അന്ന‌യുടെ ആനന്ദം
കെ​ജി​എ​ഫ് കേ​ര​ള​ക്ക​ര​യി​ലും ത​രം​ഗം സൃ​ഷ്ടി​ച്ച​പ്പോ​ൾ അ​തി​ലെ പ്രേ​ക്ഷ​കരെയെല്ലാം വൈ​കാ​രി​ക​മാ​യി ചേ​ർ​ത്തു പി​ടി​ച്ച ഘ​ട​ക​മാ​യി​രു​ന്നു മാ​തൃ​ത്വം തു​ളു​ന്പി​യ ഗാ​നം. ഗ​ഗ​നം നീ... ​ഭു​വ​നം നീ... ​എ​ന്ന മാ​തൃ​സ്നേ​ഹ​വും വാ​ൽ​സ​ല്യ​വും ദാ​ർ​ശ​നി​ക​ത​യു​മൊ​ക്കെ വെ​ളി​വാ​ക്കി​യ ഗാ​നം പാ​ടി ആ​സ്വാ​ദ​ക​രു​ടെ ഇ​ഷ്ടം നേ​ടി​യി​രി​ക്കു​ക​യാ​ണ് അ​ന്ന ബേ​ബി. കെ​ജി​എ​ഫി​ലെ ഗാ​നം ജീ​വി​ത​ത്തി​ൽ മ​റ​ക്കാ​നാ​വാ​ത്ത സ​ന്തോ​ഷ​ം ന​ൽ​കി​യെ​ന്നു പാ​ലാ സ്വ​ദേ​ശി​നി​യാ​യ ഈ ​ഗാ​യി​ക പറയുന്നു. ബ്ര​ഹ്മാ​ണ്ഡ സി​നി​മ​യു​ടെ ഭാ​ഗ​മാ​യി സ്വ​പ്ന സാ​ക്ഷാ​ത്കാ​ര​ത്തി​ലേ​ക്കു​ള്ള യാ​ത്ര​യെ​ക്കു​റി​ച്ച് അ​ന്ന മ​ന​സ് തു​റ​ക്കു​ന്നു...

മാ​സ് ആ​ക്‌ഷൻ സി​നി​മ കെ​ജി​എ​ഫ് ചാ​പ്റ്റ​ർ ര​ണ്ട് പ്രേ​ക്ഷ​ക മ​ന​സ് കീ​ഴ​ട​ക്കി​യ​തി​ൽ പ്ര​ധാ​ന ഘ​ട​ക​മാ​ണ് അ​മ്മ - മ​ക​ൻ ബ​ന്ധം ദൃശ്യവൽക്കരിക്കുന്ന ഗാ​നം. മാ​തൃ​സ്നേ​ഹ​ത്തി​ന്‍റെ ശ​ബ്ദ​മാ​യി മാ​റു​ന്ന​ത്?

