സംഘ ബലം
സി​​​​​​​ന​​​​​​​ർ​​​​​​​ജി അ​​​​​​​ഥ​​​​​​​വാ സം​​​​​​​ഘോ​​​​​​​ർ​​​​​​​ജം. മു​​​​​തി​​​​​ർ​​​​​ന്ന പൗ​​​​​ര​​​​​ന്മാ​​​​​രു​​​​​ടെ സം​​​​​ഘ​​​​​ട​​​​​ന. വെ​​​​​റും സീ​​​​​നി​​​​​യ​​​​​ർ സി​​​​​റ്റി​​​​​സ​​​​​ൺ​​​​​സ് ഫോ​​​​​റ​​​​​മ​​​​​ല്ല​​​​​ത്. മു​​​​​തി​​​​​ർ​​​​​ന്ന​​​​​വ​​​​​രു​​​​​ടെ റി​​​​​ക്രി​​​​​യേ​​​​​ഷ​​​​​ൻ ക്ല​​​​​ബു​​​​​മ​​​​​ല്ല. മ​​​​​റി​​​​​ച്ച് വ​​​​​ള​​​​​രാ​​​​​നും വ​​​​​ള​​​​​ർ​​​​​ത്താ​​​​​നു​​​​​മു​​​​​ള്ള വേ​​​​​ദി​​​​​യാ​​​​​ണ​​​​​ത്. ഇ​​​​​ഴ​​​​​യ​​​​​ടു​​​​​പ്പ​​​​​മു​​​​​ള്ള വ്യ​​​​​ക്തി​​​​​ബ​​​​​ന്ധ​​​​​ങ്ങ​​​​​ൾ രൂ​​​​​പ​​​​​പ്പെ​​​​​ടു​​​​​ന്ന കൂ​​​​​ട്ടാ​​​​​യ്മ. അ​​​​​വ​​​​​ന​​​​​വ​​​​​നി​​​​​ലേ​​​​​ക്കു തി​​​​​രി​​​​​ഞ്ഞു​​​​​നോ​​​​​ക്കാ​​​​​ൻ വ്യ​​​​​ക്തി​​​​​ക​​​​​ളെ പ്രേ​​​​​രി​​​​​പ്പി​​​​​ക്കു​​​​​ന്ന പ്ര​​​​​സ്ഥാ​​​​​നം.

സി​​​​​​​സി​​​​​​​ലി​​​​​​​യാ​​​​​​​മ്മ സെ​​​​​​​ബാ​​​​​​​സ്റ്റ്യ​​​​​​​ന് 80 വ​​​​​​​യ​​​​​​​സ് ക​​​​​​​ഴി​​​​​​​ഞ്ഞു. സാ​​​​​ധാ​​​​​ര​​​​​ണ​​​​​ഗ​​​​​തി​​​​​യി​​​​​ൽ "ഇ​​​​​​​നി ഒ​​​​​​​ന്നും വ​​​​​​​യ്യ' എ​​​​​​​ന്നു പ​​​​​​​റ​​​​​​​യേ​​​​​​​ണ്ടു​​​​​​​ന്ന പ്രാ​​​​​​​യം. മ​​​​​​​ന​​​​​​​സി​​​​​​​ൽ മ​​​​​​​ക്ക​​​​​​​ളും കൊ​​​​​​​ച്ചു​​​​​​​മ​​​​​​​ക്ക​​​​​​​ളും മാ​​​​​​​ത്ര​​​​​​​മാ​​​​​​​കു​​​​​​​ന്ന സ​​​​​​​മ​​​​​​​യം. കു​​​​​​​ളി​​​​​​​യും ജ​​​​​​​പ​​​​​​​വും പ്രാ​​​​​​​ർ​​​​​​​ഥ​​​​​​​ന​​​​​​​യും ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യും മ​​​​​രു​​​​​ന്നു​​​​​മൊ​​​​​​​ക്കെ​​​​​​​യാ​​​​​​​യു​​​​​​​ള്ള ദി​​​​​​​ന​​​​​​​ച​​​​​​​ര്യ. ചെ​​​​​​​യ്യാ​​​​​​​നൊ​​​​​​​ന്നു​​​​​​​മി​​​​​​​ല്ലെ​​​​​​​ന്ന തോ​​​​​​​ന്ന​​​​​​​ലു​​​​​​​​ണ്ടാ​​​​​​​ക്കു​​​​​​​ന്ന മ​​​​​​​ര​​​​​​​വി​​​​​​​പ്പി​​​​​​​ന്‍റെ കാ​​​​​​​ലം. എ​​​​​​​ന്നാ​​​​​​​ൽ, അ​​​​​​​ങ്ങ​​​​​​​നെ "ഇ​​​​​​​രി​​​​​​​ക്കാ​​​​​​​ൻ' സി​​​​​​​സി​​​​​​​ലി​​​​​​​യാ​​​​​​​മ്മ ത​​​​​​​യാ​​​​​​​റാ​​​​​​​യി​​​​​​​ല്ല. മ​​​​​​​ന​​​​​​​സി​​​​​​​നെ വെ​​​​​​​റു​​​​​​​തെ അ​​​​​​​ല​​​​​​​യാ​​​​​​​നും വി​​​​​​​ട്ടി​​​​​​​ല്ല. സ​​​​​​​ർ​​​​​​​ഗ​​​​​​​വൈ​​​​​​​ഭ​​​​​​​വ​​​​​​​ത്തി​​​​​​​ന്‍റെ ഇ​​​​​​​ത​​​​​​​ളു​​​​​​​ക​​​​​​​ളി​​​​​​​ൽ അ​​​​​​​പ്ര​​​​​​​തീ​​​​​​​ക്ഷി​​​​​​​ത ത​​​​​​​ലോ​​​​​​​ട​​​​​​​ൽ. ആ​​​​രോ തൊ​​​​ട്ടു​​വി​​​​ളി​​​​ക്കും പോ​​​​ലെ. സ്വ​​​​പ്ന​​​​സ​​​​മാ​​​​ന​​​​മാ​​​​യ ലോ​​​​ക​​​​ത്തേ​​​​ക്കു​​​​ള്ള പ​​​​റ​​​​ന്നു ക​​​​യ​​​​റ​​​​ൽ. ക​​​​​​​ഥ​​​​​​​ക​​​​​​​ളു​​​​​​​ടെ തേ​​​​​​​രി​​​​​​​ലേ​​​​​​​റി​​​​​​​യാ​​​​​​​യി പി​​​​​​​ന്നെ യാ​​​​​​​ത്ര. വൈ​​​​​​​കി​​​​​​​യി​​​​​​​ല്ല, പു​​​​​തി​​​​​യ ക​​​​​​​ഥാ​​​​​ത​​​​​​​ന്തു​​​​​​​ക്ക​​​​​​​ൾ ഒ​​​​​​ന്നി​​​​​​നു പു​​​​​​റ​​​​​​കെ ഒ​​​​​​ന്നാ​​​​​​യി മ​​​​​​​ന​​​​​​​സി​​​​​​​ൽ കു​​​​​​​ടി​​​​​​​യേ​​​​​​​റി​​. സി​​​​​​​സി​​​​​​​ലി​​​​​​​യാ​​​​​​​മ്മ​​​​​​​യ്ക്ക് യു​​​​​​​വ​​​​​​​ത്വ​​​​​​​ത്തി​​​​​​​ന്‍റെ ചു​​​​​​​റു​​​​​​​ചു​​​​​​​റു​​​​​​​ക്കും.

