പോസ്റ്റ്കാ​ർ​ഡ് കി​ട്ടി! 26 വ​ർ​ഷ​ത്തി​നു ശേ​ഷം
യു​എ​സി​ലെ ഇ​ല്ലി​നോ​യി​സു​കാ​രി​യാ​യ കിം ​ഡ്രാ​പ്പ​റി​ന് ഏ​താ​നും ദി​വ​സം മു​ന്പ് ഒ​രു പോ​സ്റ്റ് കാ​ർ​ഡ് കി​ട്ടി. ഒ​രു പോ​സ്റ്റ്കാ​ർ​ഡി​ലെ​ന്താ​ണ് ഇ​ത്ര കാ​ര്യ​മെ​ന്നാ​വും ഇ​പ്പോ​ൾ ചി​ന്തി​ച്ച​ത്. കാ​ര്യ​മു​ണ്ട്. 1993ൽ ​മ​സ്റൂ​ർ കി​സി​ൽ​ബാ​ഷ് വീ​ട്ടി​ലേ​ക്ക് അ​യ​ച്ച കാ​ർ​ഡാ​ണ് 26 വ​ർ​ഷ​ത്തി​നു ശേ​ഷം ഇ​പ്പോ​ൾ ആ ​വി​ലാ​സ​ത്തി​ൽ താ​മ​സി​ക്കു​ന്ന കിമ്മിന് ല​ഭി​ച്ച​ത്. കി​സി​ൽ​ബാ​ഷി​ന്‍റെ കു​ടും​ബം സ്പ്രിം​ഗ​ഫീ​ൽ​ഡി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. ജോ​ലി ആ​വ​ശ്യ​വു​മാ​യി കി​സി​ൽ​ബാ​ഷ് ഹോ​ങ്കോ​ങ്ങി​ലാ​യി​രു​ന്നു.

ലീ​ന ആ​ൻ​ഡ് മു​ഹ​മ്മ​ദ് ആ​ലി കി​സി​ൽ​ബാ​ഷ് എ​ന്നാ​ണ് ആ​ളു​ടെ അ​ഡ്ര​സി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.’ വൈ​കാ​തെ കാ​ണാം, നി​ങ്ങ​ളു​ടെ ഡാ​ഡി’ എ​ന്നാ​ണ് പോ​സ്റ്റ് കാ​ർ​ഡി​ൽ എ​ഴു​തി​യി​രി​ക്കു​ന്ന​ത്. പോ​സ്റ്റ്കാ​ർ​ഡ് കി​ട്ടി​യ​തോ​ടെ കിം ​വി​ലാ​സ​ക്കാ​ര​നെ എ​ങ്ങ​നെ​യും ക​ണ്ടു​പി​ടി​ക്കാ​ൻ തീ​രു​മാ​നി​ച്ചു.

സോ​ഷ്യ​ൽ മീ​ഡി​യയു​ടെ സ​ഹാ​യ​ത്തോ​ടെ ഏ​റെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് കി​സി​ൽ​ബാ​ഷി​നെ​യും മു​ഹ​മ്മ​ദി​നെ​യും ക​ണ്ടെ​ത്തി​യ​ത്. ഷി​ക്കാ​ഗോ​യി​ലാ​ണ് ഇ​പ്പോ​ൾ മു​ഹ​മ്മ​ദ് താ​മ​സി​ക്കു​ന്ന​ത്. ഫോ​ണ്‍ ചെ​യ്യാ​നും ഇ​ന്‍റ​ർ​നെ​റ്റ് സൗ​ക​ര്യ​ത്തി​നു​മെ​ല്ലാം വ​ലി​യ ചെ​ല​വാ​യി​രു​ന്ന അ​ക്കാ​ല​ത്ത് പോ​സ്റ്റ് കാ​ർ​ഡ് മാ​ത്ര​മാ​ണ് ഏ​ക ആ​ശ്ര​യ​മെ​ന്ന് കി​സി​ൽ​ബാ​ഷ് പ​റ​യു​ന്നു.

പ​തി​വാ​യി വീ​ട്ടി​ലേ​ക്ക് പോ​സ്റ്റ് കാ​ർ​ഡ് അ​യ​യ്ക്കാ​റു​ണ്ടാ​യി​രു​ന്ന​ത്രേ. കി​സി​ൽ​ബാ​ഷ് അ​യ​ച്ച ഹോ​ങ്കോ​ങ്ങി​ലെ മ​ത്സ്യ​ബോ​ട്ടു​ക​ളു​ടെ ചി​ത്ര​മു​ള്ള പോ​സ്റ്റ് കാ​ർ​ഡാ​ണ് കി​മ്മി​ന് ല​ഭി​ച്ച​ത്. ഹോ​ങ്കോ​ങ്ങി​ൽനി​ന്ന് കാ​ർ​ഡ് വ​രാ​ൻ താ​മ​സി​ച്ച​താ​വാം ഇ​ങ്ങ​നെ സം​ഭ​വി​ക്കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് യു​എ​സ് പോ​സ്റ്റ​ൽ സ​ർ​വീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം. ഇ​നി നേ​രി​ട്ട് പോ​സ്റ്റ് കാ​ർ​ഡ് മു​ഹ​മ്മ​ദി​നെ ഏ​ൽ​പിക്കാ​നാ​ണ് കി​മ്മി​ന്‍റെ തീ​രു​മാ​നം.

എസ്ടി