ക​ട​ലോ​ളം ക​ണ്ണീ​ർ
ഇ​ന്ത്യ​യു​ടെ തൊ​ട്ടു​താ​ഴെ ക​ണ്ണീ​ർ ക​ണ​ങ്ങ​ളു​ടെ ആ​കൃ​തി​യി​ലാ​ണ് ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​ൽ ശ്രീ​ല​ങ്ക കി​ട​ക്കു​ന്ന​ത്. അ​തി​നാ​ലാ​ണ് ഇ​ന്ത്യ​യു​ടെ ക​ണ്ണു​നീ​ർ എ​ന്ന അ​പ​ര​നാ​മം ശ്രീ​ല​ങ്ക​യ്ക്ക് ല​ഭി​ച്ച​ത്. ആ ​ല​ങ്ക​യു​ടെ നെ​ഞ്ചു പൊ​ട്ടി​യൊ​ഴു​കി​യ ഒ​രു ക​ണ്ണീ​ർ​ക്ക​ട​ൽ ഇ​പ്പോ​ൾ കൊ​ളം​ബോ​യു​ടെ ഓ​ർ​മ​ക​ൾ​ക്കു മീ​തെ ചോ​ര നി​റ​ത്തി​ൽ ക​ല​ങ്ങി​യൊ​ഴു​കു​ക​യാ​ണ്. ഉ​യി​ർ​പ്പു തി​രു​നാ​ളി​ന്‍റെ പ്രാ​ർ​ഥ​ന​ക​ളി​ൽ മു​ഴു​കി​യി​രി​ക്ക​വേ​യാ​ണ് പൊ​ടു​ന്ന​നെ കൊ​ളം​ബോ ചോ​ര​യി​ൽ കു​തി​ർ​ന്ന ക​ണ്ണു​നീ​ർ​ത്തു​ള്ളി​യാ​യി മാ​റു​ന്ന​ത്. ഒ​രു ഉ​ത്ഥി​ത രൂ​പം ചോ​ര​യി​ൽ കു​ളി​ച്ച് നി​ല​വി​ളി​ക​ൾ​ക്ക് ന​ടു​വി​ൽ ഇ​പ്പോ​ഴും പ്ര​ത്യാ​ശ​യി​ലേ​ക്കു വി​ര​ൽ ചൂണ്ടി ​നി​വ​ർ​ന്നു നി​ൽ​ക്കു​ന്നു. കൊ​ളം​ബോ ന​ഗ​ര​ത്തെ ഭീ​തി​യി​ലും ദു​ഃഖ​ത്തി​ലും ആ​ഴ്ത്തി മ​ര​ണ​ത്തി​ന്‍റെ കു​ള​ന്പ​ടി​യൊ​ച്ച​ക​ൾ ക​ട​ന്നു പോ​യ​തി​ന്‍റെ ആ​ഘാ​ത​ത്തി​ൽനി​ന്നും ശ്രീ​ല​ങ്ക​യും ലോ​ക​വും ത​ന്നെ ഇ​നി​യും മോ​ചി​ത​രാ​യി​ട്ടി​ല്ല. മ​ര​ണ​ത്തി​ന്‍റെ​യും ര​ക്ത​ത്തി​ന്‍റെ​യും ഗ​ന്ധ​മാ​ണ് കൊ​ളം​ബോ​യി​ലെ ദേ​വാ​ല​യ​ങ്ങ​ളി​ലും ഹോ​ട്ട​ലു​ക​ളി​ലും ഇ​പ്പോ​ഴും ത​ളം കെ​ട്ടി നി​ൽ​ക്കു​ന്ന​ത്.

ഈ​സ്റ്റ​ർ ദി​ന പ്രാ​ർ​ഥ​ന​ക​ൾ​ക്കി​ടെ ശ്രീ​ല​ങ്ക​യി​ലെ മൂ​ന്നു ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ളി​ലും മൂ​ന്ന് ആ​ഡം​ബ​ര ഹോ​ട്ട​ലു​ക​ളി​ലും ന​ട​ന്ന അ​രും കൂ​ട്ട​ക്കൊ​ല ലോ​ക​ത്തി​നാ​കെ​യു​ള്ള വ​ലി​യ മു​ന്ന​റി​യി​പ്പാ​ണ്. മ​ത​ത്തി​ന്‍റെ​യും ജാ​തി​യു​ടെ​യും വ​ർ​ഗ​ത്തി​ന്‍റെ​യും പേ​രി​ലു​ള്ള വി​ദ്വേ​ഷം അ​വ​സാ​നി​പ്പി​ക്കാ​ൻ മ​നു​ഷ്യ​രാ​കെ ഉ​ണ​രേണ്ടി​യി​രി​ക്കു​ന്നു. കൊ​ളം​ബോ​യി​ലെ സെ​ന്‍റ് ആ​ന്‍റ​ണീ​സ്, നെ​ഗം​ബോ​യി​ലെ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ക​ത്തോ​ലി​ക്കാ പ​ള്ളി​ക​ളി​ലും ബ​ട്ടി​ക്ക​ലോ​വ​യി​ലെ സി​യോ​ണ്‍ പ്രോ​ട്ട​സ്റ്റ​ന്‍റ് പ​ള്ളി​യി​ലും സി​ന​മ​ണ്‍, ഷാം​ഗ്രി​ല, കിം​ഗ്സ​്ബ​റി എ​ന്നീ ന​ക്ഷ​ത്ര ഹോ​ട്ട​ലു​ക​ളി​ലും കൊ​ളം​ബോ​യി​ലെ മ​റ്റു രണ്ടി​ട​ങ്ങ​ളി​ലു​മുണ്ടാ​യ ബോം​ബ് സ്ഫോ​ട​ന​ങ്ങ​ൾ​ക്കു പി​ന്നി​ൽ വ​ള​രു​ന്ന ആ​ഗോ​ള ഭീ​ക​ര​ത​യു​ടെ നേ​ർ​ക്കാ​ഴ്ച​യാ​ണു​ള്ള​ത്. കൊ​ളം​ബോ സെ​ൻ​ട്ര​ൽ ബ​സ് സ്റ്റാ​ൻ​ഡി​ൽനി​ന്നു മാ​ത്രം പി​ന്നീ​ട് 87 ഡി​റ്റ​ണേ​റ്റ​റു​ക​ളാ​ണ് ക​ണ്ടെത്തിയ​ത്.

