ഹാ​പ്പി വെ​ഡ്ഡിം​ഗ്
ക്രി​സ്റ്റ​ഫ​ർ അദ്ഭുത​പ്പെ​ട്ട​പോ​ലെ ജീ​വി​ത​ത്തി​ൽ ആ​ർ​ക്കും സം​ഭ​വി​ച്ചു കാ​ണി​ല്ല, തീ​ർ​ച്ച. ത​ന്‍റെ വി​വാ​ഹ​ത്തി​ന് പ​ള്ളി​യി​ലെ​ത്തി​യ ക്രി​സ്റ്റ​ഫർ ശ​രി​ക്കും ഞെ​ട്ടി. വീ​ൽ​ചെ​യ​റി​ൽ മാ​ത്രം താ​ൻ ക​ണ്ടി​ട്ടു​ള്ള ത​ന്‍റെ ഭാ​വി വ​ധു ഇ​താ ന​ട​ന്നു വ​രു​ന്നു. ബ്രി​ട്ടീ​ഷ് സൈ​ന്യ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​യാ​യി​രു​ന്നു ഇ​മ്മ കി​റ്റ​സ​ണ്‍.

18-ാമ​ത്തെ വ​യ​സി​ലാ​ണ് ഇ​മ്മ സൈന്യ​ത്തി​ൽ ചേ​ർ​ന്ന​ത്. 2003ൽ ​ഇ​റാ​ക്കി​ൽ സേ​വ​ന​ത്തി​നാ​യി പോ​കേ​ണ്ടി​വ​ന്നു ഇ​മ്മ​യ്ക്ക്. അ​വി​ടെ വ​ച്ചു​ണ്ടാ​യ ഒ​ര​പ​ക​ട​ത്തി​ൽ ഇ​മ്മ​യു​ടെ ന​ട്ടെ​ല്ലി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​തോ​ടെ 21 വ​യ​സി​ൽ സൈ​നി​ക സേ​വ​നം അ​വ​സാ​നി​പ്പി​ക്കേ​ണ്ടി വ​ന്നു അ​വ​ർ​ക്ക്. സാ​വ​ധാ​നം ഇ​മ്മ​യ്ക്ക് ന​ട​ക്കാ​ൻ ബു​ദ്ധി​മു​ട്ടാ​യി.

പി​ന്നെ വീ​ൽ ചെ​യ​റി​ലാ​യി ജീ​വി​തം. പ​ക്ഷെ ത​ന്‍റെ വി​വാ​ഹ​ത്തി​ന് ഭ​ർ​ത്താ​വി​ന്‍റെ കൈ​യും പി​ടി​ച്ച് ന​ട​ക്ക​ണ​മെ​ന്ന​യി​രു​ന്നു ഇ​മ്മ​യു​ടെ ആ​ഗ്ര​ഹം. ന​ട​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ഉ​റ​പ്പി​ല്ലാ​ത്ത​തി​നാ​ൽ ത​ന്‍റെ ഭാ​വി വ​ര​നോ​ടു പോ​ലും ഇ​മ്മ ത​ന്‍റെ ആ​ഗ്ര​ഹം പ​റ​ഞ്ഞി​രു​ന്നി​ല്ല. പി​താ​വി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ക്കാ​ൻ പ​രി​ശീ​ലി​ച്ച​ശേ​ഷ​മാ​ണ് ഇ​മ്മ വി​വാ​ഹ​ത്തി​ന് പ​ള്ളി​യി​ലെ​ത്തി​യ​ത്. ക്രി​സ്റ്റ​ഫറിന്‍റെ കൈ​പി​ടി​ച്ച് ന​ട​ക്കു​ക​യും ചെ​യ്തു. വേ​ദ​ന​സം​ഹാ​രി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു ഇ​മ്മ​യു​ടെ ആ​ഗ്ര​ഹ പൂ​ർത്തീക​ര​ണം.