എ​​​​​​​ഴു​​​​​​​ത്ത് മേ​​​​​​​ശ​​​​​​​യി​​​​​​​ൽ എ​​​​​​​ല്ലാം മ​​​​​​​റ​​​​​​​ന്നു. പ​​​​​​ച്ച​​​​​​മ​​​​​​ര​​​​​​ത്തി​​​​​​നു തീ ​​​​​​പി​​​​​​ടി​​​​​​ക്കു​​​​​​ന്ന അ​​​​​​വ​​​​​​സ്ഥ. ര​​​​​​​ണ്ടു നോ​​​​​​​വ​​​​​​​ലു​​​​​​​ക​​​​​​​ൾ. -സ്നേ​​​​​​​ഹ​​​​​​​തീ​​​​​​​രം, ഭൂ​​​​​​​മി​​​​​​​യി​​​​​​​ലെ സ്വ​​​​​​​ർ​​​​​​​ഗം. ഗ്രാ​​​​​​​മ്യ​​​​​​​ഭാ​​​​​​​ഷ​​​​​​​യി​​​​​​ലാ​​​​​​ണ് എ​​​​​​ഴു​​​​​​ത്ത്. പ​​​​​​​ച്ച​​​​​​​യാ​​​​​​​യ ജീ​​​​​​​വി​​​​​​​തം ഇ​​​​​​​തി​​​​​​​വൃ​​​​​​​ത്ത​​​​​​​മാ​​​​​​​യി. അ​​​​​​​റി​​​​​​​ഞ്ഞ​​​​​​​തും അ​​​​​​​റി​​​​​​​യി​​​​​​​ക്കാ​​​​​​​നു​​​​​​​മു​​​​​​​ള്ള ജീ​​​​​​​വി​​​​​​​ത ​​​​​​​മൂ​​​​​​​ല്യ​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ ആ​​​​​​​വി​​​​​​​ഷ്കാ​​​​​​​രം. അ​​​​​​തി​​​​​​ന് അ​​​​​​നു​​​​​​ഭ​​​​​​വ​​​​​​ങ്ങ​​​​​​ളു​​​​​​ടെ പി​​​​​​ൻ​​​​​​ബ​​​​​​ല​​​​​​വും. പു​​​​​​​സ്ത​​​​​​​ക​​​​​​ങ്ങ​​​​​​ൾ പു​​​​​​​റ​​​​​​​ത്തി​​​​​​​റ​​​​​​​ങ്ങി​​​​​​​യ​​​​​​​പ്പോ​​​​​​​ൾ ക​​​​​​​ഥാ​​​​​​​കൃ​​​​​​​ത്ത് പോ​​​​​​​ലും അ​​​​​​​ദ്ഭു​​​​​​​ത​​​​​​​പ്പെ​​​​​​​ട്ടു. ഇ​​​​​​​തെ​​​​​​​ങ്ങ​​​​​​​നെ സം​​​​​​​ഭ​​​​​​​വി​​​​​​​ച്ചു?

സി​​​​​​​ന​​​​​​​ർ​​​​​​​ജി അ​​​​​​​ഥ​​​​​​​വാ സം​​​​​​​ഘോ​​​​​​​ർ​​​​​​​ജം

ഉ​​​​ത്ത​​​​ര​​​​ത്തി​​​​ന് എ​​​​​ങ്ങും തേ​​​​​ടി​​​​​പ്പോ​​​​​കേ​​​​​ണ്ടി വ​​​​​ന്നി​​​​​ല്ല, ഉ​​​​​ട​​​​​ൻ കി​​​​​ട്ടി- സി​​​​​​​ന​​​​​​​ർ​​​​​​​ജി അ​​​​​​​ഥ​​​​​​​വാ സം​​​​​​​ഘോ​​​​​​​ർ​​​​​​​ജം. മു​​​​​തി​​​​​ർ​​​​​ന്ന പൗ​​​​​ര​​​​​ന്മാ​​​​​രു​​​​​ടെ സം​​​​​ഘ​​​​​ട​​​​​ന. വെ​​​​​റും സീ​​​​​നി​​​​​യ​​​​​ർ സി​​​​​റ്റി​​​​​സ​​​​​ൺ​​​​​സ് ഫോ​​​​​റ​​​​​മ​​​​​ല്ല​​​​​ത്. മു​​​​​തി​​​​​ർ​​​​​ന്ന​​​​​വ​​​​​രു​​​​​ടെ റി​​​​​ക്രി​​​​​യേ​​​​​ഷ​​​​​ൻ ക്ല​​​​​ബു​​​​​മ​​​​​ല്ല. മ​​​​​റി​​​​​ച്ച് വ​​​​​ള​​​​​രാ​​​​​നും വ​​​​​ള​​​​​ർ​​​​​ത്താ​​​​​നു​​​​​മു​​​​​ള്ള വേ​​​​​ദി​​​​​യാ​​​​​ണ​​​​​ത്. ഇ​​​​​ഴ​​​​​യ​​​​​ടു​​​​​പ്പ​​​​​മു​​​​​ള്ള വ്യ​​​​​ക്തി​​​​​ബ​​​​​ന്ധ​​​​​ങ്ങ​​​​​ൾ രൂ​​​​​പ​​​​​പ്പെ​​​​​ടു​​​​​ന്ന കൂ​​​​​ട്ടാ​​​​​യ്മ. അ​​​​​വ​​​​​ന​​​​​വ​​​​​നി​​​​​ലേ​​​​​ക്കു തി​​​​​രി​​​​​ഞ്ഞു​​​​​നോ​​​​​ക്കാ​​​​​ൻ വ്യ​​​​​ക്തി​​​​​ക​​​​​ളെ പ്രേ​​​​​രി​​​​​പ്പി​​​​​ക്കു​​​​​ന്ന പ്ര​​​​​സ്ഥാ​​​​​നം.