പൊ​ട്ടി​യ​തും നീ​ര്യ​വീ​ര്യ​മാ​ക്കി​യ​തു​മാ​യ ബോം​ബു​ക​ള​ല്ല പ്ര​ശ്നം. തീ​ർ​ത്തും നി​ര​പ​രാ​ധി​കാ​ള​യ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ ജീ​വ​നെ​ടു​ത്ത വി​ദ്വേ​ഷം, വെ​റി, വ​ർ​ഗീ​യ​ത, തീ​വ്ര​വാ​ദം, ഭീ​ക​ര​ത തു​ട​ങ്ങി​യവ ഉ​യ​ർ​ത്തു​ന്ന വെ​ല്ലു​വി​ളി​യും ഭീ​ഷ​ണി​യു​മാ​ണ് പ്ര​ശ്നം. ഒ​ളി​ഞ്ഞും തെ​ളി​ഞ്ഞും വി​ദ്വേ​ഷ​വും തീ​വ്ര​വാ​ദ​വും ഭീ​ക​ര​ത​യും പ്രോ​ൽ​സാ​ഹി​പ്പി​ക്കു​ന്ന​തി​ൽ മ​ത, രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും ലോ​ക​രാ​ഷ്ട്ര നേ​താ​ക്ക​ളും ഭ​ര​ണ​കൂ​ട​ങ്ങ​ളും വ​രെ​യുണ്ട്. പ​ണ​വും ആ​യു​ധ​വും അ​ട​ക്ക​മു​ള്ള വി​ദേ​ശ സ​ഹാ​യ​ങ്ങ​ളോ​ടെ​യാ​ണ് ഭീ​ക​ര​ഗ്രൂ​പ്പു​ക​ൾ ത​ഴ​ച്ചു​വ​ള​രു​ന്ന​ത്.

ഞെ​ട്ടി​വി​റ​ച്ച് നെ​ഗം​ബോ

ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​ലെ കൊ​ച്ചു​ദ്വീ​പ് രാ​ജ്യ​മാ​യ ശ്രീ​ല​ങ്ക​യ്ക്ക് ഈ​സ്റ്റ​ർ ഞാ​യ​റാ​ഴ്ച​യി​ലെ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽനി​ന്നു ക​ര​ക​യ​റു​ക എ​ളു​പ്പ​മാ​കി​ല്ല. ഭീ​ക​ര​ത​യു​ടെ ഭ​യ​പ്പാ​ടും ആ​ശ​ങ്ക​യും മാ​റ​ണ​മെ​ങ്കി​ൽ ജ​ന​ങ്ങ​ളി​ലും വി​ദേ​ശി​ക​ളാ​യ സ​ഞ്ചാ​രി​ക​ളി​ലും വി​ശ്വാ​സം വീ​ണ്ടെടുക്കേണ്ടതുണ്ട്. വി​നോ​ദ സ​ഞ്ചാ​ര​മാ​യി​രു​ന്നു വ​ള​രെ സു​ന്ദ​ര​മാ​യ ഈ ​ദ്വീ​പി​ലെ പ്ര​ധാ​ന വ​രു​മാ​ന മാ​ർ​ഗ​ങ്ങ​ളി​ലൊ​ന്ന്. ബ​ന്ദാ​ര​നാ​യ​കെ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് 14 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് കൊ​ളം​ബോ ന​ഗ​രം. വി​മാ​ന​ത്താ​വ​ള​ത്തി​ൽനി​ന്ന് 12 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള മ​റ്റൊ​രു തീ​ര​ദേ​ശ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​ണ് ബോം​ബ് സ്ഫോ​ട​ന​മുണ്ടാ​യ നെ​ഗം​ബോ​യി​ലെ പ​ള്ളി.
2016 ന​വം​ബ​ർ 11ന് ​നെ​ഗം​ബോ​യി​ലെ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ലെ​ത്തി പ്രാ​ർ​ഥി​ച്ച​തി​ന്‍റെ ഓ​ർ​മ​ക​ൾ ഇ​നി​യൊ​രി​ക്ക​ലും മാ​യി​ല്ല. വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ലി​ന്‍റെ ആ​ഗോ​ള സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി​രു​ന്നു ഭാ​ര്യാ​സ​മേ​തം നെ​ഗം​ബോ​യി​ലെ​ത്തി​യ​ത്. നെ​ഗം​ബോ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ലെ ശാ​ന്ത​ത​യും നാ​ട്ടു​കാ​രു​ടെ ഭ​ക്തി​യു​മാ​ണ് ഏ​റെ ആ​ക​ർ​ഷി​ച്ച​ത്. മൂ​ന്നു ദി​വ​സം താ​മ​സി​ച്ച നെ​ഗം​ബോ​യി​ലെ ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​രു​ടെ ആ​ദി​ഥ്യ​മ​ര്യാ​ദ​യും കേ​ര​ളീ​യ രു​ചി​ക​ളോ​ട് വ​ള​രെ​യ​ടു​ത്ത ഭ​ക്ഷ​ണ​വും പോ​ലും ആ​ക​ർ​ഷി​ച്ചി​രു​ന്നു. മു​ന്പ് മൂ​ന്നു ത​വ​ണ കൊ​ളം​ബോ​യി​ൽ പോ​യി​ട്ടുണ്ടാ​യി​രു​ന്നെ​ങ്കി​ലും നെ​ഗം​ബോ​യി​ൽനി​ന്ന് റോ​ഡ് മാ​ർ​ഗം കൊ​ളം​ബോ ന​ഗ​ര​ത്തി​ലേ​ക്ക് വീണ്ടും ​പോ​യി. ഈ​സ്റ്റ​ർ ഞാ​യ​റാ​ഴ്ച ഭീ​ക​രാ​ക്ര​മ​ണം ഉണ്ടാ​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ മു​ന്പു പോ​യി​ട്ടു​ള്ള​തി​നാ​ൽ ഉ​ള്ളി​ലെ ന​ടു​ക്ക​വും മാ​റു​ന്നി​ല്ല.

