നന്മ മഴയുടെ രണ്ടാമൂഴം
സ്വ​ര്‍​ഗക​വാ​ട​ങ്ങ​ള്‍ തു​റ​ന്ന് ന​ക്ഷ​ത്ര​ങ്ങ​ള്‍​ക്കി​ട​യി​ലി​രു​ന്ന് ന​മു​ക്കു​മു​ന്നേ ക​ട​ന്നു​പോ​യ​വ​ര്‍ ഭൂ​മി​യി​ലെ പ്ര​ള​യ​ത്തെ നോ​ക്കി​ക്കാ​ണു​ക​യാ​ണ്. ദൈ​വ​ത്തി​ന്‍റെ സ്വ​ന്തം നാ​ട്ടി​ലെ മ​ഹാ​പ്ര​ള​യ​ത്തി​ന്‍റെ ര​ണ്ടാ​മൂ​ഴം. ഭൂ​മി​യി​ലെ ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട​വ​ര്‍ പ്ര​ള​യ​ജ​ല​ത്തി​ല്‍ ദു​ര​ന്ത​വും ദു​രി​ത​വു​മ​നു​ഭ​വി​ക്കു​ന്ന​ത് അ​വ​ര്‍ സ്വ​ര്‍​ഗ​ക​വാ​ട​ങ്ങ​ള്‍​ക്ക​രി​കി​ലി​രു​ന്ന് വേ​ദ​ന​യോ​ടെ ക​ണ്ടു. അ​പ്പോ​ള്‍ അ​വ​ര്‍ ഒ​രു അ​ശ​രീ​രി ശ്ര​വി​ച്ചു

പ്ര​ള​യ​ജ​ല​ത്തെ ത​ട​യാ​ന്‍ ഭൂ​മി​യി​ല്‍ ന​ന്‍​മ മ​ര​ങ്ങ​ളു​ണ്ടാ​കും. സ്നേ​ഹാ​നു​ക​മ്പ​യു​ടെ പ്ര​ള​യ​ജ​ലം ഭൂ​മി​യി​ലൊ​ഴു​കും.

അ​വ​ര്‍ അ​തു കേ​ട്ട് വീ​ണ്ടും ഭൂ​മി​യി​ലേ​ക്ക് നോ​ക്കി​യ​പ്പോ​ള്‍പ്ര​ള​യ​ജ​ലം പ​ത​ഞ്ഞൊ​ഴു​കു​ന്ന​തു ക​ണ്ടു...​ന​ന്‍​മ​യു​ടെ സു​ഗ​ന്ധ​വും സ്നേ​ഹാ​നു​ക​മ്പ​യു​ടെ തെ​ളി​മ​യു​മാ​യി. മ​ഹാ​പ്ര​ള​യ​ത്തി​ന്‍റെ ര​ണ്ടാ​മൂ​ഴ​ത്തി​ല്‍ കു​ത്തി​യൊ​ലി​ച്ചെ​ത്തി​യ പ്ര​ള​യ​ജ​ല​ത്തെ ത​ട​ഞ്ഞു​നി​ര്‍​ത്തി​യ ന​ന്മ​മ​ര​ങ്ങ​ള്‍​ക്കി​ട​യി​ലൂ​ടെ കാ​രു​ണ്യ​ത്തി​ന്‍റെ പ്ര​ള​യ​ജ​ലം പ്ര​വ​ഹി​ക്കു​ന്നു!!

മ​ഴ​പ്പെ​യ്ത്തൊ​ടു​ങ്ങി​യാ​ലും പ്ര​ള​യ​ജ​ല​മി​റ​ങ്ങി​യാ​ലും ഭൂ​മി​യി​ല്‍ ന​ന്‍​മ​യു​ടെ പ്ര​ള​യം അ​വ​സാ​നി​ക്കി​ല്ലെ​ന്ന് ഓ​ര്‍​മ​പ്പെ​ടു​ത്തു​ക​യാ​ണ് ആ​രൊ​ക്കെ​യോ ചേ​ര്‍​ന്ന്. പ്ര​ള​യ​ത്തി​നി​ട​യി​ലെ പ്ര​തീ​ക്ഷ​യു​ടെ പൊ​ന്‍​വെ​ട്ട​ങ്ങ​ളാ​ണ​ത്. ന​ന്‍​മ​യു​ടെ മ​ഹാ​വൃ​ക്ഷ​ങ്ങ​ള്‍.

അ​തി​ല്‍ കൊ​ച്ചി​യി​ലെ നൗ​ഷാ​ദു​ണ്ട്, കോ​ഴി​ക്കോ​ട്ടെ ആ​ദി​യു​ണ്ട്, ചാ​ല​ക്കു​ടി​ക്കാ​ര​ന്‍ ആ​ന്‍റോ​യു​ണ്ട്....​അ​ങ്ങനെ പേ​ര​റി​യു​ന്ന​വ​രും അ​ല്ലാ​ത്ത​വ​രു​മാ​യ ഒ​രു​പാ​ടു​പേ​രു​ണ്ട്.

