കാ​ല​ഹ​ര​ണ​പ്പെ​ട്ട ക​രു​ത​ൽ
മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ൽ ഞ​ങ്ങ​ൾ എ​ത്തു​ന്പോ​ൾ കു​മ്മാ​യ​വും ച​ക്ക​ര​യും ക​ളി​മ​ണ്ണും ചേ​ർ​ന്ന സു​ർ​ക്കി മി​ശ്രി​തം പ​ര​ക്കെ ഒ​ലി​ച്ചി​റ​ങ്ങു​ന്നു​ണ്ടാ​യി​രു​ന്നു. ചോ​ർ​ച്ച​യ്ക്കൊ​പ്പം സു​ർ​ക്കി​യും ചെ​ളി​യും ചാ​ലു​കീ​റി ഒ​ഴു​കു​ന്ന കാ​ഴ്ച.

മ​ഴ​ക്കാ​ല​ത്ത് ജ​ല​നി​ര​പ്പ് കൂ​ടു​ന്പോ​ൾ ഡാ​മി​ൽ നി​ന്നും വെ​ള്ളം പൈ​പ്പി​ലൂ​ടെ​ന്ന​പോ​ലെ ചീ​റ്റും. പ​ല​യി​ട​ങ്ങ​ളി​ലും വെ​ള്ളം പ​ന​ച്ചി​റ​ങ്ങും. വെ​ള്ളം സം​ഭ​രി​ക്കു​ന്ന വ​ശ​ത്ത് സു​ർ​ക്കി ഇ​ള​കി​പ്പോ​യ​തി​നാ​ൽ ക​രി​ങ്ക​ൽ​ക്കെ​ട്ടി​ൽ ദ്വാ​ര​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. പി​ൻ​വ​ശ​ത്തെ കു​മ്മാ​യ​തേ​പ്പ്അ​ട​ർ​ന്ന ഭാ​ഗ​ങ്ങ​ൾ ത​മി​ഴ് നാ​ട്ടി​ൽ​നി​ന്നു​ള്ള ​മേ​സ്തി​രി​മാ​ർ സി​മ​ന്‍റ് പൂ​ശി അ​ട​യ്ക്കു​ന്ന​തു പ​തി​വാ​യി​രു​ന്നു.’

1980ൽ ​മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ട് ബ​ല​പ്പെ​ടു​ത്ത​ൽ ഒ​ന്നാം ഘ​ട്ടം ക​രാ​റെ​ടു​ത്ത​ത് പി.​എം. പൈ​ലി​പ്പി​ള്ള ആ​ൻ​ഡ് സ​ണ്‍​സ് നേ​രി​ൽ​ക​ണ്ട​ത് മ​ക​ൻ ബാ​ബു പോ​ൾ ഓ​ർ​മി​ക്കു​ന്നു.

മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ട് ഇ​ന്ന് സു​ര​ക്ഷി​ത​മാ​ണെ​ന്ന് പ​റ​യാ​ൻ ഒ​രാ​ൾ​ക്കും സാ​ധി​ക്കി​ല്ല. വീ​ണ്ടു​മൊ​രു ബ​ല​പ്പെ​ടു​ത്ത​ലി​നു സാ​ധ്യ​ത​യും സാ​ഹ​ച​ര്യ​വു​മി​ല്ലാ​തി​രി​ക്കെ ബ​ല​വ​ത്താ​യ പു​തി​യ ഡാം ​പ​ണി​യു​ക​യാ​ണ് പ​രി​ഹാ​രം.

ജോ​ണ്‍ പെ​ന്നി​ക്വി​ക്ക് 126 വ​ർ​ഷം മു​ൻ​പ് പ​ണി​ത ഡാം 41 ​വ​ർ​ഷം മു​ൻ​പ് ബ​ല​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യ​തി​ന്‍റെ ആ​ദ്യ​ഘ​ട്ട​മാ​യി കോ​ണ്‍​ക്രീ​റ്റ് ക്യാ​പ്പിം​ഗ് ചെ​യ്ത​ത്് പൈ​ലി​പ്പി​ള്ള​യു​ടെ മ​ക്ക​ളാ​യ ബേ​ബി പോ​ളും ബാ​ബു പോ​ളും ചേ​ർ​ന്നാ​ണ്.

പെ​ന്നി​ക്വി​ക്ക് 50 വ​ർ​ഷ​ത്തെ ആ​യു​സ് വി​ധി​ച്ച മു​ല്ല​പ്പെ​രി​യാ​ർ ഡാം ​ബ​ല​പ്പെ​ടു​ത്താ​ൻ ഞ​ങ്ങ​ളെ​ത്തു​ന്പോ​ൾ അ​ണ​ക്കെ​ട്ട് 85 വ​ർ​ഷം പി​ന്നി​ട്ടി​രു​ന്നു. ഇ​രു സം​സ്ഥാ​ന​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തി​ൽ അ​ന്നു ബ​ല​പ്പെ​ടു​ത്തി​യ​തു​കൊ​ണ്ടു മാ​ത്ര​മാ​ണ് ഇ​തു ത​ക​രാ​തെ നി​ൽ​ക്കു​ന്ന​ത്.