അ​യ​ൽ​പ​ക്ക​ത്തി​നും ഭീ​ഷ​ണി

2011ലെ​യും 2008ലെ​യും 1993ലെ​യും മും​ബൈ സ്ഫോ​ട​ന പ​ര​ന്പ​ര​ക​ളേ​ക്കാ​ൾ ഭീ​ക​ര​മാ​ണു ക​ഴി​ഞ്ഞ 21ന് ​ശ്രീ​ല​ങ്ക​യി​ൽ ന​ട​ന്ന സ്ഫോ​ട​ന പ​ര​ന്പ​ര. ലോ​ക​ത്തെ​യാ​കെ ന​ടു​ക്കി​യ മും​ബൈ താ​ജ് പാ​ല​സ്, ഒ​ബ​റോ​യി ട്രൈ​ഡ​ന്‍റ് ഹോ​ട്ട​ലു​ക​ളി​ലും ഛത്ര​പ​തി ശി​വ​ജി ടെ​ർ​മി​ന​സ് റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ലും ലി​യോ​പോ​ൾ​ഡ് ക​ഫേ​യി​ലും കാ​മ ആ​ശു​പ​ത്രി​യി​ലും ന​ട​ന്ന 2008 ന​വം​ബ​ർ 26 മു​ത​ൽ 29 വ​രെ നീണ്ട ​ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളി​ൽ 174 ​പേ​രു​ടെ ജീ​വ​നാ​ണ് പൊ​ലി​ഞ്ഞ​ത്.

1993 മാ​ർ​ച്ച് 12ലെ ​സ്ഫോ​ട​ന പ​ര​ന്പ​ര​യി​ൽ വി​ദേ​ശി​ക​ൾ അ​ട​ക്കം 257 പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. 2011 ജൂ​ലൈ 13ലെ ​സ്ഫോ​ട​ന​ങ്ങ​ളി​ൽ 26 പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​യി. എ​ന്നാ​ൽ ശ്രീ​ല​ങ്ക​യി​ൽ ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ ക്രൈ​സ്ത​വ​രെ ല​ക്ഷ്യ​മി​ട്ടു ന​ട​ത്തി​യ ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളി​ൽ ബു​ധ​നാ​ഴ്ച വ​രെ മാ​ത്രം 359 പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മ​രി​ച്ച​വ​രി​ൽ 54 കു​ട്ടി​ക​ളും എന്ന​ത് വേ​ദ​ന കൂ​ട്ടും. എ​ൽ​ടി​ടി​ഇ​യെ ഇ​ല്ലാ​താ​ക്കി​യ സിം​ഹ​ള ഭീ​ക​ര​ത​യ്ക്കു ശേ​ഷം പൊ​തു​വേ ശാ​ന്ത​മാ​യി​രു​ന്ന ദ്വീ​പ് രാ​ജ്യ​ത്തി​ൽ വീണ്ടും ​അ​ശാ​ന്തി​യു​ടെ നാ​ളു​ക​ൾ തു​ട​ങ്ങി. ശ്രീ​ല​ങ്ക​യി​ലെ ഭീ​ക​ര​ർ ഇ​ന്ത്യ​ക്കും തി​രി​ച്ചും വ​ലി​യ ഭീ​ഷ​ണി​യാ​ണെ​ന്ന​തി​ൽ സം​ശ​യി​ക്കാ​നി​ല്ല.

മ​ര​ണം വി​ത​ച്ച് ഐ​എ​സ്

ശ്രീ​ല​ങ്ക​യി​ലെ സ്ഫോ​ട​ന പ​ര​ന്പ​ര​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വം ഇ​സ്ലാ​മി​ക് സ്റ്റേ​റ്റ് എ​ന്ന ഐ​എ​സ് ഭീ​ക​ര​സം​ഘ​ട​ന ഏ​റ്റെ​ടു​ത്തി​ട്ടുണ്ട്. ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ങ്ങ​ളി​ൽ അ​ട​ക്കം ശ്രീ​ല​ങ്ക​യി​ൽ ആ​റി​ട​ത്ത് ന​ട​ത്തി​യ ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ൾ​ക്ക്, ഫ്രാ​ൻ​സി​ലെ വി​ഖ്യാ​ത​മാ​യ നോ​ട്ട​ർ​ഡാം ക​ത്തീ​ഡ്ര​ൽ അ​ഗ്നി​ക്കി​ര​യാ​ക്കി​യ​തു​മാ​യി ബ​ന്ധ​മു​ണ്ടെന്ന് സം​ശ​യി​ക്കാം. നോ​ട്ട​ർ​ഡാം ക​ത്തീ​ഡ്ര​ൽ ക​ത്തി​യ​തും ശ്രീ​ല​ങ്ക​യി​ലെ ഭീ​ക​രാ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​മു​ള്ള​താ​യി സ​ർ​ക്കാ​രു​ക​ളൊ​ന്നും ഇ​നി​യും ഒൗ​ദ്യോ​ഗി​ക​മാ​യി സ​മ്മ​തി​ച്ചി​ട്ടി​ല്ല. പ​ക്ഷേ ഐ​എ​സി​ന്‍റെ പ്ര​ചാ​ര​ണ കു​റി​പ്പു​ക​ളി​ൽ ‘റോ​മി​നും ജൂ​തന്മാർ​ക്കു​മെ​തി​രേ’ എ​ന്നു മ​റ​യി​ല്ലാ​തെ ല​ക്ഷ്യം വ്യ​ക്ത​മാ​ക്കി​യി​ട്ടുണ്ട്. അ​തി​നാ​ൽ ത​ന്നെ മ​റ്റൊ​രു ഭീ​ക​രാ​ക്ര​മ​ണ​മെ​ന്ന് വി​ശേ​ഷി​പ്പി​ച്ചു ശ്രീ​ല​ങ്ക​യി​ലെ സ്ഫോ​ട​ന​ങ്ങ​ളു​ടെ അ​തീ​വ ഗൗ​ര​വ​മു​ള്ള മു​ന്ന​റി​യി​പ്പും ഭീ​ഷ​ണി​യും ല​ളി​ത​വ​ത്ക​രി​ക്കാ​നാ​കി​ല്ല. ഇ​നി​യും ഇ​ത്ത​ര​ത്തി​ലു​ള്ള കൂ​ടു​ത​ൽ ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് ലോ​കം സാ​ക്ഷ്യം വ​ഹി​ക്കേണ്ടി വ​ന്നേ​ക്കാം. കേ​ര​ള​വും ഇ​ന്ത്യ​യും ആ ​ഗു​രു​ത​ര ഭീ​ഷ​ണി​യി​ൽനി​ന്നു മോ​ചി​ത​മ​ല്ല.