രേ​​​​​ഖ​​​​​ക​​​​​ളി​​​​​ൽ 60 വ​​​​​യ​​​​​സ് ക​​​​​ഴി​​​​​ഞ്ഞ​​​​​വ​​​​​രാ​​​​​ണ് അം​​​​​ഗ​​​​​ങ്ങ​​​​​ളെ​​​​​ങ്കി​​​​​ലും അ​​​​​വ​​​​​രു​​​​​ടെ മ​​​​​ന​​​​​സ് 20ക​​​​​ളി​​​​​ലോ 30ക​​​​​ളി​​​​​ലോ ആ​​​​​ണ്. അം​​​​ഗ​​​​മാ​​​​യി​​​​ക്ക​​​​ഴി​​​​ഞ്ഞാ​​​​ൽ എ​​​​ന്തൊ​​​​ക്കെ​​​​യോ ചെ​​​​യ്യാ​​​​നു​​​​ണ്ടെ​​​​ന്ന തോ​​​​ന്ന​​​​ലു​​​​ണ്ടാ​​​​കും. സ​​​​മ​​​​യം തി​​​​ക​​​​യാ​​​​ത്ത​​​​ത്ര തി​​​​ര​​​​ക്കും. സി​​​​ന​​​​ർ​​​​ജി​​​​യി​​​​ൽ അം​​​​ഗ​​​​മാ​​​​യ​​​​തോ​​​​ടെ​​​​യാ​​​​ണു സി​​​​സി​​​​ലി​​​​യാ​​​​മ്മ സ്വ​​​​യം അ​​​​റി​​​​ഞ്ഞ​​​​ത്. പി​​​​ന്നെ മാ​​​​റ്റം പെ​​​​ട്ടെ​​​​ന്നാ​​​​യി​​​​രു​​​​ന്നു.

തു​​ട​​ക്കം

അ​​​​​ഞ്ചു വ​​​​​ർ​​​​​ഷം മു​​​​​ന്പാ​​​​​ണ്. എം​​​​​ജി സ​​​​​ർ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​യി​​​​​ലെ ഗാ​​​​​ന്ധി​​​​​ഭ​​​​​വ​​​​​നി​​​​​ൽ ന​​​​​ട​​​​​ന്ന "ഐ​​​​​ശ്വ​​​​​ര്യ​​​​​ത്തോ​​​​​ടെ പ്രാ​​യമാ​​​​​കാം, അ​​​​​ർ​​​​​ഥ​​​​​വ​​​​​ത്താ​​​​​യി ജീ​​​​​വി​​​​​ക്കാം' എ​​​​​ന്ന ശി​​​​​ല്പ​​​​​ശാ​​​​​ല​​​​​ക​​​​​ളി​​​​​ലാ​​​​​ണു സി​​​​​ന​​​​​ർ​​​​​ജി​​​​​യു​​​​​ടെ തു​​​​​ട​​​​​ക്കം. മു​​​​​ൻ എ​​​​​ൻ​​​​​എ​​​​​സ്എ​​​​​സ് പ്രോ​​​​​ഗ്രാം കോ ​​​​​ഓ​​​​​ർ​​​​​ഡി​​​​​നേ​​​​​റ്റ​​​​​ർ ഡോ. ​​​​​സി. തോ​​​​​മ​​​​​സ് ഏ​​​​​ബ്ര​​​​​ഹാ​​​​​മാ​​​​​യി​​​​​രു​​​​​ന്നു സം​​​​​ഘാ​​​​​ട​​​​​ക​​​​​ൻ. ഹ്യു​​​​​മ​​​​​നി​​​​​സ്റ്റി​​​​​ക് സൈ​​​​​ക്കോ​​​​​ള​​​​​ജി​​​​​യു​​​​​ടെ പ്ര​​​​​യോ​​​​​ഗ​​​​​വ​​​​​ത്ക​​​​​ര​​​​​ണ​​​​​മാ​​​​​യ ടി.​​​​​സി.​​​​​ഐ ( തീം ​​​​​സെ​​​​​ന്‍റേ​​​​​ർ​​​​​ഡ് ഇ​​​​​ന്‍റ​​​​​റാ​​​​​ക്‌​​​​​ഷ​​​​​ൻ) അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​മാ​​​​​ക്കി​​​​​യു​​​​​ള്ള​​​​​താ​​​​​യി​​​​​രു​​​​​ന്നു ശി​​​​​ല്പ​​​​​ശാ​​​​​ല​​​​​ക​​​​​ൾ. ‌അ​​​​​തി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ത്ത ഡോ. ​​​​​എം.​​​​​സി. ജോ​​​​​സ​​​​​ഫ് മു​​​​​ക്കാ​​​​​ട​​​​​ന് ടി.​​​​​സി.​​​​​ഐ ആ​​​​​ശ​​​​​യ​​​​​ങ്ങ​​​​​ൾ ഇ​​​​​ഷ്ട​​​​​മാ​​​​​യി. അ​​​​ത് ആ​​​​വേ​​​​ശ​​​​മാ​​​​യി.
വൈ​​​​കി​​​​യി​​​​ല്ല, ഡോ. ​​​​​തോ​​​​​മ​​​​​സ് ഏ​​​​​ബ്ര​​​​​ഹാ​​​​മി​​​​ന്‍റെ വ​​​​സ​​​​തി​​​​യി​​​​ൽ സ​​​​മാ​​​​ന ചി​​​​ന്താ​​​​ഗ​​​​തി​​​​ക്കാ​​​​രു​​​​ടെ യോ​​​​ഗം. ഡോ. ​​​​എം.​​​​സി. ജോ​​​​സ​​​​ഫി​​​​നൊ​​​​പ്പം ഡോ. ​​​​വ​​​​ർ​​​​ഗീ​​​​സ് പു​​​​ന്നൂ​​​​സും എ​​​​ത്തി.