ഡാം ​ബ​ല​പ്പെ​ടു​ത്താ​തെ ഷ​ട്ട​റു​ക​ൾ താ​ഴ്ത്ത​രു​തെ​ന്നും 136 അ​ടി​യി​ൽ കൂ​ടു​ത​ൽ വെ​ള്ളം ഉ​യ​ർ​ത്ത​രു​തെ​ന്നും ഹൈ​ക്കോ​ട​തി നി​ർ​ദേ​ശ​മു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു ത​മി​ഴ്നാ​ടി​ന്‍റെ ഈ ​ബ​ല​പ്പെ​ടു​ത്ത​ൽ.

ക​ക്കാ​ട് വൈ​ദ്യു​ത​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ സീ​ത​ത്തോ​ട് ട​ണ​ൽ നി​ർ​മാ​ണം ഞ​ങ്ങ​ളു​ടെ ക​ന്പ​നി ക​രാ​ർ എ​ടു​ത്തു ന​ട​ത്തു​ന്ന കാ​ല​മാ​യി​രു​ന്നു അ​ത്. കേ​ര​ള​ത്തി​ലെ പെ​രി​യാ​ർ അ​ണ​ക്കെ​ട്ട് ബ​ല​പ്പെ​ടു​ത്താ​ൻ ത​മി​ഴ്നാ​ട് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ടെ​ൻ​ഡ​ർ ക്ഷ​ണി​ക്കു​ന്ന​താ​യി ഞ​ങ്ങ​ളു​ടെ അ​പ്പ​ച്ച​ൻ പൈ​ലി​പ്പി​ള്ള അ​റി​ഞ്ഞു. കേ​ര​ള​ത്തി​ൽ മു​ല്ല​പ്പെ​രി​യാ​ർ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഡാം ​അ​ന്ന് ത​മി​ഴ്നാ​ട്ടി​ൽ പെ​രി​യാ​ർ അ​ണ​ക്കെ​ട്ട് എ​ന്നാ​ണ് അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്.

അ​പ്പ​ച്ച​ന്‍റെ നി​ർ​ദേ​ശ​ത്തി​ൽ ജ്യേ​ഷ്ഠ​ൻ ബേ​ബി പോ​ളും ഞാ​നും മ​ധു​ര സെ​ൻ​ട്ര​ൽ പൊ​തു​മ​രാ​മ​ത്ത് ഓ​ഫീ​സി​ലെ​ത്തി മു​ല്ല​പ്പെ​രി​യാ​ർ ക്യാ​പ്പിം​ഗി​നു​ള്ള ടെ​ൻ​ഡ​ർ അ​പേ​ക്ഷ ന​ൽ​കി. മ​ധു​ര പി​ഡ്ബ്ല്യു​ഡി സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നി​യ​ർ നാ​ച്ചി​മു​ത്തു എ​റ​ണാ​കു​ള​ത്ത് വ​ന്ന് ഞ​ങ്ങ​ളു​ടെ നി​ർ​മാ​ണ ക​ന്പ​നി​യു​ടെ വി​ശ്വാ​സ്യ​ത​യും കൃ​ത്യ​ത​യും അ​ന്വേ​ഷി​ച്ച​റി​ഞ്ഞ​ശേ​ഷ​മാ​ണ് ക​രാ​ർ ഒ​പ്പു​വ​ച്ച​ത്.

അ​ക്കാ​ല​ത്ത് മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ലെ​ത്താ​ൻ റോ​ഡി​ല്ല. വ​ണ്ടി​പ്പെ​രി​യാ​ർ വ​ള്ള​ക്ക​ട​വ് ചെ​ക്ക് പോ​സ്റ്റി​ൽ​നി​ന്ന് ച​പ്പാ​ത്ത് വ​രെ​യേ ചെ​റി​യ റോ​ഡു​ള്ളു.

അ​വി​ടെ​നി​ന്നും ഡാ​മി​ലേ​ക്കു​ള്ള റോ​ഡ് വ​ന​ത്തി​ലൂ​ടെ ഞ​ങ്ങ​ളാ​ണ് ബു​ൾ​ഡോ​സ​റു​ക​ൾ ഉ​പ​യോ​ഗി​ച്ചു നി​ർ​മി​ച്ച​ത്. ആ​ന​യും പു​ലി​യും ക​ടു​വ​യു​മൊ​ക്കെ അ​ന്ന​വി​ടെ പ​തി​വു​കാ​ഴ്ച. പ​ക​ൽ സ​മ​യ​ത്തും കൊ​ടും​ത​ണു​പ്പ്. വ​ണ്ടി​പ്പെ​രി​യാ​റി​ൽ​നി​ന്നും പൊ​തി​ച്ചോ​ർ വാ​ങ്ങി വ​ന​ത്തി​ലി​രു​ന്നാ​യി​രു​ന്നു ഭ​ക്ഷ​ണം. കു​ടി​ക്കാ​ൻ കാ​ട്ടു​ചോ​ല​യി​ലെ വെ​ള്ളം.