മ​ര​ണ​ക്കൈ​ക​ൾ യൂ​റോ​പ്പി​ലേ​ക്ക്

സി​റി​യ, ഇ​റാ​ക്ക്, അ​ഫ്ഗാ​നി​സ്ഥാ​ൻ തു​ട​ങ്ങി​യ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് യൂ​റോ​പ്പി​ലേ​ക്ക് കു​ടി​യേ​റാ​നാ​ണ് ഐ​എ​സി​ന്‍റെ ത​ന്ത്ര​ങ്ങ​ളി​ൽ അ​ടു​ത്ത​താ​യി പ​റ​യു​ന്ന​ത്. ജി​ഹാ​ദി​ലേ​ക്കു​ള്ള പാ​ത​യൊ​രു​ക്കാ​നു​ള്ള ഇ​സ്ലാ​മി​ക ഭീ​ക​ര​രു​ടെ ത​ന്ത്ര​ങ്ങ​ളി​ൽ ക്രൈ​സ്ത​വ​ർ​ക്കെ​തി​രേ​യു​ള്ള ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ൾ​ക്കു വ​ലി​യ പ്ര​ധാ​ന്യ​മുണ്ട്. ശ​ക്ത​രാ​യ ജൂ​തന്മാരെ ആ​ക്ര​മി​ക്കു​ന്ന​തി​നേ​ക്കാ​ളും വ​ള​രെ എ​ളു​പ്പ​മാ​ണ് സ​മാ​ധാ​ന​പ്രി​യ​രാ​യ ക്രൈ​സ്തവ​ർ​ക്കെ​തി​രേ​യു​ള്ള ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ൾ എ​ന്ന​താ​ണ് ഐ​എ​സി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ൽ. ശ്രീ​ല​ങ്ക, ഇ​ന്ത്യ പോ​ലു​ള്ള രാ​ജ്യ​ങ്ങ​ളി​ലെ ന്യൂ​ന​പ​ക്ഷ​മാ​യ ക്രൈ​സ്ത​വ​ർ​ക്കെ​തി​രേ ഉണ്ടാ​കു​ന്ന ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് ആ​ഗോ​ള​ശ്ര​ദ്ധ നേ​ടാ​നാ​കു​മെ​ന്ന​തും ഐ​എ​സി​ന്‍റെ പ​ദ്ധ​തി​ക​ൾ​ക്ക് സ​ഹാ​യ​ക​മാ​കും. ലോ​ക​മെ​ങ്ങും ഭീ​ക​ര​ത​യും ഭ​യ​വും വ​ള​ർ​ത്തി ഇ​സ്ലാ​മി​ക ലോ​കം കെ​ട്ടി​പ്പടു​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തി​ന് ക്രൈ​സ്ത​വ​രും ജൂ​തന്മാ​രു​മാ​ണ് പ്ര​ധാ​ന​മാ​യും ത​ട​സം.

ന്യൂ​സി​ല​ൻ​ഡി​ലെ ക്രൈ​സ്റ്റ് ച​ർ​ച്ചി​ലെ മോ​സ്കി​ൽ ഒ​രാ​ൾ ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ 50 പേ​ർ കൊ​ല്ല​പ്പെ​ട്ട​തി​നു​ള്ള പ്ര​തി​കാ​ര​മാ​ണ് ശ്രീ​ല​ങ്ക​യി​ലെ സ്ഫോ​ട​ന പ​ര​ന്പ​ര​യെ​ന്ന​ത് ഐ​എ​സി​ന്‍റെ കു​ടി​ല ത​ന്ത്ര​ങ്ങ​ൾ​ക്ക് ഒ​രു മ​റ​യോ, ക​പ​ട ന്യാ​യം നി​ര​ത്ത​ലോ മാ​ത്ര​മാ​കും. മാ​ന​സി​ക നി​ല തെ​റ്റി, വെ​ള്ള​ക്കാ​രു​ടെ ആ​ധിപ​ത്യ​ത്തി​ൽ വി​ശ്വ​സി​ക്കു​ന്ന ഒ​രു വം​ശീ​യ​വാ​ദി​യു​ടെ ക്രൂ​ര​ത​യു​ടെ പേ​രി​ൽ മ​റ്റൊ​രു രാ​ജ്യ​ത്ത് കു​ട്ടി​ക​ൾ അ​ട​ക്കം 359 നി​ര​പ​രാ​ധി​ക​ളു​ടെ ജീ​വ​നെ​ടു​ക്കു​ന്ന കൊ​ടും​ക്രൂ​ര​ത​യെ ഒ​രു ദൈ​വ​ത്തി​നു മു​ന്നി​ലും ന്യാ​യീ​ക​രി​ക്കാ​നാ​കി​ല്ല.