കൊ​ച്ചി ഇ​പ്പോ​ള്‍ ലോ​ക​ത്തി​ന് മു​ന്നി​ല്‍ അ​റി​യ​പ്പെ​ടു​ന്ന​ത് അ​റ​ബി​ക്ക​ട​ലി​ന്‍റെ റാ​ണി​യാ​യി​ മാത്രമല്ല. നൗ​ഷാ​ദി​ന്‍റെ നാ​ടാ​യി​ കൂടിയാണ്. പ്ര​ള​യ​ദു​രി​ത​ത്തി​ല്‍ ഉ​ടു​തു​ണി​പോ​ലു​മി​ല്ലാ​തെ ക​ഷ്ട​പ്പെ​ട്ട​വ​ര്‍​ക്ക് ത​ന്‍റെ ഉ​പ​ജീ​വ​ന​മാ​ര്‍​ഗ​മാ​യ തു​ണി​ക്ക​ച്ച​വ​ട​ത്തി​ന് കൊണ്ടു​വ​ന്ന തു​ണി​ക​ള്‍ മു​ഴു​വ​ന്‍ ഒ​രു മ​ടി​യു​മി​ല്ലാ​തെ വാ​രി​ക്കൊ​ടു​ത്ത നൗ​ഷാ​ദി​ന്‍റെ ന​ഗ​ര​മെ​ന്ന പു​ണ്യ​മാ​ണ് ഇ​പ്പോ​ള്‍ കൊ​ച്ചി​ക്കു​ള്ള​ത്. ഇ​തു​വ​രെ ഈ ​ന​ഗ​രം നേ​ടി​യ എ​ല്ലാ സ​ല്‍​പേ​രു​ക​ള്‍​ക്കും മു​ക​ളി​ല്‍ ഇ​പ്പോ​ള്‍ കാ​ലം നൗ​ഷാ​ദിന്‍റെ കൊ​ച്ചി എ​ന്ന സ​ല്‍​പേ​ര് കൊ​ത്തി​യി​രി​ക്കു​ന്നു.

ഇ​ങ്ങ​നെ​യൊ​ക്കെ ചെ​യ്യ​ണ​മെ​ങ്കി​ല്‍ അ​ത് മ​നു​ഷ്യ​നാ​യി​രി​ക്കി​ല്ല, പ​ട​ച്ചോ​ന്‍ ത​ന്നെ​യാ​യി​രി​ക്കും നൗ​ഷാ​ദി​ന്‍റെ ന​ന്‍​മ​നി​റ​ഞ്ഞ പ്ര​വൃ​ത്തി​യ​റി​ഞ്ഞ​പ്പോ​ള്‍ ക്യാ​മ്പി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ഒ​രു പ്രാ​യം ചെ​ന്ന ഉ​മ്മ നി​റ​ഞ്ഞ പ്രാ​ര്‍​ത്ഥ​ന​യോ​ടെ പ​റ​ഞ്ഞു.

ഇ​തൊ​ന്നും ആ​ളു​ക​ള​റി​യാ​നാ​യി ചെ​യ്ത​ത​ല്ല. ചെ​യ്യു​ന്ന​തു​മ​ല്ല. ക​ണ​ക്കെ​ല്ലാം വെ​ക്കേ​ണ്ട​ത് ദൈ​വ​ത്തി​ന്‍റെ മു​ന്നി​ലാ​ണ്. അ​വി​ടെ മാ​ത്ര​മാ​ണ്. പി.​എം.​നൗ​ഷാ​ദ് എ​ന്ന തു​ണി​ക്ക​ച്ച​വ​ട​ക്കാ​ര​ന്‍റെ ചെ​റി​യ വാ​ക്കു​ക​ളി​ല്‍ തെ​ളി​യു​ന്ന​ത് വ​ലി​യ മ​ഹ​ത്വം.

ആദിക്കൊരു സ്കൂട്ടർ ഉണ്ടായിരുന്നു

കു​തി​ച്ചൊ​ഴു​കു​ന്ന പ്ര​ള​യ​ജ​ല​ത്തേ​ക്കാ​ള്‍ വേ​ഗ​ത്തി​ല്‍ സ​ഹാ​യ​ങ്ങ​ള്‍ കു​തി​ക്ക​ണ​മെ​ന്ന് തോ​ന്നി​യ​തു​കൊ​ണ്ടാ​ണ് കോ​ഴി​ക്കോ​ട്ടെ ആ​ദി ത​ന്‍റെ ബൈ​ക്ക് ​വി​റ്റു​കി​ട്ടി​യ തു​ക ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ല്‍​കി​യ​ത്. പ്ര​ള​യ​ജ​ല​ത്തി​ല്‍ നിന്ന് ​അ​തി​വേ​ഗം ര​ക്ഷ​പ്പെ​ടാ​ന്‍ ബൈ​ക്കി​ലും കാ​റി​ലും പാ​യു​ന്ന​വ​ര്‍​ക്ക് മു​ന്നി​ല്‍ ആ​ദി നി​ല്‍​ക്കു​ന്നു. കോ​ഴി​ക്കോ​ട്ടെ ആ​ദി ബാ​ല​സു​ധ എ​ന്ന ചെ​റു​പ്പ​ക്കാ​ര​ന്‍. ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​മ്പോ​ഴാ​ണ് പ്ര​ള​യം വ​രു​ന്ന​ത്.