ഐ​​​​ശ്വ​​​​ര്യ​​​​ത്തോ​​​​ടെ പ്രാ​​​​യ​​​​മാ​​​​കാ​​​​ൻ ഒ​​​​രു സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യി. അ​​​​ങ്ങ​​​​നെ സി​​​​ന​​​​ർ​​​​ജി പി​​​​റ​​​​ന്നു. ശി​​​​​ല്പ​​​​​ശാ​​​​​ല​​​​​യു​​​​​ടെ ത​​​​​ല​​​​​ക്കെ​​​​​ട്ട് സം​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ മു​​​​​ദ്രാ​​​​​വാ​​​​​ക്യ​​​​​മാ​​​​​യി. കേ​​​​ട്ട​​​​റി​​​​ഞ്ഞ് പ​​​​ല​​​​രും എ​​​​ത്തി. വ​​​​ന്ന​​​​വ​​​​രെ​​​​ല്ലാം അ​​​​തി​​​​ന്‍റെ ആ​​​​ക​​​​ർ​​​​ഷ​​​​ണ​​​​വ​​​​ല​​​​യ​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ടു. അവർ കൂ​​​​ടു​​​​ത​​​​ൽ പേ​​​​രെ കൂ​​​​ട്ടി വ​​​​ന്നു. എ​​​​ല്ലാ മാ​​​​സ​​​​വും ര​​​​ണ്ടാ​​​​മ​​​​ത്തെ ചൊ​​​​വ്വാ​​​​ഴ്ച​​​​യെ​​​​ത്താ​​​​ൻ അ​​​​വ​​​​ർ കാ​​​​ത്തി​​​​രു​​​​ന്നു. അ​​​​ന്നാ​​​​ണ് ഒ​​​​ത്തു​​​​ചേ​​​​ര​​​​ൽ. രാ​​​​വി​​​​ലെ മു​​​​ത​​​​ൽ വൈ​​​​കു​​​​ന്നേ​​​​രം വ​​​​രെ. കോ​​​​ട്ട​​​​യ​​​​ത്തി​​​​ന​​​​ടു​​​​ത്ത് കു​​​​മാ​​​​ര​​​​ന​​​​ല്ലൂ​​​​രി​​​​ൽ "ത​​​​ന്മ​​​​യ'യി​​​​ലാ​​​​ണ് സാ​​​​ധാ​​​​ര​​​​ണ ഒ​​​​ത്തു​​​​കൂ​​​​ടു​​​​ന്ന​​​​ത്.

ഒൗ​​​​പ​​​​ചാ​​​​ര്യ​​​​ത​​​​ക​​​​ളൊ​​​​ന്നു​​​​മി​​​​ല്ലാ​​​​ത്ത കൂ​​​​ട്ടാ​​​​യ്മ. ഉ​​​​ള്ളു തു​​​​റ​​​​ന്നു സം​​​​സാ​​​​രി​​​​ക്കാ​​​​ൻ, ഒ​​​​ന്നു പൊ​​​​ട്ടി​​​​ച്ചി​​​​രി​​​​ക്കാ​​​​ൻ, മോ​​​​ഹ​​​​ങ്ങ​​​​ൾ പ​​​​ങ്കു​​​​വ​​​​യ്ക്കാ​​​​ൻ, പാ​​​​ട്ടു​​​​പാ​​​​ടാ​​​​ൻ, ഡാ​​​​ൻ​​​​സ് ചെ​​​​യ്യാ​​​​ൻ അ​​​​വ​​​​ർ കാ​​​​ത്തി​​​​രു​​​​ന്നു. അതിനിടയിൽ ഒരു ടിസിഐ സെഷനും. ഒന്നര മണിക്കൂറിലധികം പോവില്ലത്. ജീവിത ഗന്ധിയായ ഒരു വിഷയത്തിലാകും ചർച്ച. അതു മുൻകൂട്ടി തീരുമാനിക്കും. വിദഗ്ധരാണു നയിക്കുന്നത്. സ​​​​മ​​​​യം പോ​​​​കു​​​​ന്ന​​​​ത് അ​​​​റി​​​​യില്ല. ഒ​​​​ന്നു ക​​​​ഴി​​​​ഞ്ഞാ​​​​ൽ അ​​​​ടു​​​​ത്ത​​​​തി​​​​നു​​​​വേ​​​​ണ്ടി​​​​യു​​​​ള്ള കാ​​​​ത്തി​​​​രി​​​​പ്പ്. അ​​​​തി​​​​ൽ പ​​​​ങ്കു​​​​വ​​​​യ്ക്കാ​​​​നു​​​​ള്ള വി​​​​ഭ​​​​വ​​​​ങ്ങ​​​​ൾ സ്വ​​​​രൂ​​​​ക്കൂ​​​​ട്ടാ​​​​നു​​​​ള്ള ത​​​​ത്ര​​​​പ്പാ​​​​ടാ​​​​യി പി​​​​ന്നെ. തി​​​​ര​​​​ക്കോ​​​​ട് തി​​​​ര​​​​ക്ക്.