ല​ക്ഷ്യം ക്രൈ​സ്ത​വ ജീ​വ​നു​ക​ൾ​

ലോ​ക​മെ​ങ്ങും ക്രൈ​സ്ത​വ​ർ​ക്കെ​തി​രേ ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്താ​നു​ള്ള ഐ​എ​സ് പ​ദ്ധ​തി​യു​ടെ ഭീ​ഷ​ണി ലോ​ക​രാ​ജ്യ​ങ്ങ​ൾ ഇ​നി​യും വേ​ണ്ടത്ര ഗൗ​ര​വ​ത്തോ​ടെ ക​ണ​ക്കി​ലെ​ടു​ത്തി​ട്ടി​ല്ല. 359 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും എ​ഴു​നൂ​റി​ലേ​റെ പേ​ർ​ക്കു പ​രി​ക്കു പ​റ്റു​ക​യും ചെ​യ്ത ശ്രീ​ല​ങ്ക​യി​ലെ ഭീ​ക​രാ​ക്ര​ണം ഒ​രു​വി​ധ​ത്തി​ലും ഒ​റ്റ​പ്പെ​ട്ട​ത​ല്ല. ആ​ഗോ​ള ഭീ​ക​ര ഗ്രൂ​പ്പു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ന​ട​പ്പാ​ക്കി​യ വ​ള​രെ സൂ​ക്ഷ്​മ​മാ​യി ആ​സൂ​ത്ര​ണം ചെ​യ്ത സ്ഫോ​ട​ന പ​ര​ന്പ​ര​ക​ളാ​ണ് പ​ള്ളി​ക​ളി​ലും ഹോ​ട്ട​ലു​ക​ളി​ലും ന​ട​ന്ന​ത്. ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ​യും പ​ള്ളി​ക​ളു​ടെ​യും പ​രി​സ​ര​ങ്ങ​ളി​ലും വാ​ഹ​ന​ങ്ങ​ളിൽനിന്നും ക​ണ്ടെത്തിയ ബോം​ബു​ക​ൾ നി​ർ​വീ​ര്യ​മാ​ക്കി​യി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ദു​ര​ന്ത​ത്തി​ന്‍റെ ഭീ​ക​ര​ത ലോ​ക​ത്തി​ന് താ​ങ്ങാ​നാ​വു​മാ​യി​രു​ന്നി​ല്ല. നൈ​ജീ​രി​യയി​ൽ ക്രൈ​സ്ത​വ​ർ​ക്കെ​തി​രേ​യു​ള്ള ഇ​സ്ലാ​മി​ക ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​ണ്.

പ​ല​തും ലോ​ക​ശ്ര​ദ്ധ​യി​ൽ വ​രു​ന്ന​തു​മി​ല്ല. ക​ഴി​ഞ്ഞ 14ന് ​നൈ​ജീ​രി​യ​യി​ലെ നു​മ​യി​ലെ പ​ള്ളി​യി​ൽ മാ​മോ​ദീ​സ ച​ട​ങ്ങി​നെ​ട​യുണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ ഗ​ർ​ഭി​ണി​യും മൂ​ന്നു കു​ട്ടി​ക​ളു​മ​ട​ക്കം 17 പേ​രെ​യാ​ണ് ഫു​ലാ​നി ഭീ​ക​ര​ർ കൊ​ന്നൊ​ടു​ക്കി​യ​ത്. മാ​ർ​ച്ച് 23ന് ​മാ​ന്‍റേ എ​ന്ന സ്ഥ​ല​ത്ത് ക്രൈ​സ്ത​വ​രാ​യ മൂ​ന്നു യു​വ​തി​ക​ളെ മു​സ്ലിം ഭീ​ക​ര​ർ ആ​ക്ര​മി​ക്കു​ക​യും മൂ​ത്ത സ​ഹോ​ദ​രി​യെ കൊ​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. നൈ​ജീ​രി​യ​യി​ലെ ക​ഡു​ന​യി​ൽ 2011 ഏ​പ്രി​ൽ 19ന് ​ക്രൈ​സ്ത​വ​ർ​ക്കെ​തി​രേ മു​സ്ലിം ഭീ​ക​ര​ർ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 321 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 575 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. നാ​ൽ​പ​ത് പ​ള്ളി​ക​ളും ഭീ​ക​ര​ർ ത​ക​ർ​ത്തു. ബു​ർ​ക്കി​നോ ഫാ​സോ​യി​ൽ ക​ഴി​ഞ്ഞ മാ​ർ​ച്ച് 17ന് ​വൈ​ദി​ക​നെ ത​ട്ടി​യെ​ടു​ത്തു.

കൊ​ല​പ്പെ​ടു​ത്തി​യ​തും ഇ​സ്ലാ​മി​ക ഭീ​ക​രാ​രാ​യി​രു​ന്നു. ഇ​തി​ന് ആ​റു ദി​വ​സം മു​ന്പ് നൈ​ജീ​രി​യ​യി​ലെ അ​ൻ​ഗു​വാ​ൻ ഗാ​മു​വി​ൽ ഫു​ലാ​നി ഭീ​ക​ര​ർ ന​ട​ത്തി​യ തേ​ർ​വാ​ഴ്ച​യി​ൽ വൈ​ദി​ക​നും ഭാ​ര്യ​യും അ​ട​ക്കം 46 പേ​രെ​യാ​ണ് കൂ​ട്ട​ക്കു​രു​തി ന​ട​ത്തി​യ​ത്. ഫെ​ബ്രു​വ​രി രണ്ടിന് മാ​രോ എ​ന്ന സ്ഥ​ല​ത്തു ക്രൈ​സ്ത​വ​ർ​ക്കെ​തി​രേ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ 32 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ജ​നു​വ​രി 27ന് ​ഫി​ലി​പ്പീ​ൻ​സി​ലെ ജോ​ലോ​യി​ലു​ള്ള ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ലുണ്ടാ​യ ഇ​സ്ലാ​മി​ക ഭീ​ക​ര​രു​ടെ ബോം​ബാ​ക്ര​മ​ണ​ത്തി​ൽ 27 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 111 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

അ​മേ​രി​ക്ക, ഫ്രാ​ൻ​സ്, ജ​ർ​മ​നി, ഓ​സ്ട്രി​യ, മെ​ക്സി​ക്കോ, പാ​ക്കി​സ്ഥാ​ൻ, ഇ​റാ​ക്ക്, ഇ​റാ​ൻ, ഇ​ന്തോ​നേ​ഷ്യ, ഈ​ജി​പ്ത്, സി​റി​യ, ലി​ബി​യ, ല​ബ​ന​ൻ, തു​ർ​ക്കി, യെ​മ​ൻ, ടൂ​ണി​ഷ്യ, ബം​ഗ്ലാ​ദേ​ശ്, ദ​ക്ഷി​ണാ​ഫ്രി​ക്ക, മൊ​സാം​ബി​ക്, കെ​നി​യ, ഉ​ഗാണ്ട, സു​ഡാ​ൻ, കാ​മ​റൂ​ണ്‍, സോ​മാ​ലി​യ തു​ട​ങ്ങി​യ ഒ​ട്ടു​മി​ക്ക രാ​ജ്യ​ങ്ങ​ളി​ലും ഇ​സ്ലാ​മി​ക ഭീ​ക​ര​ർ ക്രൈ​സ്ത​വ​രെ ആ​ക്ര​മി​ക്കു​ന്ന​തും കൊ​ല​പ്പെ​ടു​ത്തു​ന്ന​തു​മാ​യ സം​ഭ​വ പ​ര​ന്പ​ര​ക​ളുണ്ട്.