ക​യ്യി​ലെ സ​മ്പാ​ദ്യം മു​ഴു​വ​ന്‍ ചി​കി​ത്സ​ക്കാ​യി ചെ​ല​വി​ട്ടു. പി​ന്നെ​യെ​ങ്ങി​നെ സ​ഹാ​യി​ക്കും. സ​ഹാ​യി​ക്കാ​ന്‍ വെ​മ്പു​ന്ന മ​ന​സി​ന് അ​ട​ങ്ങി​യി​രി​ക്കാ​നാ​വു​മാ​യി​രു​ന്നി​ല്ല. ഭാ​ര്യ​യോ​ടു കൂ​ടി ആ​ലോ​ചി​ച്ച് ബൈ​ക്ക് വി​റ്റ് 40,000 രൂ​പ കി​ട്ടി. അ​ത് മു​ഴു​വ​ന്‍ കൊ​ടു​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ചെ​ങ്കി​ലും ക​യ്യി​ല്‍ വേ​റെ പ​ണ​മൊ​ന്നും ഇ​ല്ലാ​ത്ത​തി​നാ​ല്‍ 25,000 രൂ​പ ദു​രി​ത​ബാ​ധി​ത​ര്‍​ക്കാ​യി ന​ല്‍​കി. കി​ട്ടി​യ​തി​ല്‍ പാ​തി​യി​ല​ധി​കം. ഇ​നി പ​ടം വ​ര​ച്ച് വി​റ്റ് പ​ണ​മു​ണ്ടാ​ക്കി അ​തും ദു​രി​ത​ബാ​ധി​ത​ര്‍​ക്ക് ന​ല്‍​കു​മെ​ന്ന് ആ​ദി പ​റ​യു​മ്പോ​ള്‍ ദൈ​വ​ത്തി​ന്‍റെ അ​നു​ഗ്ര​ഹം ആ​ദി​യു​ടെ മൂ​ര്‍​ധാ​വി​ലേ​ക്ക് ചൊ​രി​യ​പ്പെ​ടു​ന്ന​ത് കാ​ണാം... കാസർഗോഡ് സ്വദേശിനി എസ്. എം മഞ്ജിമ, രാജേഷ് മണിമല... പണം നൽകിയതിന്‍റെ രേഖ നൽകിയാൽ പടം വരച്ച് തരാമെന്ന് പറയുന്നവരുടെ പട്ടിക നീളുകയാണ്.

പ്രാരാബ്ധത്തിന്‍റെ പടുകുഴിയിൽനിന്ന് ആസിഫ് അലി

ക​ട​ലി​ന​ക്ക​രെ ആ​ണെ​ങ്കി​ലും ക​ട​ലി​നി​ക്ക​രെ ആ​ണെ​ങ്കി​ലും ന​ന്‍​മ നി​റ​ഞ്ഞ മ​ന​സി​ന് ഒ​രേ നി​റ​മാ​ണ്. വ​ര​ണ്ടു​ണ​ങ്ങി​യ മ​ണ​ല്‍ ന​ഗ​ര​ങ്ങ​ളി​ലും മ​ന​സി​ല്‍ ന​ന്‍​മ നി​റ​ഞ്ഞ​വ​രു​ണ്ട്. നാ​ട്ടി​ലെ പ്രാ​രാ​ബ്ധ​ങ്ങ​ള്‍ തീ​ര്‍​ക്കാ​ന്‍ കോ​ട്ട​യ്ക്ക​ലി​ല്‍ നി​ന്ന് ക​ട​ല്‍​താ​ണ്ടി സൗ​ദി​യി​ലെ​ത്തി ജോ​ലി ചെ​യ്യു​ന്ന ആ​സി​ഫ് അ​ലി. സൗ​ദി​യി​ല്‍ റ​സ്റ്റ​റ​ന്‍റിലാ​ണ് ആ​സി​ഫ അ​ലി​ക്ക് ജോ​ലി. വി​ദേ​ശി​ക​ളി​ല്‍ നി​ന്ന് ത​നി​ക്ക് ടി​പ്പാ​യി ല​ഭി​ച്ച പ​ണം ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ല്‍​കി​യ​തു ക​ണ്ട് മ​ണ​ല്‍​ന​ഗ​ര​ത്തി​ന് പോ​ലും മ​ന​സ​ലി​ഞ്ഞി​രി​ക്കും. ആ​സി​ഫി​ന്‍റെ ഫേസ്ബു​ക്ക് പോ​സ്റ്റി​നു പോ​ലു​മു​ണ്ട് ന​ന്‍​മ​യു​ടെ തി​ള​ക്കം.
പോ​സ്റ്റ് വാ​യി​ക്കൂ...