വ​ന​ത്തി​ലൂ​ടെ തു​റ​ന്ന റോ​ഡി​ലൂ​ടെ പൈ​ലി​പ്പി​ള്ള​യു​ടെ അം​ബാ​സി​ഡ​ർ കാ​ർ മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​നു മു​ക​ളി​ൽ ഓ​ടി​ച്ചെ​ത്തി​യ​പ്പോ​ൾ അ​തൊ​രു സം​ഭ​വ​മാ​യി​രു​ന്നു. അ​ന്നു​വ​രെ കാ​ട്ടി​ലൂ​ടെ ക​ഴു​ത​പ്പു​റ​ത്തും ത​ല​ച്ചു​മ​ടാ​യു​മാ​ണ് ഡാ​മി​ലേ​ക്ക് സാ​മ​ഗ്രി​ക​ൾ എ​ത്തി​ച്ചി​രു​ന്ന​ത്.

തു​ട​ക്ക​ത്തി​ൽ നി​ർ​മാ​ണ ജോ​ലി​ക​ൾ ജ​ന​റേ​റ്റ​ർ പ്ര​വ​ർ​ത്തി​പ്പി​ച്ച് ഏ​റെ സാ​ഹ​സ​പ്പെ​ട്ടാ​ണ് ചെ​യ്തി​രു​ന്ന​ത്. ഇ​ത​റി​ഞ്ഞ വൈ​ദ്യു​ത​മ​ന്ത്രി ആ​ർ. ബാ​ല​കൃ​ഷ്ണ​പി​ള്ള വ​ള്ള​ക്ക​ട​വി​ൽ​നി​ന്നും ഒ​റ്റ​ദി​വ​സം​കൊ​ണ്ട് ലൈ​ൻ വ​ലി​പ്പി​ച്ച് അ​ണ​ക്കെ​ട്ടി​ൽ വൈ​ദ്യു​തി​യെ​ത്തി​ച്ചു​ത​ന്നു. വ​നം​മ​ന്ത്രി ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദാ​ണ് റോ​ഡി​ന് അ​നു​മ​തി ന​ൽ​കി​യ​ത്. വൈ​ദ്യു​തി​യും റോ​ഡു​മൊ​ക്കെ എ​ത്തി​യ​പ്പോ​ൾ ഡാ​മി​ന്‍റെ മേ​ൽ​നോ​ട്ട​ക്കാ​രാ​യ ത​മി​ഴ​ർ​ക്കും ഏ​റെ സ​ന്തോ​ഷം.

കു​മ​ളി​യി​ൽ​നി​ന്നു തേ​ക്ക​ടി ത​ടാ​ക​ത്തി​ലൂ​ടെ അ​ണ​ക്കെ​ട്ടി​ലെ​ത്താ​ൻ ഞ​ങ്ങ​ൾ ഒ​രു ബോ​ട്ട് വാ​ങ്ങി. ര​ണ്ടു കെ​ട്ടു​വ​ള്ള​ങ്ങ​ൾ കൂ​ട്ടി​ക്കെ​ട്ടി ച​ങ്ങാ​ട​മു​ണ്ടാ​ക്കി​യാ​ണ് തേ​ക്ക​ടി​യി​ൽ​നി​ന്ന് സി​മ​ന്‍റും ക​ന്പി​യും എ​ത്തി​ച്ച​ത്. ആ​ദ്യ​ഘ​ട്ടം കോ​ണ്‍​ക്രീ​റ്റി​നു​ള്ള മ​ണ​ൽ അ​വി​ടെ​യു​ള്ള തു​രു​ത്തി​ൽ​നി​ന്ന് വാ​രി​യെ​ടു​ത്തു. പി​ന്നീ​ട് മ​ണ​ൽ ക​ന്പ​ത്തു​നി​ന്ന് ലോ​റി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

ബ്രി​ട്ടീ​ഷ് എ​ൻ​ജി​നി​യ​ർ ജോ​ണ്‍ പെ​ന്നി​ക്വി​ക്ക് കാ​ട്ടു​പാ​ത​ക​ൾ താ​ണ്ടി മു​ല്ല​പ്പെ​രി യാ​റി​ൽ അ​ണ​ക്കെ​ട്ട് പ​ണി​ത​ത് അ​ക്കാ​ല​ത്തു നി​ല​വി​ലു​ണ്ടാ​യി​രു​ന്ന നൂ​ത​ന സാ​മ​ഗ്രി​ക​ൾ​കൊ​ണ്ടാ​യി​രു​ന്നു​വെ​ന്ന് തീ​ർ​ച്ച. പ​ണി ന​ട​ക്കു​ന്ന വേ​ള​യി​ൽ സ​മീ​പ​ത്തെ വ​ന​ത്തി​നു​ള്ളി​ൽ ചെ​റി​യ ക്ര​ഷ​ർ ബെ​ഡ്ഡു​ക​ളും ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ഒ​രു കെ​ട്ടി​ട​ത്തി​ൽ വെ​ൽ​ഡിം​ഗ് ക​ന്പി​ക​ളും ഉ​രു​ക്കു​വ​ട​ങ്ങ​ളും കാ​ണാ​നി​ട​യാ​യി​ട്ടു​ണ്ട്. ഇ​ന്ത്യ​യി​ൽ ല​ഭ്യ​മ​ല്ലാ​ത്ത​തും വി​ദേ​ശ​മു​ദ്ര​യു​ള്ള​തു​മാ​യി​രു​ന്നു അ​വ​യൊ​ക്കെ.