കെ​ജി​എ​ഫ് ഒ​ന്നാം ഭാ​ഗം കാ​ണു​ക​യും അ​തി​ലെ പാ​ട്ടു കേ​ൾ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. 2020 ഒ​ക്്ടോ​ബ​റി​ൽ ഒ​രു വൈ​കു​ന്നേ​രം ഏഴര മണിക്കാണ് എ​ന്‍റെ സു​ഹൃ​ത്താ​യ സം​ഗീ​ത സം​വി​ധാ​യ​ക​ൻ സാം ​സൈ​മ​ണ്‍ ജോ​ർ​ജ് ഫോ​ണി​ൽ വി​ളി​ക്കു​ന്ന​ത്. കെ​ജി​എ​ഫ് ര​ണ്ടാം ഭാ​ഗം മ​ല​യാ​ളം വെ​ർ​ഷ​നി​ൽ ഫീ​മെ​യി​ൽ വോ​യ്സ് നോ​ക്കു​ന്നു​ണ്ട്, വോ​യി​സ് സാ​ന്പി​ൾ​സ് അ​യ​ക്കാ​ൻ പ​റ​ഞ്ഞു. ഇ​ൻ​സ്ട്ര​മെ​ന്‍റ്​സും ബാ​ക്ക്ഗ്രൗ​ണ്ടു​മൊ​ന്നു​മി​ല്ലാ​തെ ഐ ​ഫോ​ണി​ൽ പാട്ട് റെ​ക്കോ​ർ​ഡ് ചെ​യ്ത് അ​യ​ച്ചു. എ​നി​ക്ക് പ്ര​തീ​ക്ഷ ഒ​ട്ടു​മി​ല്ലാ​യി​രു​ന്നു. രാ​ത്രി പത്തു ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് സാം ​വി​ളിച്ച് കെ​ജി​എ​ഫി​ന്‍റെ സം​ഗീ​ത സം​വി​ധാ​യ​ക​ൻ ര​വി ബ​സ്രൂ​റി​നു ശ​ബ്ദം ഇ​ഷ്ട​പ്പെ​ട്ടെന്നു പറയുന്നത്. പി​ന്നീ​ട് ര​വി ബ​സ്രൂ​ർ വി​ളി​ച്ച് പാ​ട്ട് റെ​ക്കോ​ർ​ഡിം​ഗി​ന് ബംഗളുരുവിൽ എ​ത്ത​ണ​മെ​ന്നു പ​റ​ഞ്ഞു. ഫ​സ്റ്റ് ലോ​ക്ഡൗ​ണ്‍ ക​ഴി​ഞ്ഞ് കോ​വി​ഡ് രൂക്ഷമായ സ​മ​യ​ത്താ​ണ് ബംഗളുരുവിലെ​ത്തു​ന്ന​ത്. രാ​ത്രി​യി​ലാ​യി​രു​ന്നു റെ​ക്കോ​ർ​ഡിം​ഗ്.

കെ​ജി​എ​ഫി​ലെ ഗാ​ന​ത്തി​ലൂ​ടെ ഇ​ന്ത്യ മു​ഴു​വ​ൻ ട്രെ​ൻ​ഡാ​യ സം​ഗീ​ത സം​വി​ധായ​ക​നാ​ണ് ര​വി ബ​സ്രൂ​ർ. അ​ദ്ദേ​ഹ​ത്തി​നൊ​പ്പം പാ​ട്ടി​ന്‍റെ റെ​ക്കോ​ർ​ഡിം​ഗ് നി​മി​ഷ​ങ്ങ​ൾ ഓ​ർ​ക്കു​ന്പോ​ൾ?