അ​​​​ഭി​​​​മാ​​​​ന​​​​മാ​​​​ണ് ല​​​​തി​​​​ക ദിവാകരൻ

സി​​​​ന​​​​ർ​​​​ജി​​​​യു​​​​ടെ അ​​​​ഭി​​​​മാ​​​​ന​​​​മാ​​​​ണ് ല​​​​തി​​​​ക ദിവാകരൻ. അ​​​​തി​​​​ര​​​​ന്പു​​​​ഴ നാ​​​​ല്പാ​​​​ത്തി​​​​മ​​​​ല​​​​ക്കാ​​​​രി. കേ​​​​ര​​​​ള​​​​ത്തി​​​​ലെ ആ​​​​ദ്യ​​​​ത്തെ വ​​​​നി​​​​താ മേ​​​​സ്തി​​​​രി. 60-ാം വ​​​​യ​​​​സി​​​​ൽ പ​​​​ത്താം ക്ലാ​​​​സ് പാ​​​​സാ​​​​യ ല​​​​തി​​​​ക, ഇ​​​​പ്പോ​​​​ൾ പ്ല​​​​സ് ടു​​​​വി​​​​ന് പ​​​​ഠി​​​​ക്കു​​​​ന്നു. നാ​​​​ല്​​​​പാ​​​​ത്തി മ​​​​ല​​​​യി​​​​ലെ ഗ്രാ​​​​മ വി​​​​കാ​​​​സ കേ​​​​ന്ദ്രം നി​​​​ർ​​​​മി​​​​ച്ച അ​​​​വ​​​​ർ കോ​​​​ള​​​​ജി​​​​ന്‍റെ പ​​​​ടി​​​​പോ​​​​ലും ക​​​​ണ്ടി​​​​ട്ടി​​​​ല്ല. എ​​​​ങ്കി​​​​ലെ​​​​ന്ത്? കു​​​​ട്ടി​​​​ക്കാ​​​​നം മ​​​​രി​​​​യ​​​​ൻ കോ​​​​ള​​​​ജി​​​​ൽ 2008-ൽ വി​​​​മ​​​​ൻ സെ​​​​ൽ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്ത​​​​തു ല​​​​തി​​​​ക​​​​യാ​​​​ണ്. എം​​​​ജി സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല വൈ​​​​സ് ചാ​​​​ൻ​​​​സ​​​​ല​​​​റാ​​​​യി​​​​രു​​​​ന്ന ഡോ. ​​​​ജാ​​​​ൻ​​​​സി ജ​​​​യിം​​​​സു​​​​മൊ​​​​ത്ത് വേ​​​​ദി പ​​​​ങ്കി​​​​ടാ​​​​ൻ മാ​​​​ത്രം ല​​​​തി​​​​ക വ​​​​ള​​​​ർ​​​​ന്നു. ഇം​​​​ഗ്ലീ​​​​ഷി​​​​ൽ പ്ര​​​​സം​​​​ഗി​​​​ക്കാ​​​​നു​​​​ള്ള മോ​​​​ഹ​​​​ത്തി​​​​ലാ​​​​ണു ല​​​​തി​​​​ക ഇ​​​​പ്പോ​​​​ൾ.

വാ​​യ​​നാ ഫോ​​റം

സി​​​​ന​​​​ർ​​​​ജി​​​​യി​​​​ലെ പു​​​​സ്തക​​​​പ്രേ​​​​മി​​​​ക​​​​ൾ​​​​ക്കൊ​​​​രു കൂ​​​​ട്ടാ​​​​യ്മ​​​​യു​​​​ണ്ട്- വാ​​​​യ​​​​നാ ഫോ​​​​റം. അ​​​​വി​​​​ടെ പു​​​​സ്ത​​​​ക​​​​ങ്ങ​​​​ളാ​​​​ണ് ച​​​​ർ​​​​ച്ചാ​​​​വി​​​​ഷ​​​​യം. വാ​​​​യി​​​​ച്ച പു​​​​സ്ത​​​​കം പ​​​​രി​​​​ച​​​​യ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തും വാ​​​​യി​​​​ക്കേ​​​​ണ്ട പു​​​​സ്ത​​​​ക​​​​ങ്ങ​​​​ൾ നി​​​​ർ​​​​ദേ​​​​ശി​​​​ക്കു​​​​ന്ന​​​​തും പ്ര​​​​ധാ​​​​ന​​​​കാ​​​​ര്യം. വാ​​​​യ​​​​ന​​​​യെ പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കാ​​​​ൻ അം​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കൊ​​​​പ്പം സ​​​​ഞ്ച​​​​രി​​​​ക്കു​​​​ന്ന ലൈ​​​​ബ്ര​​​​റി​​​​യു​​​​മു​​​​ണ്ട്. അ​​​​വി​​​​ടെ അ​​​​ഭി​​​​രു​​​​ചി​​​​ക്കി​​​​ണ​​​​ങ്ങി​​​​യ പു​​​​സ്ത​​​​ക​​​​മെ​​​​ടു​​​​ക്കാം, മ​​​​ട​​​​ക്കി​​​​ക്കൊ​​​​ടു​​​​ക്കാം. രാ​​ധാ​​ദേ​​വി​​ക്കാ​​ണ് ചു​​മ​​ത​​ല.