ഡാ​മി​നോ​ടു ചേ​ർ​ന്ന് ഞ​ങ്ങ​ൾ താ​മ​സി​ച്ചി​രു​ന്ന ക​രി​ങ്ക​ല്ല് ഷെ​ഡ്ഡി​നു പു​റ​ത്ത് രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ആ​ന​ക്കൂ​ട്ടം വ​ന്ന് ഭി​ത്തി​യി​ൽ പു​റം ഉ​രു​മ്മു​ക പ​തി​വാ​യി​രു​ന്നു. കാ​ട്ടാ​ന​ക​ൾ ഒ​രി​ക്ക​ൽ​പോ​ലും ഉ​പ​ദ്ര​വി​ച്ചി​ട്ടി​ല്ല. ഒ​രി​ക്ക​ൽ ഡാ​മി​ലേ​ക്കു വ​രു​ന്പോ​ൾ ഒ​രു ക​ര​ടി വ​ന​ത്തി​ൽ​നി​ന്നും ബോ​ട്ടി​ൽ ചാ​ടി​ക്ക​യ​റി​യ​തും ഓ​ർ​മ​യി​ലു​ണ്ട്. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ള്ള എ​ൻ​ജി​നി​യ​ർ​മാ​ർ​ക്കു താ​മ​സി​ക്കാ​ൻ ഒ​രു ബം​ഗ്ലാ​വും അ​ണ​ക്കെ​ട്ടി​നോ​ടു ചേ​ർ​ന്നു​ണ്ടാ​യി​രു​ന്നു.

ജോ​ണ്‍ പെ​ന്നി​ക്വി​ക്ക് 1887ൽ ​നി​ർ​മാ​ണം തു​ട​ങ്ങി 1895ൽ ​പ​ണി​തീ​ർ​ത്ത അ​ണ​ക്കെ​ട്ടി​ന്‍റെ മു​ക​ൾ​ത​ട്ട് ഒ​രു മീ​റ്റ​ർ ആ​ഴ​ത്തി​ൽ ഞ​ങ്ങ​ൾ പൊ​ളി​ച്ചു​മാ​റ്റി ക​ന്പി നി​ര​ത്തി കോ​ണ്‍​ക്രീ​റ്റ് ചെ​യ്തു. ആ​ർ​സി​സി ക്യാ​പ്പിം​ഗ് എ​ന്നാ​ണ് ഇ​തി​ന് പ​റ​യു​ക. ഞ​ങ്ങ​ളെ​ത്തു​ന്പോ​ൾ മേ​ൽ​ത്ത​ട്ടി​ൽ കു​മ്മാ​യം ഇ​ള​കി ക​രി​ങ്ക​ല്ല് തെ​ളി​ഞ്ഞു​കാ​ണാ​മാ​യി​രു​ന്നു. പെ​ന്നി​ക്വി​ക്ക് ക​രി​ങ്ക​ല്ലി​ൽ പ​ണി​ത ഡാ​മി​ലേ​ക്കു​ള്ള മ​നോ​ഹ​ര​മാ​യ ക​വാ​ടം അ​ന്നു​മു​ണ്ട്.


ഡാ​മി​ന്‍റെ മേ​ൽ​ത്ത​ട്ട് ഒ​രു മീ​റ്റ​ർ പൊ​ളി​ച്ചു​നീ​ക്കി 1200 അ​ടി നീ​ള​ത്തി​ൽ ക​ന്പി​ക​ൾ കെ​ട്ടി നി​ര​ത്തി ഇ​രു ക​ര​ക​ളി​ലെ​യും കു​ന്നു​ക​ളി​ൽ ഉ​റ​പ്പി​ച്ചു. ഇ​തി​നു​ശേ​ഷ​മാ​യി​രു​ന്നു കോ​ണ്‍​ക്രീ​റ്റിം​ഗ്. 32 എം​എം ക​ന്പി​ക​ൾ വ​രെ ഉ​പ​യോ​ഗി​ച്ചി​രു​ന്നു. ഒ​രു മീ​റ്റ​ർ ഉ​യ​ര​ത്തി​ലും മു​ക​ള്‌​ത​ട്ടി​ൽ​നി​ന്നും ഇ​രു​വ​ശ​ങ്ങ​ളി​ലേ​ക്ക് നാ​ല​ടി വീ​തം അ​ധി​കം ‍വീ​തി​യി​ലു​മാ​യി​രു​ന്നു കോ​ണ്‍​ക്രീ​റ്റിം​ഗ്.