ഉ​പ്പ​യും ഉ​മ്മ​യും ആ​റു പെ​ങ്ങ​മ്മാ​രും അ​ട​ങ്ങു​ന്ന​താ​ണ് എ​ന്‍റെ കു​ടും​ബം, അ​ഞ്ചു പെ​ങ്ങ​മ്മാ​രെ കെ​ട്ടി​ച്ച​യ​ച്ചു, പ്രാ​രാ​ബ്ധ​ത്തി​ന്‍റെ പ​ടു കു​ഴി​യി​ലാ​ണ്, ഇ​പ്പോ​ള്‍ 4 വ​ര്‍​ഷ​മാ​യി സൗ​ദി​യി​ല്‍ മ​ല​യാ​ളി​ക​ളു​ടെ ഒ​രു റസ്റ്ററന്‍റി​ല്‍ (മീ​ന്‍​ക​ട) ജോ​ലി ചെ​യ്യു​ന്നു, ഇ​ത് ഇ​വി​ടെ വി​ദേ​ശി​ക​ള്‍​ക്ക് ഭ​ക്ഷ​ണം മു​ന്നി​ല്‍ വച്ച് കൊ​ടു​ക്കു​മ്പോ​ള്‍ ടി​പ്പ് ആ​യി ത​രു​ന്ന​താ​ണ്..

ഇ​ത് മു​ഴു​വ​നും പെ​രു​ന്നാ​ള്‍ പൈ​സ ആ​യി മു​ത​ലാ​ളി വ​ക കി​ട്ടി​യ പൈ​സ​യും കൂ​ട്ടി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ക​ഴി​ഞ്ഞ പ്രാ​വ​ശ്യം കൊ​ടു​ത്ത​തി​ല്‍ ഏ​റെ കൊ​ടു​ക്കാ​ന്‍ ത​ന്നെ​യാ​ണ് തീ​രു​മാ​നം.

അനസിന്‍റെ മനസ്

പ്ര​ള​യ​ജ​ല​ത്തെ തോ​ല്‍​പ്പി​ച്ച് ന​ന്‍​മ​യു​ടെ മ​ഹാ​പ്ര​ള​യം മ​ന​സു​ക​ളി​ല്‍ നി​ന്നും മ​ന​സു​ക​ളി​ലേ​ക്ക് കു​തി​ച്ചൊ​ഴു​കു​ക​യാ​ണ്. ഇ​ട​മു​റി​യാ​തെ....

ആ ​പ്ര​വാ​ഹ​ത്തി​ല്‍ ഉ​ള്ള​വ​ര്‍​ക്കൊ​പ്പം ഇ​ല്ലാ​ത്ത​വ​രും പ​ണ്ഡി​ത​രും പാ​മ​ര​നു​മെ​ല്ലാം ചേ​രു​മ്പോ​ഴാ​ണ് ന​ന്‍​മ​മ​ര​ങ്ങ​ള്‍ പൂ​ത്തു​ല​യു​ക.

ക​യ്യി​ലു​ള്ള പ​ണം കൊ​ണ്ട് മ​ക​ന്‍റെ രോ​ഗ​ത്തി​ന് ചി​കി​ത്സി​ക്ക​ണോ അ​തോ....

ഏ​റെ​യൊ​ന്നും ആ​ലോ​ചി​ക്കാ​തെ ആ ​പ​ണം പ്ര​ള​യ​ദു​രി​ത​ബാ​ധി​ത​ര്‍​ക്ക് നി​റ​ഞ്ഞ മ​ന​സോ​ടെ എ​ടു​ത്തു ന​ല്‍​കി​യ അ​ടൂ​ര്‍ സ്വ​ദേ​ശി അ​ന​സി​നെ എ​ത്ര ന​മി​ച്ചാ​ലാ​ണ് മ​തി​യാ​വു​ക.

കു​ഞ്ഞി​ന്‍റെ കാ​ന്‍​സ​ര്‍ ചി​കി​ത്സ​ക്കാ​യി സൂ​ക്ഷി​ച്ചു​വ​ച്ച പ​ണ​മാ​ണ് അ​ന​സും കു​ടും​ബ​വും ദു​രി​ത​ബാ​ധി​ത​ര്‍​ക്ക് ന​ല്‍​കി​യ​ത്.

