പ്ര​ണ​യ​ത്തി​ന്‍റെ സ​ബ്‌​വേ
വ​ർ​ഷം 1997. അ​മേ​രി​ക്ക​യി​ലെ യൂട്ടായി​ലു​ള്ള സബ്‌വേ ഫാ​സ്റ്റ് ഫു​ഡ് റ​സ്റ്റ​റ​ന്‍റി​​ലെ സാ​ൻ​വി​ച്ച് മേ​ക്ക​റാ​യി​രു​ന്നു പ​തി​നേ​ഴു​കാ​ര​നാ​യ ജോ​ർ​ദാ​ൻ ഓ​ൾ​സെ​ൻ. 2019 ഓ​ഗ​സ്റ്റി​ൽ അ​തേ സബ്‌വേ യുടെ ഉടമയായിരിക്കുക​യാ​ണ് ജോ​ർ​ദാ​ൻ. ഈ ​സ്വ​ന്ത​മാ​ക്ക​ലി​നു പി​ന്നി​ൽ ക​ഥ​യു​ണ്ട്, ഒ​രു പ്ര​ണ​യ​ക​ഥ. ജോ​ർ​ദ​ാനാ​ണ് ക​ഥ​യി​ലെ നാ​യ​ക​നെ​ങ്കി​ൽ സബ്‌വേയി​ൽ സാ​ൻ​വി​ച്ച് ഉ​ണ്ടാ​ക്കാ​നെ​ത്തി​യ ജെ​ന്നി​ഫ​റാ​ണ് നാ​യി​ക. സബ്‌വേയി​ൽ വ​ച്ച് ഇ​രു​വ​രും ത​മ്മി​ൽ പ്ര​ണ​യ​ത്തി​ലാ​യി.

ര​ണ്ടു വ​ർ​ഷ​ത്തി​നു ശേ​ഷം ജോ​ർ​ദാ​ൻ സൈ​ന്യ​ത്തി​ൽ ചേ​ർ​ന്നു. ജെ​ന്നി​ഫ​ർ സ്വ​ന്തം നാ​ടാ​യ ഐ​ഡ​ഹോ​യി​ലേ​ക്കും പോ​യി. 2002ൽ ​ ഇ​രു​വ​രും വി​വാ​ഹി​ത​രാ​യി. വൈ​കാ​തെ ഇ​രു​വ​രും യൂട്ടാ​യി​ലെ​ത്തി താ​മ​സം ആ​രം​ഭി​ച്ചു. ഇ​തോ​ടെ ത​ങ്ങ​ൾ നേ​ര​ത്തെ ജോ​ലി ചെ​യ്തി​രു​ന്ന സബ്‌വേയി​ലെ​ത്താ​ൻ ഇ​രു​വ​ർ​ക്കും സ​മ​യം കി​ട്ടിത്തുട​ങ്ങി. വ​ല്ല​പ്പോ​ഴു​മു​ള്ള സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ​യാ​ണ് സബ്‌വേ വി​ൽ​ക്കാ​നു​ള്ള നീ​ക്ക​ത്തെ​ക്കു​റി​ച്ച് ജോ​ർ​ദാ​ൻ അ​റി​ഞ്ഞ​ത്. ഇ​തോ​ടെ ജെ​ന്നി​ഫ​റു​മാ​യി ആ​ലോ​ചി​ച്ച് ഇ​രു​വ​രും ചേ​ർ​ന്ന് സബ്‌വേ വാ​ങ്ങുകയായിരുന്നു. ബാ​ങ്ക് വാ​യ്പ​യും മ​റ്റും സം​ഘ​ടി​പ്പി​ച്ചാ​ണ് ഇ​രു​വ​രും ത​ങ്ങ​ളു​ടെ പ്ര​ണ​യ​ത്തി​ന്‍റെ ഓ​ർ​മ​യ്ക്കാ​യി സബ്‌വേ സ്വ​ന്ത​മാ​ക്കി​യ​ത്. ജെ​ന്നി​ഫ​റാ​ണ് സബ്‌വേയു​ടെ മാ​നേ​ജ​ർ.

മൂ​ന്നു കു​ട്ടി​ക​ളു​ടെ കാ​ര്യ​വും സബ്‌വേയു​ടെ ന​ട​ത്തി​പ്പും ഒ​രു​പോ​ലെ കൊ​ണ്ടു​പോ​കാ​നാ​കു​ന്ന​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ജെ​ന്നി​ഫ​ർ. നേ​ര​ത്തെ വീ​ട്ടി​ൽ നി​ന്ന് പോ​ക​ണ​മെ​ങ്കി​ലും കു​ട്ടി​ക​ൾ സ്കൂ​ളി​ൽ നി​ന്ന് മ​ട​ങ്ങി​യെ​ത്തു​ന്ന​തി​ന് മു​ന്പ് സബ്‌വേയി​ൽ എ​ത്താ​ൻ പ​റ്റും. മാ​ത്ര​മ​ല്ല ഇ​ഷ്ട​മു​ള്ള ജോ​ലി ചെ​യ്യു​ന്ന​തി​ന്‍റെ സ​ന്തോ​ഷം വേ​റെ​യും- ജെ​ന്നി​ഫ​ർ പ​റ​യു​ന്നു.

2019 ഡി​സം​ബ​ർ 30നു തു​ട​ങ്ങി 2020 ജ​നു​വ​രി നാ​ലു​വ​രെ നീ​ണ്ടുനി​ൽ​ക്കു​ന്ന ഗ്രാ​ൻ​ഡ് റീ​ഓ​പ്പ​ണിം​ഗ് പ​രി​പാ​ടി​യി​ലൂ​ടെ ക​ച്ച​വ​ടം ഗം​ഭീ​ര​മാ​ക്കു​ക​യാ​ണ് ജോ​ർ​ദാ​ൻ.