എഴുതണം, തെളിയണം

വാ​​​​യ​​​​ന​​​​യ്ക്കൊ​​​​പ്പം എ​​​​ഴു​​​​താ​​​​നും പ്രേ​​​​രി​​​​പ്പി​​​​ക്കു​​​​ന്നു സി​​​​ന​​​​ർ​​​​ജി. "എ​​​​ഴു​​​​തി​​​​യാ​​​​ലേ തെ​​​​ളി​​​​യൂ'എ​​​​ന്ന​​​​താ​​​​ണ് മു​​​​ദ്രാ​​​​വാ​​​​ക്യം. കൂ​​​​ട്ടാ​​​​യ പ്രേ​​​​ര​​​​ണ​​​​യി​​​​ൽ വെ​​​​ളി​​​​ച്ചം​​​​ക​​​​ണ്ട​​​​ത് നി​​​​ര​​​​വ​​​​ധി പു​​​​സ്ത​​​​ക​​​​ങ്ങ​​​​ൾ. "സാ​​​​ന്പ​​​​ത്തി​​​​ക ഭ​​​​ദ്ര​​​​ത', "ന​​​​ഗ​​​​ര​​​​ത്തി​​​​ലെ കു​​​​ട്ടി', "അ​​​​ന്പ​​​​താം പി​​​​റ​​​​ന്നാ​​​​ൾ', "ധ്യാ​​​​ന​​​​വ​​​​ഴി​​​​യി​​​​ലെ മൊ​​​​ഴി​​​​മു​​​​ത്തു​​​​ക​​​​ൾ', "സ്നേ​​​​ഹ​​​​തീ​​​​രം', "പ്ര​​​​ള​​​​യ​​​​ത്തി​​​​ൽ വി​​​​രി​​​​ഞ്ഞ ന​​​​ന്മ​​​​യു​​​​ടെ പൂ​​​​ക്ക​​​​ൾ', "ഭൂ​​​​മി​​​​യി​​​​ലെ സ്വ​​​​ർ​​​​ഗ്ഗം', "ത​​​​ളം കെ​​​​ട്ടാ​​​​ത്ത ജീ​​​​വി​​​​തം'... സി​​​​ന​​ർ​​​​ജി പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ പു​​​​സ്ത​​​​ക​​​​ങ്ങ​​​​ളി​​​​ൽ ചി​​​​ല​​​​തു മാ​​​​ത്രം. 32 അം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ ജീ​​​​വി​​​​ത സാ​​​​ക്ഷ്യ​​​​മാ​​​​ണ് "ത​​​​ളം കെ​​​​ട്ടാ​​​​ത്ത ജീ​​​​വി​​​​തം'. ക​​​​ഴി​​​​ഞ്ഞ​​​​കാ​​​​ല ജീ​​​​വി​​​​ത​​​​ത്തി​​​​ലേ​​​​ക്കു​​​​ള്ള തി​​​​രി​​​​ഞ്ഞു നോ​​​​ട്ടം. ""ഞാൻ എ​​​​ങ്ങ​​​​നെ ഇ​​​​ങ്ങ​​​​നെ​​​​യാ​​​​യി'' എ​​​​ന്ന​​​​തി​​​​ന്‍റെ പ​​​​ച്ച​​​​യാ​​​​യ വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്ത​​​​ൽ. അ​​​​ക്ഷ​​​​ര​​​​ങ്ങ​​​​ളി​​​​ൽ നി​​​​ന്ന് ഏ​​​​റെ​​​​ക്കാ​​​​ലം അ​​​​ക​​​​ന്നു ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ അ​​​​ദ്ഭു​​​​ത​​​​ത്തോ​​​​ടെ​​​​യാ​​​​ണ് ഓ​​​​രോ വ​​​​രി​​​​യും നോ​​​​ക്കി​​​​ക്ക​​​​ണ്ട​​​​ത്. ഞ​​​​ങ്ങ​​​​ൾ​​​​ക്കും ഇ​​​​തു ക​​​​ഴി​​​​യു​​​​മ​​​​ല്ലേ? പു​​​​ത്ത​​​​നു​​​​ണ​​​​ർ​​​​വും പു​​​​തി​​​​യ പ്ര​​​​തീ​​​​ക്ഷ​​​​യും.

കൈ​​​​യെ​​​​ഴു​​​​ത്തു മാ​​​​സി​​​​ക

വാ​​​​യ​​​​നാ ഫോ​​​​റ​​​​ത്തി​​​​ന് കൈ​​​​യെ​​​​ഴു​​​​ത്തു മാ​​​​സി​​​​ക​​​​യു​​​​മു​​​​ണ്ട്. - ക​​​​യ്യൊ​​​​പ്പ്. അ​​​​നു​​​​ഭ​​​​വ​​​​ക്കു​​​​റി​​​​പ്പു​​​​ക​​​​ളും ലേ​​​​ഖ​​​​ന​​​​ങ്ങ​​​​ളും ക​​​​വി​​​​ത​​​​ക​​​​ളും ക​​​​ഥ​​​​ക​​​​ളു​​​​മാ​​​​യി സ​​​​ന്പ​​​​ന്നം. മോ​​​​ളി തോ​​​​മ​​​​സി​​​​ന്‍റെ​​​​യും മ​​​​റി​​​​യാ​​​​മ്മ ഫി​​​​ലി​​​​പ്പി​​​​ന്‍റെ​​​​യും നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ഇ​​​​റ​​​​ങ്ങു​​​​ന്ന ന്യൂ​​​​സ് ബു​​​​ള്ള​​​​റ്റി​​​​നിൽ- സി​​​​ന​​​​ർ​​​​ജി ന്യൂ​​​​സ്- പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളു​​​​ടെ പൂ​​​​ർ​​​​ണ ചി​​​​ത്രം കി​​ട്ടും.