ടോ​പ്പി​ന് വീ​തി വ​ർ​ധി​പ്പി​ച്ച​പ്പോ​ൾ ജ​ല​നി​ര​പ്പ് മു​ക​ളി​ൽ നി​ന്ന് കാ​ണു​ക എ​ളു​പ്പ​മ​ല്ലാ​തെ വ​ന്ന​തി​നാ​ൽ സം​ഭ​ര​ണി​യു​ടെ വ​ശ​ത്ത് ര​ണ്ടു നി​രീ​ക്ഷ​ണ ഗാ​ല​റി​ക​ളും നി​ർ​മി​ച്ചു. ഒ​രു വ​ർ​ഷം ദീ​ർ​ഘി​ച്ച കോ​ണ്‍​ക്രീ​റ്റ് ക്യാ​പ്പിം​ഗ് ക​രാ​ർ കാ​ലാ​വ​ധി​ക്കു മു​ൻ​പു​ത​ന്നെ പൂ​ർ​ത്തി​യാ​ക്കി. ഞാ​നും ജ്യേ​ഷ്ഠ​നും ഡാം ​സൈ​റ്റി​ൽ ത​ന്നെ താ​മ​സി​ച്ചാ​യി​രു​ന്നു നി​ർ​മാ​ണം. അ​പ്പ​ച്ച​ൻ പൈ​ലി​പ്പി​ള്ള ഇ​ട​യ്ക്കി​ടെ എ​ത്തി നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​പ്പോ​ന്നു.

ബ​ല​പ്പെ​ടു​ത്ത​ലി​ന്‍റെ ഭാ​ഗ​മാ​യി കേ​ബി​ൾ ആ​ങ്ക​റിം​ഗ് മും​ബൈ ആ​സ്ഥാ​ന​മാ​യ സിം ​ഇ​ന്ത്യ ക​ന്പ​നി ചെ​യ്യു​ന്നു​ണ്ടാ​യി​രു​ന്നു. ഡാ​മി​ന്‍റെ അ​സ്തി​വാ​ര​ത്തി​നും താ​ഴെ വ​രെ കു​ഴ​ൽ​ക്കി​ണ​റി​നു സ​മാ​ന​മാ​യി കു​ഴ​ലി​റ​ക്കി​യാ​യി​രു​ന്നു കേ​ബി​ൾ ആ​ങ്ക​റിം​ഗ്.

അ​ക്കാ​ല​ത്ത് വ​ന​ത്തി​ൽ വ​ലി​യ ഉ​രു​ൾ​പൊ​ട്ട​ലും പ്ര​ള​യ​വു​മു​ണ്ടാ​യി. ഷ​ട്ട​റു​ക​ൾ പൂ​ർ​ണ​മാ​യി തു​റ​ന്നി​രു​ന്നി​രു​ന്നി​ട്ടു​പോ​ലും ഡാ​മി​ൽ 142 അ​ടി വ​രെ വെ​ള്ളം ഒ​റ്റ ദി​വ​സം ഉ​യ​ർ​ന്നു. ഷ​ട്ട​റി​ലൂ​ടെ വെ​ള്ളം പെ​രി​യാ​റി​ലേ​ക്ക് ഒ​ഴു​കി ദി​വ​സ​ങ്ങ​ൾ​കൊ​ണ്ടാ​ണ് വീ​ണ്ടും ജ​ല​നി​ര​പ്പ് 136 അ​ടി​യി​ലെ​ത്തി​യ​ത്.

ക​ന​ത്ത വേ​ന​ൽ​ക്കാ​ല​ത്ത് 105 അ​ടി വ​രെ ഡാ​മി​ൽ ജ​ല​നി​ര​പ്പ് താ​ഴ്ന്ന വേ​ള​യി​ൽ ക​രി​ങ്ക​ല്ലും ദ്വാ​ര​ങ്ങ​ളും തെ​ളി​ഞ്ഞ ഭാ​ഗം ഡാ​മി​ലു​ണ്ടാ​യി​രു​ന്നു. ജ​ല​നി​ര​പ്പ് താ​ഴ്ന്ന ഭാ​ഗ​ങ്ങ​ൾ അ​ട​ച്ച​ത​ല്ലാ​തെ അ​ടി​ത്ത​ട്ടി​ൽ ബ​ല​പ്പെ​ടു​ത്ത​ൽ ന​ട​ത്താ​നാ​യി​ട്ടി​ല്ല. 105 അ​ടി​ക്കു താ​ഴെ സു​ർ​ക്കി​യും ക​ൽ​ക്കെ​ട്ട് ദ്വാ​ര​ങ്ങ​ളും എ​ത്ര ദു​ർ​ബ​ല​മെ​ന്ന് വ്യ​ക്ത​മ​ല്ല- ബാ​ബു പോ​ള്‌ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പരിഹാരം പുതിയ അണക്കെട്ട്

