വ​ധു ശ​വ​പ്പെ​ട്ടി​യി​ലാ​ണ്!
ക​ല്യാ​ണ​വും ക​ല്യാ​ണ വീ​ഡി​യോയും എ​ങ്ങ​നെ വ്യ​ത്യ​സ്ത​മാ​ക്കാം എ​ന്ന് ചി​ന്തി​ക്കു​ന്ന​വ​രാ​ണ് പു​തി​യ ത​ല​മു​റ. ചേ​റി​ലും ചെ​ളി​യിലും കു​ള​ത്തി​ലും ക​ട​ലി​ലും വ​രെ​യാ​ണ് പ്രീ ​വെ​ഡ്ഡിം​ഗ് വീ​ഡി​യോ ഷൂ​ട്ടിം​ഗു​ക​ൾ ന​ട​ത്തു​ന്ന​ത്. വ​ലി​യ ശ​ബ്ദ​മു​ള്ള ബൈ​ക്കു​ക​ളു​ടെ​യും സം​ഗീ​തോ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും അ​ക​ന്പ​ടി​യോ​ടെ​യാ​ണ് മി​ക്ക വ​ധു- വ​രന്മാ​രും ക​ല്യാ​ണ വേ​ദി​യി​ലെ​ത്തു​ന്ന​ത്.

ക​ല്യാ​ണ വേ​ദി​യി​ൽ സി​ന്പി​ൾ സ്റ്റെ​പ്പു​ക​ളും ച​ടു​ല​നൃ​ത്ത​വും ഗാ​ന​മേ​ള​യും വ​രെ ഉ​ണ്ടാ​വും.
ക​ല്യാ​ണ വേ​ദി​യി​ൽ നി​ന്ന് വീ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര കാ​ള​വ​ണ്ടി​യി​ലും സൈ​ക്കി​ളി​ലും ഉ​ന്തു​വ​ണ്ടി​യി​ലും ജെ​സി​ബി​യി​ലു​മൊ​ക്കെ​യാ​വും. എ​ന്നാ​ൽ, സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ ഇ​പ്പോ​ഴ​ത്തെ താ​രം ഒ​രു വ​ധു​വാ​ണ്. വി​വാ​ഹ​ത്തി​നാ​യി വ​ധു എ​ത്തു​ന്ന രീ​തി​യാ​ണ് വീ​ഡി​യോ​യെ പ്ര​ത്യേ​ക​ത​യു​ള്ള​താ​ക്കി​യ​ത്.

ശ​വ​പ്പെ​ട്ടി​യി​ലാ​ണ് വ​ധു വി​വാ​ഹ​ത്തി​നാ​യി എ​ത്തി​യ​ത്. ക​റു​ത്ത തു​ണി​കൊ​ണ്ട് പൊ​തി​ഞ്ഞ ശ​വ​പ്പെ​ട്ടി​യാ​ണ് അ​തി​ഥി​ക​ൾ​ക്കി​ട​യി​ലേ​ക്ക് ആ​ദ്യം വ​രു​ന്ന​ത്. സം​ഗീ​ത​ത്തി​നി​ടെ ശ​വ​പ്പെ​ട്ടി​തുറ​ന്ന് വ​ധു അ​തി​ഥി​ക​ൾ​ക്ക് ഇ​ട​യി​ലേ​ക്ക് ഇ​റ​ങ്ങു​ക​യാ​ണ്. വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ അ​തി​ഥി​ക​ൾ ക​ര​ഘോ​ഷ​ത്തോ​ടെ​യാ​ണ് വ​ധു​വി​നെ സ്വീ​ക​രി​ക്കു​ന്ന​ത്. വ​ധു അ​തി​ഥി​ക​ൾ​ക്കൊ​പ്പം ഡാ​ൻ​സ് ചെ​യ്യു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.

എ​ന്നാ​ൽ വി​വാ​ഹം ന​ട​ന്ന രാ​ജ്യ​മോ സ്ഥ​ല​മോ വീ​ഡി​യോ​യി​ൽ പ​റ​ഞ്ഞി​ട്ടി​ല്ല. ട്വി​റ്റ​റി​ൽ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ ധാ​രാ​ളം ആ​ളു​ക​ൾ ഷെ​യ​ർ ചെ​യ്തി​ട്ടു​ണ്ട്. വീ​ഡി​യോ​യ്ക്ക് സ​മ്മി​ശ്ര പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

എസ്.ടി