കെ​ജി​എ​ഫ് ര​ണ്ടി​ൽ ഇ​ത്ര​യും പ്രാ​ധാ​ന്യ​മു​ള്ള പാ​ട്ടാണ് ഞാ​ൻ പാ​ടി​യ​തെ​ന്നു ചി​ന്തി​ച്ചി​രു​ന്നി​ല്ല. സ്റ്റു​ഡി​യോ​യി​ൽ എ​ത്തു​ന്പോ​ൾ മ​റ്റു ഭാ​ഷ​ക​ളി​ലെ പാ​ട്ടു​ക​ളു​ടെ റെക്കോ​ർ​ഡിം​ഗും ന​ട​ക്കു​ക​യാ​ണ്. വ​ള​രെ ലാ​ളി​ത്യ​മാ​ർന്ന വ്യ​ക്തി​ത്വ​മാ​ണ് ര​വി ബ​സ്രൂ​റി​ന്‍റേത്. എന്നെ വ​ള​രെ കം​ഫ​ർ​ട്ട​ബി​ളാ​ക്കി പാ​ട്ടി​ന്‍റെ ആ​ത്മാ​വി​നെ കൃ​ത്യ​മാ​യി പ​ഠി​പ്പി​ച്ചു ത​ന്നു. സി​നി​മ​യി​ൽ ന​ല്ലൊ​രു ക​ഥാ സ​ന്ദ​ർ​ഭ​ത്തി​ലാ​ണ് പാ​ട്ട് വ​രു​ന്ന​തെ​ന്ന് റെ​ക്കോ​ർ​ഡി​ംഗി​നു ശേ​ഷം അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു. ഇ​ത്ര​യും വ​ലി​യൊ​രു സി​നി​മ ആ​യ​തു​കൊ​ണ്ട് എ​ന്‍റെ ശ​ബ്ദ​ത്തി​ൽ ത​ന്നെ​യാ​യി​രി​ക്കു​മോ ഗാ​നം എ​ത്തു​ന്ന​തെ​ന്ന സം​ശ​യ​മു​ണ്ടാ​യി​രു​ന്നു. സി​നി​മ റി​ലീ​സാ​കു​ന്ന​തി​നു ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പ് പാ​ട്ടി​ന്‍റെ ചെ​റി​യൊ​രു ഭാ​ഗം ഇ​വി​ടെ ഒ​രു സ്റ്റു​ഡി​യോ​യി​ൽ പാ​ടി റെ​ക്കോ​ർ​ഡ് ചെ​യ്ത് അ​യ​ക്കാ​ൻ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ങ്കി​ലും പി​ന്നീ​ട് ലി​റി​ക്ക​ൽ വീ​ഡി​യോ യൂ​ടൂ​ബി​ൽ റി​ലീ​സ് ചെ​യ്ത​പ്പോ​ഴാ​ണ് ഞാ​നും വി​ശ്വ​സി​ച്ച​ത്. അ​തു​വ​രെ കെ​ജി​എ​ഫി​ൽ പാ​ടി​യ കാ​ര്യം പ​ര​സ്യ​മാ​ക്കി​യി​രു​ന്നി​ല്ല.

തി​യ​റ്റ​റി​ലെത്തി ഗാ​നത്തിന്‍റെ ദൃശ്യാവിഷ്കാരം ക​ണ്ട നി​മി​ഷം എ​ങ്ങ​നെ ഓ​ർ​ക്കു​ന്നു?

കു​ടും​ബ​ത്തി​നൊ​പ്പ​മാ​ണ് കെ​ജി​എ​ഫ് ചാ​പ്റ്റ​ർ ര​ണ്ട് തി​യ​റ്റ​റി​ൽ കാ​ണാ​ൻ പോ​യ​ത്. ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗ​ത്തി​ൽ ഫ്ളാ​ഷ് ബാ​ക്ക് സ്റ്റോ​റി​യി​ലാ​ണ് എ​ന്‍റെ പാ​ട്ട് വ​ന്ന​ത്. അ​ത് തി​യ​റ്റ​റി​ൽ ക​ണ്ട നി​മി​ഷം ജീ​വി​ത​ത്തി​ൽ ഏ​റ്റ​വും അ​വി​സ്മ​ര​ണീയ​മാ​യി​രു​ന്നു. അഭിമാന നിമിഷം. എ​ല്ലാ​യി​ട​ത്തു നി​ന്നും ന​ല്ല അ​ഭി​പ്രാ​യം വ​ന്ന​ത് ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ച്ചു. ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​ന മേ​ഖ​ല​യി​ൽ തു​ട​ക്ക​ക്കാ​രി​യാ​ണ് ഞാ​ൻ. കെ​ജി​എ​ഫി​ലെ ജ​ന​പ്രി​യ ഗാ​നം പാ​ടാ​ൻ പ​റ്റി​യ​ത് വ​ലി​യ അ​നു​ഗ്ര​ഹ​മാ​യി കാ​ണു​ന്നു. ഒ​രു ക​ലാ​കാ​രിയെ​ന്ന നി​ല​യി​ൽ എ​ന്‍റെ ശ​ബ്‌ദം പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തി​യ​തും അ​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ച​തു​മൊ​ക്കെ വ​ലി​യ സ​ന്തോ​ഷം ന​ൽ​കി. ഇനിയുമേറെ ദൂരം പോകാൻ അത് ഊർജമാകുന്നു.