വ​രു​ന്ന വെ​ള്ളി​യാ​ഴ്ച മ​ക​നെ​യും കൊ​ണ്ട് വീ​ണ്ടും ആ​ര്‍.​സി.​സി​യി​ല്‍ അ​ഡ്മി​റ്റാ​കു​കയാ​ണ്.
സാ​മ്പ​ത്തി​ക​മാ​യി വ​ള​രെ ബു​ദ്ധി​മു​ട്ടി​ലൂ​ടെ​യാ​ണ് ഞാ​നും എ​ന്‍റെ കു​ടും​ബ​വും, പ​ക്ഷെ മ​ഹാ പ്ര​ള​യ​ത്തി​ല്‍ എ​ല്ലാം ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ അ​ത്ര​യും വ​രി​ല്ല​ല്ലോ.

ചി​ക​ത്സ​യ്ക്കാ​യി ക​രു​തി കൂ​ട്ടി വ​ച്ചി​രു​ന്ന പൈ​സ​യും ക​ഴി​ഞ്ഞാ​ഴ്ച കു​ട്ടി​യു​ടെ ചി​കി​ത്സ​യ്ക്കാ​യി 2 പേ​ര്‍ സ​ഹാ​യി​ച്ച​ത് ഉ​ള്‍​പെ​ടെ ചേ​ര്‍​ത്ത് ചൊ​വ്വാ​ഴ്ച മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് അ​യ​ക്കാ​ന്‍ ഞാ​നും എ​ന്‍റെ കു​ടും​ബ​വും തീ​രു​മാ​നി​ച്ചു .....

അ​തി​ജീ​വി​ക്കും ന​മ്മു​ടെ കേ​ര​ളം .. എ​ന്ന് കു​റി​ച്ച് കു​ഞ്ഞി​നെ മാ​റോ​ട​ടു​ക്കിപ്പി​ടി​ച്ച അ​ന​സേ...​നി​ന്‍റെ മ​ന​സ്...

ആന്‍റോ ചാലക്കുടിക്കാരൻ ചങ്ങാതി

ഉ​ള്ള​തെ​ല്ലാം ആ​ര്‍​ക്കും കൊ​ടു​ക്കാ​തെ പ്ര​ള​യ​ത്തി​ല്‍ പോ​ലും ആ​ര്‍​ത്തി​പി​ടി​ച്ച് ക​ഴി​യു​ന്ന​വ​രേ​റെ. ഉ​ള്ളു​ല​ച്ച് വി​ല​പി​ക്കു​ന്ന​വ​ര്‍​ക്ക് ഉ​ള്ള​തി​ല്‍ പാ​തി ന​ല്‍​കി​യ​വ​രും ഏ​റെ. അ​ക്കൂ​ട്ട​ത്തി​ലു​ണ്ട് ഇ​രി​ങ്ങാ​ല​ക്കു​ട​ക്കാ​ര​നാ​യ ചാ​ല​ക്കു​ടി​ക്കാ​ര​ന്‍ ച​ങ്ങാ​തി ആ​ന്‍റോ. പ്ര​ള​യ​ത്തി​ല്‍ എ​ല്ലാം ന​ഷ്ട​പ്പെ​ട്ട​വ​ര്‍​ക്കാ​യി ആ​ന്‍റോ ന​ല്‍​കി​യ​ത് ത​ന്‍റെ ക​ട​യി​ലെ പ​കു​തി​യോ​ളം തു​ണി​ത്ത​ര​ങ്ങ​ള്‍. കാ​ല്‍​നൂ​റ്റാ​ണ്ടാ​യി ചാ​ല​ക്കു​ടി മാ​ര്‍​ക്ക​റ്റി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആ​ന്‍റോ ഫാ​ഷ​ന്‍ വെ​യേ​ഴ്സി​ന്‍റെ ഉ​ട​മ​യാ​യ ഇ​രി​ങ്ങാ​ല​ക്കു​ട കോ​മ്പാ​റ സ്വ​ദേ​ശി ആ​ന്‍റോ.
ഇ​ക്കു​റി​യും ചാ​ല​ക്കു​ടി മു​ങ്ങു​മെ​ന്നു ഭ​യ​ന്ന് ക​ട​യി​ലെ തു​ണി​ത്ത​ര​ങ്ങ​ള്‍ കെ​ട്ടു​ക​ളാ​ക്കി വീ​ട്ടി​ലെ​ത്തി​ച്ചി​രു​ന്നു. വെ​ള്ള​പ്പൊ​ക്ക​ഭീ​ഷ​ണി ഒ​ഴി​വാ​യി ഇ​വ തി​രി​കെ ക​ട​യി​ലെ​ത്തി​ച്ച​പ്പോ​ഴാ​ണ് ഡി.​വൈ.​എ​ഫ്.​ഐ. പ്ര​വ​ര്‍​ത്ത​ക​ര്‍ മ​ല​ബാ​റി​ലെ പ്ര​ള​യ​ബാ​ധി​ത​ര്‍​ക്കാ​യി സ​ഹാ​യം തേ​ടി സ​മീ​പി​ച്ച​ത്. ആന്‍റോ മ​റ്റൊ​ന്നും ചി​ന്തി​ക്കാ​തെ കെ​ട്ടു​ക​ളാ​ക്കി​വ​ച്ചി​രു​ന്ന തു​ണി​ക​ളി​ല്‍ പ​കു​തി​യോ​ളം അ​വ​ര്‍​ക്ക് കൈ​മാ​റി.