2015 ന​വം​ബ​ർ 13, 14 തീ​യ​തി​ക​ളി​ലുണ്ടാ​യ പാ​രീ​സ് ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ 137 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 413 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. പാ​രീ​സി​ലെ ജ​ന​ക്കൂ​ട്ട​ത്തി​നി​ട​യി​ലേ​ക്ക് 2016 ജൂ​ലൈ 14ന് ​മു​ഹ​മ്മ​ദ് ല​ഹോ​യ്്ജ് ബോ​ഹ്ലെ എ​ന്ന​യാ​ൾ ട്ര​ക്ക് ഇ​ടി​ച്ചു​ക​യ​റ്റി കൊ​ന്ന​ത് 86 പേ​രെ​യാ​ണ്. 434 പേ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. 2015 ജ​നു​വ​രി​യി​ലെ പാ​രീ​സ് വെ​ടി​വ​യ്പി​ൽ 20 പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​യി.

മു​ന്ന​റി​യി​പ്പു​ക​ൾ​ക്കു പു​ല്ലു​വി​ല

ശ്രീ​ല​ങ്ക​യി​ലെ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ങ്ങ​ളി​ൽ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു ഭീ​ക​ര​ർ പ​ദ്ധ​തി​യി​ട്ട​താ​യി ഇ​ന്ത്യ വ്യ​ക്ത​മാ​യ മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​രു​ന്ന​താ​ണ്. ഇ​ന്ത്യ​യാ​ക​ട്ടെ മൂ​ന്നു ത​വ​ണ മു​ന്ന​റി​യി​പ്പു ന​ൽ​കി. ഭീ​ക​രാ​ക്ര​മ​ണം ന​ട​ന്ന ഈ​സ്റ്റ​ർ ഞാ​യ​റാ​ഴ്ച രാ​വി​ലെ​യും ത​ലേ​ദി​വ​സ​വും ശ്രീ​ല​ങ്ക​യ്ക്ക് വ്യ​ക്ത​മാ​യ മു​ന്ന​റി​യി​പ്പ് ഇ​ന്ത്യ ന​ൽ​കി​യി​രു​ന്ന​താ​യാ​ണു റി​പ്പോ​ർ​ട്ട്.

മു​ൻ​ക​രു​ത​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കേണ്ടി​യി​രു​ന്ന മൂ​ന്നു മു​ന്ന​റി​യി​പ്പു​ക​ളാ​ണ് ശ്രീ​ല​ങ്ക അ​ധി​കൃ​ത​ർ അ​വ​ഗ​ണി​ച്ച​ത്. ക​ഴി​ഞ്ഞ ഏ​പ്രി​ൽ നാ​ലി​നാ​യി​രു​ന്നു ആ​ദ്യ മു​ന്ന​റി​യി​പ്പ്. ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ൾ​ക്കും ഇ​ന്ത്യ​ൻ എം​ബ​സി​ക്കും നേ​ർ​ക്ക് ആ​ക്ര​മ​ണ സാ​ധ്യ​ത​യെ​ന്നാ​യി​രു​ന്നു അ​ന്ന​ത്തെ റി​പ്പോ​ർ​ട്ട്. ആ​ക്ര​മി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള പ​ള്ളി​ക​ളെ​ക്കു​റി​ച്ചു കൃ​ത്യ​ത​യു​ള്ള വി​വ​ര​ങ്ങ​ളാ​യി​രു​ന്നു ത​ലേ​ദി​വ​സ​വും ഈ​സ്റ്റ​ർ ദി​ന​ത്തി​ലും ന​ൽ​കി​യ​ത്.

മു​ന്ന​റി​യി​പ്പി​ന്‍റെ കാ​ര്യം ത​ന്നെ അ​റി​യി​ച്ചി​ല്ലെ​ന്നാ​ണ് ശ്രീ​ല​ങ്ക​ൻ പ്ര​സി​ഡ​ന്‍റ് മൈ​ത്രി​പാ​ല സി​രി​സേ​ന പ​ര​സ്യ​മാ​യി പ​റ​ഞ്ഞ​ത്. ര​ഹ​സ്യാ​ന്വേ​ഷ​ണ വി​വ​രം ഇ​ന്ത്യ ന​ൽ​കി​യി​രു​ന്ന​താ​യും എ​ന്നാ​ൽ അ​തിന്മേൽ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി​ൽ വീ​ഴ്ച​യുണ്ടാ​യെ​ന്നും പ്ര​ധാ​ന​മ​ന്ത്രി റ​നി​ൽ വി​ക്ര​മ​സിം​ഗെ​യും പ​റ​ഞ്ഞു.

പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യും ത​മ്മി​ലു​ള്ള പോ​രും ക്രൈ​സ്ത​വ ന്യൂ​ന​പ​ക്ഷ​ത്തോ​ടു​ള്ള അ​വ​ഗ​ണ​ന​യും പൊ​റു​ക്കാ​നാ​കാ​ത്ത ഈ ​വീ​ഴ്ച​യ്ക്കു പി​ന്നി​ലെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളുണ്ട്്. ഭൂ​രി​പ​ക്ഷ​മാ​യ സി​ംഹ​ള​ർ​ക്കെ​തി​രേ​യു​ള്ള ആ​ക്ര​മ​ണത്തെ​ക്കു​റി​ച്ചാ​യി​രു​ന്നു മു​ന്ന​റി​യി​പ്പെ​ങ്കി​ൽ ഇ​ത്ര ഉ​ദാ​സീ​ന​ത ഉണ്ടാ​കി​ല്ലെ​ന്ന് കൊ​ളം​ബോ​യി​ലെ​ത്തി​യ വി​ദേ​ശ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു.