മുല്ലപ്പെരിയാർ ഡാ​മി​ന്‍റെ ബ​ല​പ്പെ​ടു​ത്ത​ലി​ൽ പ്ര​ധാ​ന​പ്പെ​ട്ട​താ​യി​രു​ന്നു കേ​ബി​ൾ ആ​ങ്ക​റിം​ഗ്. മും​ബൈ ആ​സ്ഥാ​ന​മാ​യ സിം-ഇ​ന്ത്യ ക​ന്പനി​യാ​ണ് ഈ ​നി​ർ​മാ​ണം ഏറ്റെടുത്തു ന​ട​ത്തി​യ​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ സിം-ഇ​ന്ത്യ ക​ന്പ​നി​യു​ടെ സൈ​റ്റ് എ​ൻ​ജി​നിയ​റാ​യും തു​ട​ർ​ന്ന് ര​ണ്ടു വ​ർ​ഷം കേ​ര​ള പി​ഡ​ബ്ലു​ഡി​യു​ടെ മോ​നി​ട്ട​റിം​ഗ് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നിയ​റാ​യും മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്ക​ട്ടി​ൽ കേ​ബി​ൾ ആ​ങ്ക​റിം​ഗി​ന്‍റെ നി​ർ​മാ​ണച്ചു​മ​ത​ല വ​ഹി​ച്ച കാ​ഞ്ഞി​ര​പ്പ​ള്ളി ചോ​റ്റി ജീ​ര​ക​ത്തി​ൽ ജോ​സ​ഫ് ഏ​ബ്ര​ഹാം വി​ശ​ദദമാക്കുന്നു. കേ​ബി​ൾ ആ​ങ്ക​റി​ഗ് ന​ട​ത്തു​ന്പോ​ഴു​ണ്ടാ​കു​ന്ന ഭാ​രം ഡാ​മി​ന്‍റെ ഉ​പ​രി​ത​ല​ത്തി​ൽ തു​ല്യ​മാ​യി ല​ഭി​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് ആ​ർ​സി​സി ക്യാ​പ്പിം​ഗ് അ​ഥ​വാ ക​ന്പി ഉ​പ​യോ​ഗി​ച്ചു​ള്ള കോ​ണ്‍​ക്രീ​റ്റിം​ഗ് 1980ൽ ന​ട​ത്തി​യ​ത്.

ക്യാ​പ്പിം​ഗ് ന​ട​ത്തി​യ​പ്പോ​ൾ ഡാം ടോപ്പിനു നടുവിൽ ഒ​ൻ​പ​ത് അ​ടി അ​ക​ല​ത്തി​ൽ ഒ​രു മീ​റ്റ​ർ ആ​ഴ​ത്തി​ൽ നാ​ലി​ഞ്ച് വ്യാ​സ​മു​ള്ള പൈ​പ്പി​ട്ടി​രു​ന്നു. 1200 അടി നീളമുള്ള  ഡാമിൽ ഇത്തരത്തിൽ ആ​കെ 95 പൈ​പ്പു​ക​ൾ.

ഈ ​പൈ​പ്പി​ലൂ​ടെ ഡ്രില്ലിംഗ് നടത്തി ഡാമിന്‍റെ അ​സ്തിവാ​ര​ത്തി​ലെ പാ​റ​യി​ലെ​ത്തി വീ​ണ്ടും മു​പ്പ​ത് അ​ടി​കൂ​ടി പാ​റ കു​ഴി​ച്ചി​റ​ക്കി ബ​ല​വ​ത്താ​ക്കി​ശേ​ഷ​മാ​യി​രു​ന്നു കേ​ബി​ൾ ആ​ങ്ക​റി​ഗ്. ഡ്രി​ല്ലിംഗിനുശേഷം സി​മ​ന്‍റ് ഗ്രൗട്ട് ഉ​പ​യോ​ഗി​ച്ച് എ​ല്ലാ ദ്വാ​ര​ങ്ങ​ളും വാ​ട്ട​ർ പ്രൂ​ഫ് ചെ​യ്തു. പല ദ്വാ​ര​ങ്ങ​ളും പ​ല ത​വ​ണ ഡ്രൗ​ട്ട് ചെ​യ്യു​ക​യും വീ​ണ്ടും ഡ്രി​ൽ ചെ​യ്ത് ചോ​ർ​ച്ച​യി​ല്ലെ​ന്ന് ഉ​റ​പ്പാക്കുകയും ചെയ്യേണ്ടിയിരുന്നു. ഡാ​മി​ൽ അക്കാലത്ത് വ​ലി​യ തോ​തി​ൽ സ്വീ​പ്പേ​ജ് അ​ഥ​വാ ചോ​ർ​ച്ച​യും ഉള്ളിൽ വ​ലി​യ പൊ​ത്തു​ക​ളും ഉ​ണ്ടാ​യി​രു​ന്നു. സാ​ധാ​ര​ണ​മാ​യി അ​ഞ്ചു ചാ​ക്കു മു​ത​ൽ എ​ട്ടു ചാ​ക്ക് വ​രെ സി​മ​ന്‍റ് ഒരു ദ്വാരം വാ​ട്ട​ർ പ്രൂ​ഫ് ചെ​യ്യാ​ൻ ഉ​പ​യോ​ഗി​ച്ചു. എ​ന്നാ​ൽ പൊ​ള്ള​യാ​യാ​യി കാ​ണ​പ്പെ​ട്ടവ വാ​ട്ട​ർ പ്രൂ​ഫ് ചെ​യ്യാ​ൻ 80 ചാ​ക്കു സി​മ​ന്‍റ് മു​ത​ൽ 100 ചാ​ക്കു സി​മ​ന്‍റ് വ​രെ ഉ​പ​യോ​ഗി​ക്കേ​ണ്ടി​വ​ന്നു.