ക​ച്ച​വ​ട​ക്കാ​ര​ന്‍റെ മ​ന​സി​ലു​മു​ണ്ട് കാ​രു​ണ്യ​ത്തി​ന്‍റെ ജി​എ​സ്ടി​യെ​ന്ന് ആ​ന്‍റോ കാ​ണി​ച്ചു ത​രു​ന്നു.

കരുണയുടെ നൃത്തവിരുന്ന്

നി​ന​ക്കൊ​ന്നു​മ​റി​യി​ല്ല...​നീ വെ​റും കു​ട്ടി​യാ​ണ് എ​ന്ന് കു​ട്ടി​ക​ളോ​ട് ഇ​നിയെങ്കി​ലും പ​റ​യ​ല്ലേ.. മ​ഹാ​പ്ര​ള​യ​ത്തി​ല്‍ അ​വ​രു​ടെ മ​ഹാ​മ​ന​സ്ക​ത എ​ത്ര​യോ ത​വ​ണ നാ​ടു ക​ണ്ടു. പോ​ക്ക​റ്റ് മ​ണി​യാ​യും സ​മ്പാ​ദ്യ​മാ​യു​മൊ​ക്കെ കി​ട്ടി​യ പ​ണം ഒ​രു മ​ടി​യും കൂ​ടാ​തെ ദു​രി​ത​ബാ​ധി​ത​ര്‍​ക്കാ​യി ന​ല്‍​കി​യ കു​ട്ടി​ക​ളോ​ട് ന​മ്മ​ള്‍ ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു.

നി​ങ്ങ​ള്‍ ക്ര​മീ​ക​രി​ക്കു​ന്ന പൊ​തു​പ​രി​പാ​ടി​യി​ല്‍ ഒ​രു മ​ണി​ക്കൂ​ര്‍ ഡാ​ന്‍​സ് ചെ​യ്യാ​മെ​ന്നും നി​ങ്ങ​ള്‍ എ​നി​ക്ക് ന​ല്‍​കു​ന്ന പ​ണം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ന​ല്‍​കി​യി​ല്‍ മ​തി​യെ​ന്നും പ​റ​ഞ്ഞ ഏ​ഴാം ക്ലാ​സു​കാ​രി​യും കൊ​ച്ചി സ്വ​ദേ​ശി​യു​മാ​യ വേ​ണി​യു​ടെ ന​ല്ല മ​ന​സി​നൊ​രു പൊ​ന്‍​ചി​ല​ങ്ക​യ​ണി​യി​ക്ക​ണ്ടേ.

വ​ര​ച്ച ചി​ത്ര​ങ്ങ​ള്‍ വി​റ്റും പാ​ട്ടു​പാ​ടി​യും പ​ണം ശേ​ഖ​രി​ച്ച് പ്ര​ള​യ​ബാ​ധി​ത​രെ സ​ഹാ​യി​ച്ച കു​ട്ടി​ക​ള്‍ ഏ​റെ.

നഷ്ടത്തിലും നല്ലവനായി അശോകൻ

രാ​ജാ​ക്കാ​ട്ടെ കൃ​ഷി​നാ​ശം റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​നെ​ത്തി​യ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ വ​ണ്ടി​യി​ലേ​ക്ക് ഏ​ത്ത​ക്കു​ല​ക​ള്‍ ക​യ​റ്റി​വ​ച്ച് ഏ​തെ​ങ്കി​ലും ക്യാ​മ്പി​ല്‍ കൊ​ടു​ക്ക​ണേ എ​ന്ന് പ​റ​ഞ്ഞ അ​ശോ​കന്‍റെ പ​റ​മ്പി​ല്‍ ആ​യി​ര​ത്തി​ല​ധി​കം കു​ല​ച്ച ഏ​ത്ത​വാ​ഴ​ക​ളാ​ണ് കാ​റ്റി​ല്‍ ഒ​ടി​ഞ്ഞു​വീ​ണ് കി​ട​ന്നി​രു​ന്ന​ത്. ത​ന്‍റെ ന​ഷ്ട​ങ്ങ​ളു​ടെ ക​ണ്ണു​നീ​ര്‍ അ​ശോ​ക​ന്‍ ദു​രി​ത​ബാ​ധി​ത​രു​ടെ സ​ന്തോ​ഷ​ക്ക​ണ്ണീ​രാ​ല്‍ തു​ട​യ്ക്കു​ന്നു.

