എ​ല്ലാ​വ​ർ​ക്കും ക്രി​സ്മ​സ്
ക്രി​സ്മ​സ് ഇ​വി​ടെ ക്രി​സ്ത്യാ​നി​ക​ൾ​ക്കു മാ​ത്ര​മു​ള്ള ഒ​രു ച​ട​ങ്ങ​ല്ല. സ​ർ​വ​ മ​ത, ഭാ​ഷാ, ദേ​ശീ​യ വി​ഭാ​ഗ​ങ്ങ​ൾ​ക്കും ആ​ന​ന്ദി​ക്കാ​നും ആ​ഹ്ലാ​ദി​ക്കാ​നു​മു​ള്ള ഒ​രു കാ​ല​ഘ​ട്ട​മാ​യി ഓ​സ്ട്രേ​ലി​യ​ക്കാ​ർ ഇ​തി​നെ ക​രു​തു​ന്നു.
സ്കൂ​ളു​ക​ൾ​ക്കും കോ​ള​ജു​ക​ൾ​ക്കും ദീ​ർ​ഘ​കാ​ല അ​വ​ധി ര​ണ്ട​ര മാ​സ​മോ അ​തി​ൽ കൂ​ടു​ത​ലോ ന​ൽ​കു​ന്ന​തും ക്രി​സ്മ​സി​നോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ്. ന​വം​ബ​ർ തു​ട​ക്കം​മു​ത​ലേ സ​മൃ​ദ്ധ​മാ​യി അ​ല​ങ്ക​രി​ച്ച ക​ട​ക​ളും ക​ന്പോ​ള​ങ്ങ​ളും കാ​ണാം. ആ​വ​ശ്യ​മു​ള്ള​തും ഇ​ല്ലാ​ത്ത​തു​മാ​യ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​ക്കൂ​ട്ടാ​നും സ​മ്മാ​ന പാ​ഴ്സ​ലു​ക​ൾ ത​യാ​റാ​ക്കാ​നും തി​ര​ക്കു​കൂ​ട്ടു​ന്ന ജ​നം.
ഷോ​പ്പിം​ഗ് മാ​ളു​ക​ളു​ടെ തു​റ​സാ​യ സ്ഥ​ല​ങ്ങ​ളി​ൽ കൂ​ട്ടം​കൂ​ട്ട​മാ​യി നൃ​ത്ത​ച്ചു​വ​ടു​ക​ൾ വ​യ്ക്കു​ന്ന സ്ത്രീ​പു​രു​ഷ​ന്മാ​ർ. ചെ​റു​പ്പ​ക്കാ​ർ​ക്കൊ​പ്പം വാ​ർ​ധ​ക്യ​ത്തി​ലെ​ത്തി​യ​വ​രും ഹ​ർ​ഷോ​ന്മ​ത്ത​രാ​യി ഡാ​ൻ​സു​ചെ​യ്യും, പ​ശ്ചാ​ത്ത​ല സം​ഗീ​ത​ത്തി​നൊ​പ്പം. ക്രി​സ്മ​സ് പ​പ്പ​യാ​യി വേ​ഷ​മി​ട്ട പു​രു​ഷ​ന്മാ​ർ അ​ല​ങ്ക​രി​ച്ച ക​സേ​ര​ക​ളി​ൽ അ​വി​ട​വി​ടെ​യാ​യി ഇ​രു​ന്നു​കൊ​ണ്ട് കൊ​ച്ചു​കു​ട്ടി​ക​ളെ ക്ഷ​ണി​ച്ചു മ​ടി​യി​ലി​രു​ത്തി ത​മാ​ശ​ക​ൾ പ​റ​ഞ്ഞു​ചി​രി​പ്പി​ച്ച് സ​മ്മാ​ന​പ്പൊ​തി​ക​ൾ ന​ൽ​കി പ​റ​ഞ്ഞ​യ​യ്ക്കും.
പ​ള്ളി​ക​ളി​ലെ ഒ​രു​ക്കം ഡി​സം​ബ​ർ ആ​യി​ട്ടേ തു​ട​ങ്ങു​ക​യു​ള്ളു. പു​ൽ​ക്കൂ​ടും ക്രി​സ്മ​സ് ട്രീ​യും കാ​ണു​മെ​ങ്കി​ലും ന​മ്മു​ടെ നാ​ട്ടി​ലെ​പ്പോ​ലെ ന​ക്ഷ​ത്ര​ങ്ങ​ൾ തൂ​ക്കു​ന്ന പ​തി​വ് ഇ​വി​ടെ കാ​ണാ​റി​ല്ല. മ​ത​വി​ശ്വാ​സി​ക​ളാ​യ മാ​താ​പി​താ​ക്ക​ൾ പി​റ​വി​ത്തി​രു​നാ​ളി​നാ​യി ഭ​ക്തി​പൂ​ർ​വം മ​ക്ക​ളെ ഒ​രു​ക്കു​മെ​ന്നി​രു​ന്നാ​ലും ഇ​തൊ​രു ദേ​ശീ​യാ​ഘോ​ഷ​മാ​യി​ട്ടാ​ണു പൊ​തു​വേ ആ​ച​രി​ക്ക​പ്പെ​ടു​ന്ന​ത്. അ​ക്രൈ​സ്ത​വ​രാ​യ കു​ട്ടി​ക​ൾ കാരൾ ഗാ​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു വീ​ടു​ക​ളി​ലെ​ത്തും.
മ​ത​ത്തി​ന്‍റെ ചേ​രി​തി​രി​വു​ക​ൾ ഇ​ല്ലാ​തെ ഇ​വ​രു​ടെ ദേ​ശീ​യ​ഗാ​നം അ​ന്വ​ർ​ഥ​മാ​ക്കി​ക്കൊ​ണ്ട് (For those who come across the seas we have boundless plains to share) ഓ​രോ ക്രി​സ്മ​സും ക​ട​ന്നു​പോ​കു​ന്നു.

സിസിലിയാമ്മ പെരുന്പനാനി