ഇ​ഴ​കീ​റി എ​ൻ​ഐ​എ


ഇ​ന്ത്യ​യു​ടെ നാ​ഷ​ണ​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഏ​ജ​ൻ​സി (എ​ൻ​ഐ​എ) 2018 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യി ല​ഭി​ച്ച ര​ഹ​സ്യാ​ന്വേ​ഷ​ണ വി​വ​ര​മാ​ണ് ശ്രീ​ല​ങ്ക​യ്ക്ക് കൈ​മാ​റി​യ​ത്. കോ​യ​ന്പ​ത്തൂ​രി​ലെ ഐ​എ​സ് മൊ​ഡ്യൂ​ളി​നെ​ക്കു​റി​ച്ചു​ള്ള എ​ൻ​ഐ​എ അ​ന്വേ​ഷ​ണ​ത്തി​നി​ടെ ല​ഭി​ച്ച ശ്രീ​ല​ങ്ക​യി​ലെ നാ​ഷ​ണ​ൽ തൗ​ഹീ​ദ് ജ​മാ​അ​ത്ത് (എ​ൻ​ടി​ജെ) നേ​താ​വ് മൗ​ല​വി സ​ഹ​റാ​ൻ ബി​ൻ ഹാ​ഷി​മി​ന്‍റെ വീ​ഡി​യോ​യി​ൽ നി​ന്ന് വ്യ​ക്ത​മാ​യ സൂ​ച​ന കി​ട്ടി​യ​ത്.

കേ​ര​ള​ത്തി​ൽനി​ന്ന് സി​റി​യ​യി​ലെ​യും അ​ഫ്ഗാ​നി​സ്ഥാ​നി​ലെ​യും ഭീ​ക​ര​ക്യാ​ന്പു​ക​ളി​ലേ​ക്കു റി​ക്രൂ​ട്ട് ചെ​യ്ത യു​വാ​ക്ക​ൾ ആ​ദ്യം ശ്രീ​ല​ങ്ക​യി​ലെ​ത്തി പ​രി​ശീ​ല​നം നേ​ടി​യ​ത് ഇ​ന്ത്യ​ക്കു കൂ​ടി​യു​ള്ള ഭീ​ഷ​ണി​യാ​ണെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു. ലോ​ക​മെ​ങ്ങും പ​ട​രു​ന്ന ഭീ​ക​ര​ത​യു​ടെ വേ​രു​ക​ൾ ശ്രീ​ല​ങ്ക​യി​ലും ശ​ക്തി​പ്രാ​പി​ച്ച​തി​ന് ഇ​ന്ത്യ​യു​മാ​യും കേ​ര​ള​വു​മാ​യും അ​ടു​ത്ത ബ​ന്ധ​മുണ്ട്്. ശ്രീ​ല​ങ്ക​യി​ലെ ഈ​സ്റ്റ​ർ ദി​ന സ്ഫോ​ട​ന പ​ര​ന്പ​ര​യു​മാ​യു​ള്ള ഇ​ന്ത്യ​ക്കാ​രു​ടെ ബ​ന്ധ​ത്തി​നു വൈ​കാ​തെ കൂ​ടു​ത​ൽ തെ​ളി​വു ക​ണ്ടത്താനാ​യേ​ക്കു​മെ​ന്നാ​ണ് ഇ​ന്ത്യ​യു​ടെ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ എ​ൻ​ഐ​എ​യു​ടെ പ്ര​തീ​ക്ഷ.

ഭീ​ക​ര​ർ​ക്ക് ത​ണ​ലൊ​രു​ക്കി

മ​ല​യാ​ളി​ക​ൾ അ​ട​ക്കം ഐ​എ​സി​ൽ ചേ​ർ​ന്ന ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള യു​വാ​ക്ക​ൾ​ക്കു ശ്രീ​ല​ങ്ക​യി​ലെ ഇ​സ്ലാ​മി​ക് ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റി​ൽ താ​മ​സം ഒ​രു​ക്കി​യി​രു​ന്ന​താ​യി എ​ൻ​ഐ​എ ക​ണ്ടെത്തി. ഇ​സ്ലാ​മി​ക് ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റി​നെ​ക്കു​റി​ച്ചു വി​ശ​ദ​മാ​യി അ​ന്വേ​ഷ​ണ വി​വ​ര​ങ്ങ​ൾ കൈ​മാ​റ​ണ​മെ​ന്ന് ശ്രീ​ല​ങ്ക​യോ​ട് ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടുണ്ട്. ഐ​എ​സി​ൽ ചേ​രാ​ൻ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന യു​വാ​ക്ക​ളു​ടെ മ​സ്തി​ക​ക്ഷാ​ള​ന​വും പ​രി​ശീ​ല​ന​വും ന​ൽ​കു​ന്ന​തി​ൽ ശ്രീ​ല​ങ്ക​യി​ലെ ഇ​സ്ലാ​മി​ക് കേ​ന്ദ്ര​ത്തി​നും പ​ങ്കു​ണ്ടെന്നാ​ണ് സൂ​ച​ന. ജി​ഹാ​ദി​നാ​യി സ്വ​യം മ​രി​ക്കാ​ൻ യു​വാ​ക്ക​ളെ മാ​ന​സി​ക​മാ​യി ത​യാ​റെ​ടു​പ്പി​ക്കു​ക​യാ​ണ് ഇ​വ​രു​ടെ പ്ര​ധാ​ന ചു​മ​ത​ല.