യാ​​ത്ര​​ക​​ൾ

യാ​​​​ത്ര​​​​ക​​​​ൾ ആ​​​​ഘോ​​​​ഷ​​​​മാ​​​​ണ്, പ്ര​​​​ത്യേ​​​​കി​​​​ച്ച് സി​​​​ന​​​​ർ​​​​ജി​​​​ക്കാ​​​​ർ​​​​ക്ക്. കാ​​​​ര​​​​ണം അ​​​​വ​​​​ർ​​​​ക്ക​​​​ത് ഇ​​​​ഷ്ട​​​​മാ​​​​ണ്. ആ​​​ണ്ടി​​​ൽ നാ​​​ലെ​​​ണ്ണ​​​മെ​​​ങ്കി​​​ലു​​​മു​​​ണ്ടാ​​​കും. ഓ​​​​രോ​​​​ന്നും അ​​​​നു​​​​ഭ​​​​വ​​​​മാ​​​​ണ്, പ​​​​ഠ​​​​ന​​​​മാ​​​​ണ്. അ​​​​തു പ്രാ​​​​യ​​​​ത്തെ മ​​​​റ​​​​ക്കാ​​​​നു​​​​ള്ള ഉ​​​​പാ​​​​ധി​​​​യാ​​​​ണ്. ഗോ​​​​വ​​​​യും ഉൗ​​​​ട്ടി​​​​യും അ​​​​തി​​​​ര​​​​പ്പ​​​​ിള്ളി​​​​യും ഷോ​​​​ള​​​​യാ​​​​ർ വ​​​​ന​​​​ങ്ങ​​​​ളും കൊ​​​​ടൈ​​​​ക്ക​​​​നാ​​​​ലും കു​​​​റ്റാ​​​​ല​​​​വു​​​​മൊ​​​​ക്കെ ന​​​​ൽ​​​​കി​​​​യ​​​​ത് മ​​​​റ​​​​ക്കാ​​​​നാ​​​​വാ​​​​ത്ത നി​​​​മി​​​​ഷ​​​​ങ്ങ​​​​ൾ. ഇ​​​​വി​​​​ടൊ​​​​ക്കെ പ​​​​ല​​​​വ​​​​ട്ടം പോ​​​​യി​​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ലും സ​​​​മാ​​​​ന​​​​ചി​​​​ന്താ​​​​ഗ​​​​തി​​​​ക്കാ​​​​ർ ഒ​​​​ന്നി​​​​ച്ചു​​​​പോ​​​​യ​​​​പ്പോ​​​​ൾ ആ​​​​ദ്യ​​​​യാ​​​​ത്ര​​​​പോ​​​​ലെ. ഓ​​​​ർ​​​​ക്കാ​​​​നും ഓ​​​​ർ​​​​മ​​​​യി​​​​ൽ ഓ​​​​മ​​​​നി​​​​ക്കാ​​​​നും കു​​​​റ​​​​ച്ച് ദി​​​​വ​​​​സ​​​​ങ്ങ​​​​ൾ. പ്ര​​​​കൃ​​​​തി സൗ​​​​ന്ദ​​​​ര്യം മു​​​​ഴു​​​​വ​​​​ൻ ഹൃ​​​​ദ​​​​യ​​​​വും മ​​​​ന​​​​സും ഏ​​​​റ്റു​​​​വാ​​​​ങ്ങി​​​​യ നി​​​​മി​​​​ഷ​​​​ങ്ങ​​​​ൾ.

നൂ​​പു​​രധ്വ​​നി​​ക​​ൾ

എം​​​​ജി സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ൽ നി​​​​ന്നു വി​​​​ര​​​​മി​​​​ച്ച പ​​​​ത്മ​​​​കു​​​​മാ​​​​രി​​​​യ​​​​മ്മ​​​​യ്ക്ക് നൃ​​​​ത്തം ഇ​​​​ഷ്ട​​​​മാ​​​​ണ്. നൃത്തം ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്നും ആ​​​​ഗ്ര​​​​ഹ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. പ​​​​ക്ഷേ, പാ​​​​ട്ടി​​​​നൊ​​​​ത്ത് ചു​​​​വ​​​​ടു വ​​​​യ്ക്കാ​​​​ൻ അ​​​​വ​​​​സ​​​​രം കി​​​​ട്ടി​​​​യി​​​​രു​​​​ന്നി​​​​ല്ല. കു​​​​ടും​​​​ബ​​​​വും കുട്ടികളും ജോ​​​​ലി​​​​യു​​​​മൊ​​​​ക്കെ​​​​യാ​​​​യി അ​​​​ങ്ങ​​​​നെ ക​​​​ഴി​​​​ഞ്ഞു. എ​​​​ങ്കി​​​​ലും മ​​​​ന​​​​സി​​​​ന്‍റെ കോ​​​​ണി​​​​ൽ അ​​​​തൊ​​​​രു മോ​​​​ഹ​​​​മാ​​​​യി കി​​​​ട​​​​ന്നു. സു​​​​ന്ദ​​​​രി​​​​മാ​​​​രു​​​​ടെ നൃ​​​​ത്ത​​​​ച്ചു​​​​വ​​​​ടു​​​​ക​​​​ൾ ക​​​​ണ്ട് സ്വ​​​​യം മ​​​​റ​​​​ന്നി​​​​രി​​​​ക്കു​​​​ന്പോ​​​​ഴും അ​​​​റി​​​​യാ​​​​തെ ഉ​​​​ള്ളി​​​​ലൊ​​​​രു നീ​​​​റ്റ​​​​ലു​​​​ണ്ടാ​​​​കും. തി​​​​നി​​​​ക്ക് ക​​​​ഴി​​​​ഞ്ഞി​​​​ല്ല​​​​ല്ലോ. ഇ​​​​നി അ​​​​തൊ​​​​ന്നും ആ​​​​ലോ​​​​ചി​​​​ച്ചി​​​​ട്ടു കാ​​​​ര്യ​​​​മി​​​​ല്ല​​​​ന്നു ക​​​​രു​​​​തി​​​​യി​​​​രി​​​​ക്കു​​​​ന്പോ​​​​ഴാ​​​​ണു സി​​​​ന​​​​ർ​​​​ജി​​​​യി​​​​ൽ ചേ​​​​രു​​​​ന്ന​​​​ത്. കൂ​​​​ട്ടു​​​​കാ​​​​രൊ​​​​ക്കെ ആ‍യതോ​​​​ടെ പ​​​​ത്മ​​​​കു​​​​മാ​​​​രി​​​​യ​​​​മ്മ ത​​​​ന്‍റെ ഇ​​​​ഷ്ടം പ​​​​ങ്കു​​​​വ​​​​ച്ചു. ആ ​​​​തു​​​​റ​​​​ന്നുപ​​​​റ​​​​ച്ചി​​​​ൽ വ​​​​ലി​​​​യൊ​​​​രു സം​​​​രം​​​​ഭ​​​​ത്തി​​​​ന്‍റെ തു​​​​ട​​​​ക്ക​​​​മാ​​​​യി. നി​​​​ര​​​​വ​​​​ധി​​​​പ്പേ​​​​ർ സ​​​​മാ​​​​ന മോ​​​​ഹ​​​​വു​​​​മാ​​​​യി കൂട്ടുകൂ​​​​ട‌ാനുണ്ടായി.