മണ്ണിലിറങ്ങിയ താരങ്ങൾ

വ്യ​ത്യ​സ്ത വേ​ഷ​ങ്ങ​ള്‍ മാ​ത്ര​മ​ല്ല ന​ട​ന്‍ ജ​യ​സൂ​ര്യ ചെ​യ്യാ​റു​ള്ള​ത്. വ്യ​ത്യ​സ്ത​മാ​യ സ​ഹാ​യ​വും ജ​യ​സൂ​ര്യ​യി​ല്‍ നി​ന്നു​ണ്ടാ​യി. പ​ത്ത് ബ​യോ ടോ​യ്‌ല​റ്റു​ക​ളാ​ണ് ജ​യ​സൂ​ര്യ പ്ര​ള​യ​ബാ​ധി​ത​ര്‍​ക്ക് ന​ല്‍​കി​യ​ത്. ഷൂ​ട്ടിം​ഗ് തി​ര​ക്കി​നി​ട​യി​ലും ദു​രി​ത​ബാ​ധി​ത​ര്‍​ക്കു​ള്ള സാ​ധ​ന​സാ​മ​ഗ്രി​ക​ളു​മാ​യി തൃ​ശൂ​ര്‍ പ്ര​സ്ക്ല​ബി​ലെ​ത്തി​യ ന​ട​ന്‍ ധ​ര്‍​മ​ജ​ന്‍. മ​ല​പ്പു​റ​ത്തെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലെ​ത്തി അ​ന്തേ​വാ​സി​ക​ള്‍​ക്ക് കു​റ​ച്ചെ​ങ്കി​ലും സ​ന്തോ​ഷ​വും കു​റെയേ​റെ സാ​ധ​ന​സാ​മ​ഗ്രി​ക​ളും ന​ല്‍​കി​യ ടോവി​നോ​യും ജോ​ജു​ജോ​ര്‍​ജും....​ഒരു ലോറി നിറയെ സാധനങ്ങളുമായി എത്തിയ പൃഥ്വിരാജ്... വ​ണ്ടി​ക​ള്‍​നി​റ​യെ സാ​ധ​ന​ങ്ങ​ളു​മാ​യി വയനാടിന് പോ​യ ടി​നി ടോം...

​ക​ള​ക്ഷ​ന്‍ സെ​ന്‍ററി​ല്‍ സ​ജീ​വ​മാ​യി ഇ​ന്ദ്ര​ജി​ത്തും പൂ​ര്‍​ണി​മ​യും റി​മ ക​ല്ലി​ങ്ക​ലും ബി​നി​ഷ് ബാ​സ്റ്റ്യ​നും.. ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് പ​ണം ന​ല്‍​കി​യ​തി​ന്‍റെ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പോ​സ്റ്റ് ചെ​യ്ത് സി​നി​മാ താ​ര​ങ്ങ​ള്‍ ന​ട​ത്തു​ന്ന ചാ​ല​ഞ്ച്....

ത​ങ്ങ​ള്‍​ക്കു വേ​ണ്ടി ക​യ്യ​ടി​ക്കു​ന്ന ജ​ന​ങ്ങ​ളെ ക​യ്യ​യ​ച്ച് സ​ഹാ​യി​ക്കാ​ന്‍ മ​ല​യാ​ള​സി​നി​മാ​ലോ​കം വെ​ള്ളി​ത്തി​ര വി​ട്ട് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലേ​ക്ക് പ്ര​വ​ഹി​ക്കു​ക​യാ​ണ്....

കരുണാരസവുമായി ഈ ഹോട്ടൽ

ദു​രി​താ​ശ്വാ​സ സ​ഹാ​യ​ത്തി​നാ​യി എ​ത്തു​ന്ന​വ​ര്‍​ക്ക് ഭ​ക്ഷ​ണം സൗ​ജ​ന്യ​മാ​യി ന​ല്‍​കു​ന്ന മ​ഞ്ചേ​ശ്വ​ര​ത്തെ ര​സം ഹോ​ട്ട​ലി​നെ​ക്കു​റി​ച്ചും പണം വാങ്ങാത്ത തട്ടുകടക്കാരും ദു​രി​താ​ശ്വ​ാ സ സാ​മ​ഗ്രി​ക​ളു​മാ​യി പോ​കു​ന്ന ലോ​റി​ക​ള്‍ ത​ട​ഞ്ഞ് ജീ​വ​ന​ക്കാ​ര്‍​ക്ക് ഭ​ക്ഷ​ണം ന​ല്‍​കു​ന്ന മ​ല​ബാ​റു​കാ​രെ​ക്കു​റി​ച്ചും കൂ​ടി പ​റ​യാ​തെ വ​യ്യ. നി​ങ്ങ​ള്‍ വി​ശ​ന്നു​വ​ല​ഞ്ഞ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​വും ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ന​ട​ത്തു​മ്പോ​ള്‍ നി​ങ്ങ​ളെ ഊ​ട്ടാ​തെ ഞ​ങ്ങ​ളെ​ങ്ങനെ ക​ഴി​ക്കും എ​ന്നാ​ണി​വ​രു​ടെ ചോ​ദ്യം....