ച​ല​ച്ചി​ത്ര ഗാ​ന മേ​ഖ​ല​യി​ൽ ഇ​പ്പോ​ൾ മി​ക​ച്ചൊ​രു മേ​ൽ​വി​ലാ​സം ല​ഭി​ച്ചു​ക​ഴി​ഞ്ഞു. ഇതുവരെയുള്ള സം​ഗീ​ത യാ​ത്ര എ​ങ്ങ​നെ​യാ​യി​രു​ന്നു?

അ​ഞ്ചാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്പോ​ൾ ക്രിസ്തീയ ഭ​ക്തി​ഗാ​നം റെക്കോർഡിംഗിനു പാ​ടിയാണ് സം​ഗീ​ത മേ​ഖ​ല​യി​ലേ​ക്ക് എ​ത്തു​ന്ന​ത്. പി​ന്നീ​ട് പ​ത്താം ക്ലാ​സിലെത്തിയ സ​മ​യ​ത്ത് സൂ​ര്യ ടി​വി​യി​ൽ സൂ​പ്പ​ർ സിം​ഗ​ർ റി​യാ​ലി​റ്റി ഷോ​യി​ൽ പ​ങ്കെ​ടു​ത്തു. സ്കൂ​ൾ കാലത്ത് ക​ലോ​ൽ​സ​വ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​രു​ന്നു. പാ​ലാ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സി​ലെ ജോ​സ​ഫ് സാ​റി​ന്‍റെ ശി​ക്ഷ​ണ​ത്തി​ലാ​ണ് സം​ഗീ​തം പ​ഠി​ച്ചു തു​ട​ങ്ങു​ന്ന​ത്. പി​ന്നീ​ട് ക​ർ​ണാ​ട്ടി​ക് സം​ഗീ​തം എം.​എ​ൻ. സ​ലീം, ഹി​ന്ദു​സ്ഥാ​നി സം​ഗീ​തം ഉ​സ്താ​ദ് ഫ​യ​സ് ഖാ​ൻ എ​ന്നി​വ​രു​ടെ ശി​ക്ഷ​ണ​ത്തി​ലും പഠിച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ൽ ജ്യോ​തി എ​ൻ​ജി​നിയ​റിം​ഗ് കോ​ള​ജി​ൽ പ​ഠി​ക്കു​ന്ന സ​മ​യ​ത്ത് ആ​ൽ​ബം സോംഗു​ക​ളും ഭ​ക്തി ഗാ​ന​ങ്ങ​ളു​ടെ റെ​ക്കോ​ർ​ഡിം​ഗും ചെ​യ്തി​രു​ന്നു. ​
2014 ൽ എ​റ​ണാ​കു​ള​ത്ത് ജോ​ലി ചെ​യ്യു​ന്ന സ​മ​യ​ത്താ​ണ് സി​നി​മ​ക​ൾ​ക്കു ബാ​ക്ക്ഗ്രൗ​ണ്ട് സ്കോ​റും ട്രാ​ക്കും പാ​ടി തു​ട​ങ്ങു​ന്ന​ത്. ഒ​രു വ​ർ​ഷ​ത്തി​നു ശേ​ഷം ജോ​ലി രാ​ജി​വച്ച് പൂ​ർ​ണ​മാ​യി സം​ഗീ​ത​ത്തി​ലേ​ക്കു തി​രി​ഞ്ഞു. സം​ഗീ​ത സം​വി​ധാ​യ​ക​ൻ എം. ​ജ​യ​ച​ന്ദ്ര​ന്‍റെ പാ​ട്ടു​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ​തും അ​വ​സ​ര​ങ്ങ​ളൊ​രു​ക്കി.

