെ സാ​ന്നി​ധ്യം അ​പ​ര​ന്റെ ആ​യു​സിന് ഹാ​നി​യാ​കും എ​ന്ന തി​രി​ച്ച​റി​വ് കി​ട്ടി​യ​വ​ർ അ​പ്പം​മു​റി​ക്ക​ൽ ച​ട​ങ്ങു​ക​ളി​ൽ നി​ന്നും വി​ട്ടുനി​ൽ​ക്കു​ന്ന​താ​ണ് ജീ​വാ​ദാ​യ​കം. ഇ​വി​ടെ അ​ക​ല​മാ​ണ് ആ​ത്മീ​യ​ത.

ആ​ത്മാ​വ് വ​ന്നു ശ​ക്തി​പ്പെടു​ത്തു​ന്ന​ത് വ​രെ അ​വ​ർ അ​പ്പം മു​റി​ക്ക​ൽ ശു​ശ്രൂ​ഷ ന​ട​ത്തി​യി​രു​ന്ന​ത് ’അ​ട​ച്ചി​ട്ട മു​റി​ക​ളി​ൽ’ ആ​യി​രു​ന്നു​വെ​ന്നു മ​റ​ക്ക​രു​ത്. പ​ക​ർ​ച്ച​വ്യാ​ധി​യെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള മ​രു​ന്നാ​ണ് ന​മു​ക്ക് ഇ​ന്ന് ആ​ത്മാ​വ്. അ​ത് വ​രു​ന്ന​തുവ​രെ അ​ട​ച്ചി​ട്ട മു​റി​ക​ളി​ൽ മ​റി​യ​ത്തി​ന്‍റെ മ​ധ്യ​സ്ഥ​ത​യി​ൽ ന​മു​ക്കാ​യി​രി​ക്കാം. കൊ​ളോ​സി​യ​ത്തി​ന്‍റെ നി​ണ​വ​ഴി​ക​ളി​ലേ​ക്കു ക്രി​സ്ത്യാനിയെ വ​ലി​ച്ചി​ഴ​യ്ക്കു​ന്ന മ​ത​പീ​ഡക​രു​ടെ ക​ൺ​വെ​ട്ട​ത്ത് നി​ന്നും ഒ​ഴി​ഞ്ഞു മാ​റി​യാ​ണ് അ​വ​ർ നാ​ളു​ക​ള​ത്ര​യും പ്രാ​ർ​ഥി​ച്ച​ത്: സ​ർ​പ്പ​ത്തി​ന്‍റെ വി​വേ​കം! ക്രി​സ്തു​വി​നു​മു​ണ്ടാ​യി​രു​ന്നു പി​ൻ​വാ​ങ്ങ​ലു​ക​ൾ.

നാ​ല്പ​തു നാ​ളി​ന്‍റെ വി​ശ​പ്പ്, ക​ല്ലി​നെ അ​പ്പ​മാ​ക്കാ​നു​ള്ള പ്ര​ലോ​ഭ​ക​നാ​യി മു​ന്നി​ൽ നി​ന്ന​പ്പോ​ഴും, മ​ല​മു​ക​ളി​ൽ നി​ന്നെ​ടു​ത്തു ചാ​ടി മാ​ലാ​ഖ​മാ​രെ​ക്കൊ​ണ്ട് മാ​ജി​ക് കാ​ണി​ച്ചു ക​യ്യ​ടി നേ​ടാ​നു​ള്ള മ​റ്റൊ​രു ഓ​ഫ​റും അ​യാ​ൾ നൈ​സ് ആ​യി ത​ള്ളിക്കള​ഞ്ഞു. അ​ദ്ഭുത​ങ്ങ​ൾ ചെ​യ്തു അ​സാ​മാ​ന്യ​ക​യ്യ​ടി​ക​ൾ കി​ട്ടി​യി​ട്ടും അ​യാ​ൾ ആ​രു​മ​റി​യാ​തെ സീ​ൻ വി​ട്ടു. ജ​ന​ങ്ങ​ൾ അ​യാ​ളെ രാ​ജാ​വാ​ക്കാ​ൻ നോ​ക്കിന​ട​ന്ന​പ്പോ​ളൊ​ക്കെ ആ​ളൊ​ഴി​ഞ്ഞ ക​ട​ൽ​ത്തീ​ര​ത്തെ ആ​റ്റു​വ​ഞ്ചി​യി​ൽ ത​ല ചാ​യ്ച്ച് അ​ങ്ങേ​രു വെ​റു​തെ കി​ട​ന്നു​റ​ങ്ങി. കാ​ര​ണം അ​യാ​ൾ​ക്ക​റി​യാ​മാ​യി​രു​ന്നു അ​പ്പ​ൻ പ്ലാ​ൻ ചെ​യ്ത സ​മ​യ​മാ​യി​ട്ടി​ല്ല എ​ന്ന്.​ അ​തി​നു മു​ൻ​പേ ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത് അ​വി​വേ​ക​മാ​ണെ​ന്ന്.