ആ​റ് എം​എം ഹൈ​ടെ​ൻ​ഷ​ൻ ക​ന്പി 34 എ​ണ്ണം പ്ര​ത്യേ​കം സ്പേ​സ​റു​ക​ൾ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ചാ​ണ് ഒ​രു യൂ​ണി​റ്റ് കേ​ബി​ൾ ഉ​ണ്ടാ​ക്കി​യ​ത്. ദ്വാ​ര​ത്തി​ന്‍റെ ഏ​റ്റ​വും അ​ടി​യി​ൽ 20 അ​ടി ഉ​യ​ര​ത്തി​ൽ സി​മ​ന്‍റ് ഗ്രൗ​ട്ട് ഒ​ഴി​ച്ച​ശേ​ഷ​മാ​ണ് ഓരോ കേ​ബിളും താ​ഴേ​ക്ക് ഇ​റ​ക്കി​യ​ത്. 28 ദി​വ​സ​ത്തി​നു​ശേ​ഷം സി​മ​ന്‍റ് ഉ​റ​ച്ചു​ക​ഴി​യു​ന്പോ​ൾ കേ​ബി​ളി​നു​ള്ളി​ലെ ഓ​രോ ക​ന്പി​യും മു​ന്ന​ര ട​ണ്‍ ബ​ല​ത്തി​ൽ മു​ക​ളി​ലേ​ക്ക് വ​ലി​ച്ചു. ഇ​ത്ത​ര​ത്തി​ൽ 34 ക​ന്പി​ക​ൾ വ​ലി​ക്കു​ന്പോ​ൾ ഓ​രോ കേ​ബി​ളും 119 ട​ണ്‍ ലോ​ഡ് മു​ക​ളി​ലേ​ക്ക് വ​ലി​ക്കും. ഏ​റ്റ​വും മു​ക​ളി​ൽ ഒ​ര​ടി​യു​ടെ നാ​ല് ഇ​ഞ്ച് ക​ന​മു​ള്ള ഉ​രു​ക്ക് പ്ലേ​റ്റി​ലാ​ണ് ഓ​രോ ക​ന്പി​യും ലോ​ക്ക് ചെ​യ്ത് ഉ​റ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത്ര​യും ലോ​ഡി​ൽ ക​ന്പി മു​ക​ളി​ൽ ഉ​റ​പ്പി​ക്കു​ന്പോ​ൾ ഇ​തേ ഭാ​ര​ത്തി​ൽ ഡാ​മി​നെ താ​ഴേ​ക്ക് വ​ലി​ക്കു​ന്ന ഇ​ഫക്ടാ​ണു​ണ്ടാ​വു​ക. ആ​കെ​ 95 കേ​ബി​ളു​ക​ളും ഇ​ത്ത​ര​ത്തി​ൽ വ ല​ി​ക്കു​ന്പോ​ൾ 11,000 ട​ണ്‍ ഭാ​രം ഡാ​മി​നു മു​ക​ളി​ൽ എ​ല്ലാ ഭാ​ഗ​ത്തും ഒ​രേ തോ​തി​ൽ വ​ലിക്കു​ന്ന​തി​നു തു​ല്യ​മാ​ണ്. ഡാ​മി​നെ പാ​റ​യി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന​തി​നു തു​ല്യ​മാ​യ ബ​ല​പ്പെ​ടു​ത്ത​ൽ എ​ന്നു പ​റ​യാം. കേ​ബി​ൾ ഇ​റ​ക്കി​യ ദ്വാ​രം സി​മ​ന്‍റ് പ​ന്പ് ചെ​യ്ത് കന്പിക ൾ മു​ക​ൾത്തട്ടി​ൽ പ്ല​ഗ്ഗ് ചെ​യ്ത് സീ​ൽ​ചെ​യ്ത് ഉ​റ​പ്പി​ച്ചു.

കോ​ണ്‍​ക്രീ​റ്റ് ബാ​ക്കിം​ഗ്

മൂ​ന്നാം​ഘ​ട്ട​മാ​യു​ള്ള ബ​ല​പ്പെ​ടു​ത്ത​ലാ​യി​രു​ന്നു കോ​ണ്‍​ക്രീ​റ്റ് ബാ​ക്കിം​ഗ്. ഈറോ​ഡ് ഇ. ​രാ​മ​​ലിം​ഗം ക​ന്പ​നി​യും മൂവാറ്റുപുഴ പാലനാട്ടിൽ കൺസ്ട്രക‌്ഷൻസുമായിരുന്നു കരാറുകാർ. ഡാ​മി​ന്‍റെ പി​ൻ​വ​ശ​ത്ത് ചു​വ​ട്ടി​ൽ​നി​ന്ന് 35 അടി വീ​തി​യി​ൽ തു​ട​ങ്ങി ചെ​രി​ച്ച് കോ​ണ്‍​ക്രീ​റ്റ് ചെ​യ്തു സ​പ്പോ​ർ​ട്ടിം​ഗ് ഡാം ​ര​ണ്ടു ത​ട്ടു​ക​ളാ​യി പ​ഴ​യ അ​ണ​ക്കെ​ട്ടി​നോ​ടു ചേ​ർ​ത്ത​താ​ണ് കോ​ണ്‍​ക്രീ​റ്റ് ബാ​ക്കിം​ഗ്. ഈ ​സ​പ്പോ​ർ​ട്ടിം​ഗ് ഡാ​മി​നു​ള്ളി​ലാ​ണ് സ്വീ​പ്പേ​ജ് നി​രീ​ക്ഷ​ണ​ത്തി​നു​ള്ള ഗാ​ല​റി​യു​ള്ള​ത്. പെ​ന്നി​ക്വി​ക്കി​ന്‍റെ ഡാ​മി​ൽ ഗാ​ല​റി​യി​ല്ല.