സ്വ​ര്‍​ഗ​ക​വാ​ട​ങ്ങ​ള്‍ തു​റ​ന്ന് ഭൂ​മി​യി​ലെ പ്ര​ള​യം ക​ണ്ട​വ​ര്‍ ആ​ശ്വ​സി​ച്ചു ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ന​മ്മു​ടെ പ്രി​യ​പ്പെ​ട്ട​വ​രെ സ​ഹാ​യി​ക്കാ​ന്‍ അ​വ​ര്‍​ക്ക് താ​ങ്ങും ത​ണ​ലു​മാ​കാ​ന്‍ ഉ​ടു​തു​ണി​യും കു​ടി​വെ​ള്ള​വും ഭ​ക്ഷ​ണ​വും ന​ല്‍​കാ​ന്‍ ന​ന്മ മ​ര​ങ്ങ​ള്‍ ഇനിയും ഒ​രു​പാ​ടു​ണ്ട​വി​ടെ..

മ​ഹാ​പ്ര​ള​യ​ത്തേ​യും മ​ഹാ​മാ​രി​യേ​യും അ​തി​ജീ​വി​ക്കാ​ന്‍ കെ​ല്‍​പു​ള്ള ന​ന്‍​മ​യും സ്നേ​ഹ​വും നി​റ​ഞ്ഞ മ​നു​ഷ്യ​രു​ണ്ട​വി​ടെ...

എ​ല്ലാം ഇ​ല്ലാ​താ​ക്കാ​നെ​ത്തി​യ പ്ര​ള​യ​ജ​ല​ത്തി​നും മ​ഹാ​മാ​രി​ക്കും തി​രി​ച്ചു​പോ​കാ​ന്‍ മ​ന​സൊ​രു​ക്കി​യ​ത് ഈ ​ന​ന്‍​മ നി​റ​ഞ്ഞ മ​നു​ഷ്യ​മ​ന​സു​ക​ളാ​ണ്.

തെ​ക്കി​ന്‍റെ സ്നേ​ഹം

മ​ട​ങ്ങി​വ​രു​ന്ന ലോ​റി നി​റ​യെ സ്നേ​ഹം ക​യ​റ്റി അ​യ​യ്ക്കു​ന്നു, നി​ങ്ങ​ൾ​ക്കും നി​ങ്ങ​ൾ​ക്കൊ​പ്പ​മു​ള്ള​വ​ർ​ക്കും. തി​രു​വ​ന​ന്ത​പു​രം മേ​യ​ർ വി.​കെ പ്ര​ശാ​ന്തി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ നി​റ​യു​ന്ന ക​മ​ന്‍റു​ക​ളി​ലൊ​ന്നാ​ണി​ത്.

ര​ണ്ടാ​യി​ര​ത്തി അ​ഞ്ഞൂ​റി​ല​ധി​കം വോ​ള​ന്‍റ​റി​യ​ർ​മാ​രാ​ണ് പ്ര​ശാ​ന്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​ൻ ഒാ​ഫീ​സി​ലെ ക​ള​ക്ഷ​ൻ സെ​ന്‍റ​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. അ​വ​ശ്യ​സാ​ധാ​ന​ങ്ങ​ളു​മാ​യി ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ജി​ല്ല​യി​ലെ വി​വി​ധ സം​ഘ​ട​നക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ, വ്യ​ക്തി​ക​ൾ തു​ട​ങ്ങി​യ​വ​രു​ടെ ഒ​ഴു​ക്കാ​ണ് ഈ ​ക​ള​ക്ഷ​ൻ സെ​ന്‍റ​റി​ലേ​ക്ക്. അ​റു​പ​ത് ലോ​ഡ് സാ​ധ​ന​ങ്ങ​ൾ മാ​ത്രം വ​യ​നാ​ട്ടി​ലേ​ക്ക് അ​യ​ച്ചു. ആ​ല​പ്പു​ഴ​യ​ട​ക്കം പ്ര​ള​യം ബാ​ധി​ച്ച മ​റ്റ് ജി​ല്ല​ക​ളി​ലേ​ക്കു​ള്ള സ​ഹാ​യം തു​ട​രു​ന്നു.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു​കൊ​ണ്ടു​ള്ള പോ​സ്റ്റു​ക​ൾ​ ​കൊ​ണ്ട് നി​റ​യു​ക​യാ​ണ്. ദു​രി​താ​ശ്വാ​സ സാ​മ​ഗ്രി​ക​ൾ അ​യ​ച്ച് പ്രാ​ന്താ​യ മേ​യ​ർ എ​ന്ന വി​ശേ​ഷ​ണം ആ​സ്വ​ദി​ക്കു​ക​യാ​ണ് പ്ര​ശാ​ന്ത്. ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും മ​റ്റു​മാ​യി വൈ​കാ​തെ വ​യ​നാ​ട്ടി​ലേക്ക് പു​റ​പ്പെ​ടാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് മേ​യ​ർ ബ്രോ​യും സം​ഘ​വും.

ഋഷി