തടാകത്തിലൂടെ ഒ​രു സൈ​ക്കി​ൾ യാ​ത്ര
ശാ​ന്ത​മാ​യി ഒ​ഴു​കു​ന്ന ത​ടാ​ക​ത്തി​ന്‍റെ ന​ടു​വി​ലൂ​ടെ സൈ​ക്കി​ളി​ൽ ഒ​രു യാ​ത്ര -കേ​ൾ​ക്കു​ന്പോ​ൾ അ​സാ​ധ്യ​മെ​ന്നു തോ​ന്നു​ന്ന ഈ ​കാ​ര്യം സാ​ധ്യ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് ബെ​ൽ​ജി​യ​ത്തി​ലെ ലിം​ബ​ർ​ഗ് എ​ന്ന പ്ര​ദേ​ശം. ഇ​വി​ട​ത്തെ വി​ജേ​ഴ്സ് നാ​ച്ചു​റ​ൽ റി​സേ​ർ​വി​ലു​ള്ള ത​ടാ​ക​ത്തി​ലാ​ണ് സൈ​ക്കി​ൾ സ​വാ​രി​ക്കു​ള്ള അ​വ​സ​ര​മു​ള്ള​ത്ത്.

ത​ടാ​ക​ത്തി​ന്‍റെ ഇ​രു​ക​ര​ക​ളെ​യും ബ​ന്ധി​പ്പി​ച്ച് നി​ർ​മി​ച്ചി​രി​ക്കു​ന്ന ചെ​റി​യ ഇ​ട​നാ​ഴി​പോ​ലു​ള്ള പാ​ല​ത്തി​ലൂ​ടെ സ​ഞ്ചാ​രി​ക​ൾ​ക്ക് സൈ​ക്കി​ളി​ൽ യാ​ത്ര​ചെ​യ്യാം. വെ​ള്ള​ത്തി​നു​ള്ളി​ലേ​ക്ക് ഇ​റ​ക്കി പ​ണി​തി​രി​ക്കു​ന്ന ഈ ​പാ​ല​ത്തി​ന്‍റെ ഇ​രുവ​ശ​ങ്ങ​ളി​ലും ത​ടാ​ക​ത്തി​നൊ​പ്പം ഉ​യ​ര​ത്തി​ൽ മ​തി​ൽ​കെ​ട്ടി​യാ​ണ് ഈ ​സൈ​ക്കി​ൾ പാ​ത നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

സൈ​ക്ലിം​ഗ് പാ​ത​ക​ൾ​ക്ക് ഏ​റെ പ്ര​ശ​സ്ത​മാ​ണ് ലിം​ബ​ർ​ഗ്. ഇ​വി​ട​ത്തെ എ​ല്ലാ സ്ഥ​ല​ങ്ങ​ളെ​യും ബ​ന്ധി​പ്പി​ച്ചു​കൊ​ണ്ട് സൈ​ക്ലിം​ഗ് പാ​ത​ക​ൾ നി​ർ​മി​ച്ചി​ട്ടു​ണ്ട്. ഇ​ത് കു​റ​ച്ചു​കൂ​ടി വ്യാ​പി​പ്പി​ക്കു​ന്ന​തി​നും ലിം​ബ​ർ​ഗി​നെ ലോ​ക​ത്തി​ന്‍റെ സൈ​ക്ലിം​ഗ് ത​ല​സ്ഥാ​ന​മാ​ക്കി മാ​റ്റു​ന്ന​തി​നു​മാ​ണ് ഇ​ത്ത​ര​മൊ​രു പ​രീ​ക്ഷ​ണ​വു​മാ​യി അ​ധി​കൃ​ത​ർ മു​ന്നോ​ട്ടു​വ​ന്ന​ത്. നി​ര​വ​ധി വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​ണ് ത​ടാ​ക​ത്തി​നു ന​ടു​വി​ലൂ​ടെ സൈ​ക്ലിം​ഗ് ന​ട​ത്താ​ൻ ഇ​വി​ടെ എ​ത്തു​ന്ന​ത്.

റോസ് മേരി ജോൺ