പെ​ന്നി​ക്വിക്കി​ന്‍റെ ഡാ​മി​നു പി​ന്നി​ലെ കോ​ണ്‍​ക്രീ​റ്റ് ബാ​ക്കിം​ഗും മേ​ൽ​ത്ത​ട്ടി​ലെ ക്യാ​പ്പിം​ഗും കേ​ബി​ൾ ആങ്ക​റിം​ഗും വ​ന്ന​ശേ​ഷ​മാ​ണ് മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടിന് ഇ​ന്നു കാ​ണു​ന്ന വലിപ്പവും ആ​കൃ​തി​യുമുണ്ടായത്. പെ​ന്നി​ക്വി​ക്ക് എ​ട്ടു വ​ർ​ഷ​ത്തെ ശ്ര​മ​ഫ​ല​മാ​യി 126 വ​ർ​ഷം മു​ൻ​പ് പ​ണി​തീ​ർ​ത്ത​ത് സു​ർ​ക്കി​യും കീ​റി​യെ​ടു​ത്ത ക​രി​ങ്ക​ല്ലും കോ​ർ​ത്തു​കെ​ട്ടി​യ നി​ർ​മി​തി​യാ​യി​രു​ന്നു.

ഇ​നി മു​ല്ല​പ്പെ​രി​യാ​ർ ഡാം ​ബ​ല​പ്പെ​ടു​ത്തു​ക​യെ​ന്ന​ത് അ​സാ​ധ്യ​മാ​ണെ​ന്നാ​ണ് ജോ​സ​ഫ് ഏ​ബ്ര​ഹാ​മി​ന്‍റെ അ​ഭി​പ്രാ​യം. ഡാ​മി​ന്‍റെ ബ​ല​വും ബ​ല​ക്ഷ​യ​വും ത​ർ​ക്ക​വി​ഷ​യ​മാ​ക്കാ​തെ പു​തി​യ​ത് പ​ണി​യു​ക മാ​ത്ര​മാ​ണ് ആ​ശ​ങ്ക അ​ക​റ്റാ​നു​ള്ള പ​രി​ഹാ​രം. ഒ​ന്നേ​കാ​ൽ നൂ​റ്റാ​ണ്ട് പ​ഴ​ക്ക​മു​ള്ള ഡാ​മി​ൽ നാലു പതിറ്റാണ്ടു മു​ൻ​പ് ബ​ല​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യെ​ന്ന​തി​ൽ ന്യാ​യീ​ക​ര​ണ​മ​ില്ല. ഓ​രോ വ​ർ​ഷ​വും ഡാം ​കൂ​ടു​ത​ൽ ദു​ർ​ബ​ല​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നു.

നി​ല​വി​ലെ ഡാ​മി​നു നാ​നൂ​റു മീ​റ്റ​ർ താ​ഴെ പു​തി​യ ഡാ​മി​ന് അ​നു​യോ​ജ്യ​മാ​യ ഇ​ട​മു​ണ്ടെ​ന്ന് കേ​ര​ള, ത​മി​ഴ്നാ​ട് സ​ർ​ക്കാ​രു​ക​ളു​ടെ വി​ദ​ഗ്ധ​ർ ക​ണ്ടെ​ത്തി​യ​തായാ​ണ് അ​റി​യു​ന്ന​ത്. എ​ത്ര​യും വേ​ഗം പു​തി​യ അ​ണ​ക്കെ​ട്ട് എ​ന്ന​താ​ണ് പ്രാ​യോ​ഗി​കം. മു​ക​ളി​ൽ പ​ഴ​യ അ​ണ​ക്കെ​ട്ട് നി​ല​നി​ൽ​ക്കു​ന്നതിനാ​ൽ അ​തീ​വ​ ജാ​ഗ്ര​ത​യി​ൽ മാ​ത്ര​മേ പു​തി​യ​ത് പ​ണി​യാ​നാ​കൂ. ഇ​തി​ന് കു​റ​ഞ്ഞ​ത് പ​ത്തു വ​ർ​ഷ​മെ​ങ്കി​ലും കാ​ല​താ​മ​സം വ​രു​മെ​ന്ന​തി​നാ​ൽ നി​മി​ഷം വൈ​കാ​തെ പു​തി​യ അ​ണ​ക്കെ​ട്ട് നി​ർ​മാ​ണം തു​ട​ങ്ങു​ക​യാ​ണു വേ​ണ്ട​ത്- മു​ല്ല​പ്പെ​രി​യാ​ർ ഡാ​ം ബ​ല​പ്പെ​ടു​ത്ത​ലി​ന് മൂ​ന്നു വ​ർ​ഷം സൈ​റ്റി​ൽ ചെ​ല​വ​ഴി​ച്ച് ആ ​നി​ർ​മി​തി​യെ അ​ടു​ത്തറിയുന്ന ജോസഫ് ഏ​ബ്ര​ഹാം അഭിപ്രായപ്പെടുന്നു.

റെ​ജി ജോ​സ​ഫ്