വി​വേ​കം, അ​ത് പ​രി​ശു​ദ്ധാ​ത്മാ​വി​ന്‍റെ ദാ​ന​മാ​ണെ​ന്ന് ക​ത്തോ​ലി​ക്ക​ർ​ക്ക​റി​യാം. അ​തുകൊ​ണ്ടുത​ന്നെ​യാ​ണ് ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ അ​ട​ച്ചി​ടു​ന്ന​ത്. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യി​ലൂ​ടെ​യും ആ​രോ​ഗ്യ മ​ന്ത്രി​യി​ലൂ​ടെ​യും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ‌ന്‍റിലൂ​ടെ​യും പു​രോ​ഹി​ത​രി​ലൂ​ടെ​യും വ​രു​ന്ന നി​ർ​ദേശ​ങ്ങ​ളു​ടെ അ​നു​സ​ര​ണ​മാ​ണ് ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ ഈ ​കാ​ല​യ​ള​വി​ൽ അ​ർ​പ്പി​ക്ക​പ്പെ​ടു​ന്ന ബ​ലി​കളേക്കാ​ൾ ശ്രേ​ഷ്ഠം.


ആ​ത്മീയ​ത​യു​ടെ​യും ദൈ​വി​ക​ത​യു​ടെ​യും അ​ട​യാ​ള​മാ​യി ക​ല്ലു​ക​ളെ​യും കെ​ട്ടി​ട സ​മു​ച്ച​യ​ങ്ങ​ളെ​യും സ്ഥാ​പ​ന​ങ്ങ​ളെ​യും മാ​ത്രം കാ​ണു​ന്ന​വ​രു​ടെ ക​ണ്ണു​ക​ളി​ലാ​ണ് ദൈ​വം തോ​റ്റുപോ​യൊ​രു രാ​ജാ​വാ​യും വി​ശ്വാ​സി​ക​ൾ പ​രാ​ജി​ത ച​ക്ര​വ​ർ​ത്തി​യു​ടെ പ​ട​യാ​ളി​ക​ളാ​യും തോ​ന്ന​ലു​ണ്ടാ​കു​ന്ന​ത്.

ക​ല്ലു​ക​ൾകൊ​ണ്ട് കെ​ട്ടിപ്പൊക്കി​യ കെ​ട്ടി​ട​സ​മു​ച്ച​യ ദേ​വാ​ല​യ​ങ്ങ​ളി​ൽ ബ​ലി​യ​ർ​പ്പ​ണം നി​ല​ച്ചു എ​ന്നു ക​രു​തി നി​രീ​ശ്വ​ര​വാ​ദി​ക​ൾ ആ​ന​ന്ദി​ക്കാ​ൻ വ​ര​ട്ടെ. ഹൃ​ദ​യ​ത്തി​നു​ള്ളി​ലെ ബ​ലി​ക്ക​ല്ലു​ക​ളി​ൽ ബ​ലി​ക​ൾ മു​ട​ങ്ങാ​തെ അ​ർ​പ്പി​ക്ക​പ്പെ​ടു​കത​ന്നെ ചെ​യ്യും. വീ​ടി​ന​ക​ത്തെ അ​ൾ​ത്താ​ര​യാ​യ രൂ​പ​ക്കൂ​ടു​ക​ൾ​ക്കു മു​ന്നി​ൽ പ്ര​തീ​ക്ഷ​യു​ടെ​യും വി​ശ്വാ​സ​ത്തി​ന്‍റെ​യും തി​രി​ക​ൾ ജ്വ​ലി​ച്ചു​കൊ​ണ്ടേ​യി​രി​ക്കും.

നിബിൻ കുരിശിങ്കൽ