പി​ന്ന​ണി ഗാ​യി​ക​യാ​യി അ​ടു​ത്ത പ​ടി ക​യ​റു​ന്ന​ത്?

പാ​ടു​ന്ന​തി​നൊ​പ്പം സം​ഗീ​ത സം​വി​ധാ​ന​വും എ​നി​ക്കി​ഷ്ട​മാണ്. ഒ​രു ഓ​ണ​പ്പാ​ട്ടും ക്രി​സ്തീ​യ ഭ​ക്തി ഗാ​ന​വും സം​ഗീ​തം ചെ​യ്ത് പാ​ടി പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. അ​ന്ന ബേ​ബി ഒ​ഫി​ഷ്യ​ൻ എ​ന്ന എ​ന്‍റെ യൂ​ടൂ​ബ് ചാ​ന​ലി​ലൂ​ടെ അത് റി​ലീ​സ് ചെ​യ്തി​ട്ടു​ണ്ട്. 2017 ൽ ​ക​വി​യൂ​ർ ശി​വ​പ്ര​സാ​ദ് സം​വി​ധാ​നം ചെ​യ്ത സ്ഥാ​നം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് പി​ന്ന​ണി ഗാ​യി​ക​യാ​കു​ന്ന​ത്. അ​തി​ൽ ഡോ. ​സാം ക​ട​മ്മനി​ട്ട​യു​ടെ സം​ഗീ​ത​ത്തി​ൽ ഗാനഗന്ധർവൻ യേ​ശു​ദാ​സിനൊപ്പം ഡ്യൂ​യ​റ്റ് പാ​ടി. പി​ന്നീ​ട് വി​ശു​ദ്ധ പു​സ്ത​കം, മൂ​രി തു​ട​ങ്ങി​യ ഒ​രു​പി​ടി ചി​ത്ര​ങ്ങളിൽ പാ​ടി. അ​നൂ​പ് മേ​നോ​ൻ നാ​യ​ക​നാ​യ വി​ധി​യി​ലാ​ണ് അ​വ​സാ​നം പാ​ടി​യ​ത്. പി​ന്നീ​ടാ​യി​രു​ന്നു മ​ക​ളു​ടെ ജ​ന​നം. മ​ക​ൾ​ക്ക് ആ​റു​മാ​സം പ്രാ​യ​മാ​യി.

കലയും കു​ടും​ബവും ഒപ്പമുണ്ട്. കുടുംബത്തിന്‍റെ പിന്തുണ എങ്ങനെയാണ്?

പാ​ലായ്ക്കുസമീപം പൂ​വ​ര​ണി​യാ​ണ് എ​ന്‍റെ സ്ഥ​ലം. പ​പ്പ ബേ​ബി ജോ​സ​ഫും അ​മ്മ ഷീ​ബ​യും സ​ഹോ​ദ​രി മീ​ര​യും പൂ​വ​ര​ണി​യി​ലെ വീ​ട്ടി​ലു​ണ്ട്. ഞാ​ൻ അ​ങ്ക​മാ​ലി​യി​ൽ ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ലാ​ണ്. ഭ​ർ​ത്താ​വ് അ​രു​ണ്‍ അ​ഗ​സ്റ്റി​ൻ കൊ​ച്ചി​യി​ൽ സോ​ഫ്റ്റ് വെയ​ർ സ്റ്റാ​ർ​ട് അ​പ് ചെ​യ്യു​ന്നു. മ​ക​ൾ ആ​ഡ്‌ലി​ൻ ആ​ൻ അ​രു​ണ്‍. ര​ണ്ടു കു​ടും​ബ​ങ്ങളുടെയും പി​ന്തു​ണ​യാ​ണ് എ​നി​ക്കു ബ​ല​മേ​കു​ന്ന​ത്.

ലി​ജി​ൻ കെ ​ഈ​പ്പ​ൻ