ഐ​എ​സി​ൽ ചേ​ർ​ന്ന കാ​സ​ർ​ഗോഡ് സ്വ​ദേ​ശി അ​ഷ്ഫാ​ക് മ​ജീ​ദ്, കോ​ഴി​ക്കോ​ട്ടു​കാ​ര​ൻ അ​ബ്ദു​ൾ റ​ഷീ​ദ് അ​ബ്ദു​ള്ള, പാ​ല​ക്കാ​ട് സ്വ​ദേ​ശി ബെ​സ്റ്റി​ൻ വി​ൻ​സ​ന്‍റ് എ​ന്നി​വ​ർ 2016ൽ ​ശ്രീ​ല​ങ്ക​യി​ൽ എ​ത്തി​യി​രു​ന്ന​തി​ന് തെ​ളി​വു​ക​ളുണ്ട്. കൊ​ളം​ബോ​യി​ൽ നി​ന്നാ​ണ് ഇ​വ​രെ​ല്ലാം പി​ന്നീ​ട് സി​റി​യ​യി​ലേ​ക്കോ, അ​ഫ്ഗാ​നി​സ്ഥാ​നി​ലേ​ക്കോ പോ​യ​ത്. അ​ഷ്ഫാ​ക് മ​ജീ​ദും ഭാ​ര്യ ഷം​സി​യ​യും മ​ക​ൾ അ​യി​ഷ​യും അ​ബ്ദു​ൾ റ​ഷീ​ദ് അ​ബ്ദു​ള്ള​യും ഭാ​ര്യ അ​യി​ഷ​യും മ​ക​ൾ സാ​റ​യും 2016 ഫെ​ബ്രു​വ​രി​യി​ലാ​ണ് ശ്രീ​ല​ങ്ക​യി​ലെ​ത്തി​യ​ത്. പാ​ല​ക്കാ​ട്ടു​കാ​ര​ൻ ബെ​സ്റ്റി​ൻ 2015 ഡി​സം​ബ​റി​ലാ​ണ് കൊ​ളം​ബോ​യി​ലെ​ത്തി​യ​ത്.

മ​തം മാ​റ്റി​യ ശേ​ഷ​മാ​ണ് ബെ​സ്റ്റി​നെ ഐ​എ​സ് ഭീ​ക​ര​സം​ഘ​ട​ന​യി​ൽ ചേ​ർ​ത്ത​ത്. മും​ബൈ​യി​ലെ സ​ക്കീ​ർ നാ​യി​ക്കി​ന്‍റെ ഇ​സ്ലാ​മി​ക് റി​സ​ർ​ച്ച് സെ​ന്‍റ​റി​ൽ വ​ച്ച് ഇ​സ്ലാ​മി​ലേ​ക്കു മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്ത​പ്പെ​ട്ട ചി​ല​രും പി​ന്നീ​ട് കൊ​ളം​ബോ​യി​ലേ​ക്കു പോ​യി​രു​ന്ന​താ​യി എ​ൻ​ഐ​എ​യ്ക്ക് സൂ​ച​ന​യുണ്ട്. ഭീ​ക​ര​സം​ഘ​ട​ന​യി​ൽ ചേ​ർ​ക്കു​ന്ന​തി​നാ​യി മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്തി​യ കേ​സി​ൽ ആ​ർ​ഷി ഖു​റേ​ഷി എ​ന്ന​യാ​ൾ​ക്കെ​തി​രേ എ​ൻ​ഐ​എ ചാ​ർ​ജ്ഷീ​റ്റ് ന​ൽ​കി​യി​രു​ന്നു.

മ​ന​സി​ന്‍റെ വാ​തി​ലും തു​റ​ക്ക​ണം

വി​ദ്വേ​ഷം പാ​ടി​ല്ലെ​ന്നും മ​ത​ങ്ങ​ൾ ത​മ്മി​ൽ പ​ര​സ്പ​രം സ​ഹ​ക​രി​ച്ചും സ​ഹാ​യി​ച്ചും സ​ഹ​വ​ർ​ത്തി​ത്വ​ത്തോ​ടെ ജീ​വി​ക്ക​ണ​മെ​ന്നും ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ തു​ട​ർ​ച്ച​യാ​യി ആ​ഹ്വാ​നം ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ക്രൈ​സ്ത​വ​ർ​ക്കും പ്ര​ത്യേ​കി​ച്ച് ക​ത്തോ​ലി​ക്ക​ർ​ക്കു​മെ​തി​രേ ഭീ​ക​ര​ർ വീണ്ടും ​അ​തീ​വ നി​ന്ദ്യ​മാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. അ​ടു​ത്തി​ടെ ഇ​സ്ലാ​മി​ക രാ​ഷ്ട്ര​ങ്ങ​ളാ​യ യു​എ​ഇ​യി​ലും ബം​ഗ്ലാ​ദേ​ശി​ലും മാ​ർ​പാ​പ്പ ന​ട​ത്തി​യ ച​രി​ത്ര സ​ന്ദ​ർ​ശ​നം പോ​ലും സ​മാ​ധാ​ന​ത്തി​നും സ​ഹ​വ​ർ​ത്തി​ത്വ​ത്തി​നും വേണ്ടിയാ​യി​രു​ന്നു.

ക്രൈ​സ്ത​വ​ർ അ​ല്ലാ​ത്ത​വ​ർ​ക്കു പോ​ലും ക​ട​ന്നു​ചെ​ല്ലാ​വു​ന്ന ക്രൈ​സ്ത​വ പ്രാ​ർ​ഥ​നാ​ല​യ​ങ്ങ​ളു​ടെ തു​റ​ന്ന സ​മീ​പ​ന​മാ​ണ് കൊ​ളം​ബോ, നെ​ഗം​ബോ, ബ​ട്ടി​ക്ക​ലോ​വ എ​ന്നി​വി​ട​ങ്ങ​ളി​ലെ പ​ള്ളി​ക​ളി​ലേ​ക്ക് ക​ട​ന്നു​ക​യ​റി സ്ഫോ​ട​നം ന​ട​ത്താ​ൻ ചാ​വേ​ർ ഭീ​ക​ര​ർ ദു​രു​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത്. സ​മാ​ധാ​നം കാം​ക്ഷി​ക്കു​ക​യും സ​ഹോ​ദ​രരെ സ്നേ​ഹി​ക്കാ​നും സ​ഹാ​യി​ക്കാ​നും പ​ഠി​പ്പി​ക്കു​ന്ന​വ​രോ​ട് അ​ത്ര​യെ​ങ്കി​ലും ദ​യ കാ​ട്ടാ​ൻ മ​റ്റു മ​ത​സ്ഥ​ർ​ക്കും ക​ഴി​യ​ട്ടെ​യെ​ന്ന് ആ​ശി​ക്കാം.

ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