സിനർജി ചീഫ് എക്സിക്യൂട്ടീവ് കേണൽ മാത്യു മുരിക്കനും രമേശ് ബാബുവും ഒപ്പം കൂടി. "ത​​​​ന്മ​​​​യ'​​​​യു​​​​ടെ ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ഇമ്മാനുവൽ മാത്യു എസ്.ജെ. ​​​​പ​​​​രി​​​​ശീ​​​​ല​​​​ക​​​​നാ​​​​യി. താ​​​​മ​​​​സി​​​​യാ​​​​തെ ന​​​​ല്ലൊ​​​​രു ട്രൂ​​​​പ്പ് യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​മാ​​​​യി. ആ​​​​ഴ്ച​​​​യി​​​​ൽ ര​​​​ണ്ടു​​​​ദി​​​​വ​​​​സം പ​​​​രി​​​​ശീ​​​​ല​​​​നം. ഇ​​​​തി​​​​നോ​​​​ട​​​​കം ര​​​​ണ്ടു മൂ​​​​ന്നു പൊ​​​​തു​​​​വേ​​​​ദി​​​​ക​​​​ളി​​​​ൽ പ​​​​രി​​​​പാ​​​​ടി അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു​​​​ക​​​​ഴി​​​​ഞ്ഞു. സ​​ന്പൂ​​ർ​​ണ വി​​ജ​​യം.

പാ​​ട്ടു​​കൂ​​ട്ടം

എം​​​​ജി സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ൽ നി​​​​ന്ന് അ​​​​സി. ര​​​​ജി​​​​സ്ട്രറായി വി​​​​ര​​​​മി​​​​ച്ച അ​​​​ല​​​​ക്സ് മാത്യു സം​​​​ഗീ​​​​തം പഠിച്ചിട്ടുണ്ട്. നല്ലൊരു ആ​​​​സ്വാദകനുമാണ്. ശ്രു​​​​തി​​​​യും താ​​​​ള​​​​വും ഒ​​​​പ്പി​​​​ച്ച് പാ​​​​ടാ​​​​നും കഴിയും. എന്നാൽ ജോലിത്തിരക്കിനിടയിൽ ‌അതിനൊന്നും സമയം കിട്ടിയില്ല. ഇനി അതിന് ക​​​​ഴി​​​​യു​​​​മെ​​​​ന്നു ക​​​​രു​​​​തി​​​​യതുമില്ല. സി​​​​ന​​​​ർ​​​​ജി​​​​യി​​​​ൽ അം​​​​ഗ​​​​മാ​​​​യ​​​​തോ​​​​ടെ വെ​​​​റു​​​​തെ ഒ​​​​ന്നു മൂ​​​​ളി​​​​യ​​​​താ​​​​ണ്. അ​​​​തു മ​​​​റ്റു​​​​ള്ള​​​​വ​​​​ർ ഏ​​​​റ്റെ​​​​ടു​​​​ത്തു. പാ​​​​ടാ​​​​നും കൂ​​​​ടെ പാ​​​​ടാ​​​​നും ഒ​​​​ത്തി​​​​രി​​​​പ്പേ​​​​രു​​​​ണ്ടാ​​​​യി. പി​​​​ന്നെ അ​​​​തൊ​​​​രാ​​​​ഘോ​​​​ഷ​​​​മാ​​​​യി. "പാ​​​​ട്ടു​​​​കൂ​​​​ട്ടം' രൂ​​​​പ​​​​പ്പെ​​​​ടാ​​​​ൻ ഒ​​​​ട്ടും സ​​​​മ​​​​യ​​​​മെ​​​​ടു​​​​ത്തി​​​​ല്ല. അ​​​​തി​​​​ന്‍റെ പ​​​​രി​​​​ശീ​​​​ല​​​​നം മു​​​​റ​​​​യ്ക്കു ന​​​​ട​​​​ക്കു​​​​ന്നു.

യൂ​​​​ത്ത് ഫോ​​​​ർ ഗ്ലോ​​​​ബ​​​​ൽ സി​​​​ന​​​​ർ​​​​ജി

സി​​​​ന​​​​ർ​​​​ജി​​​​യു​​​​ടെ സാ​​​​മൂ​​​​ഹ്യ ഇ​​​​ട​​​​പെ​​​​ട​​​​ലി​​​ന്‍റെ നേ​​​ർ​​രൂ​​​പ​​​മാ​​​ണ് യൂ​​​​ത്ത് ഫോ​​​​ർ ഗ്ലോ​​​​ബ​​​​ൽ സി​​​​ന​​​​ർ​​​​ജി. വൈ.​​​​ജി.​​​​എ​​​​സ് എ​​​​ന്നു ചു​​​​രു​​​​ക്കെ​​​​ഴു​​​​ത്ത്. ഒ​​​​രു പ​​​​ഠ​​​​ന വി​​​​ക​​​​സ​​​​ന പ​​​​രി​​​​പാ​​​​ടി​​​​യാ​​​​ണ​​​​ത്. സ​​​​മ​​​​ഗ്ര​​​​വി​​​​കാ​​​​സ​​​​ത്തി​​​​ന് ഒ​​​​പ്പം നി​​​​ൽ​​​​ക്കു​​​​ക​​​​യെ​​​​ന്ന​​​​താ​​​​ണ് രീ​​​​തി. സർക്കാർ, എ​​​​യ്ഡ​​​​ഡ് വി​​​​ദ്യാ​​​​ല​​​​യ​​​​ങ്ങ​​​​ളി​​​​ൽ എ​​​​ട്ടാം ക്ലാ​​​​സി​​​​ൽ പ​​​​ഠി​​​​ക്കു​​​​ന്ന 23 കു​​​​ട്ടി​​​​ക​​​​ളാ​​​​ണ് ഇ​​​​പ്പോ​​​​ൾ അ​​​​തി​​​​ലു​​​​ള്ള​​​​ത്. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കു​​​​ന്ന ഒ​​​​രു വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക്കൊ​​​​പ്പം ഒ​​​​രു സി​​​​ന​​​​ർ​​​​ജി അം​​​​ഗം മൂ​​​​ന്നു വ​​​​ർ​​​​ഷം കൂ​​​ടെ നി​​​​ൽ​​​​ക്കും. ഒ​​​​രു മെ​​​​ന്‍റ​​​​റാ​​​​യി. അ​​​​വ​​​​ർ​​​​ക്കും മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ൾ​​​​ക്കും വേ​​​​ണ്ടി ഒ​​​​ന്പ​​​​ത് ശി​​​​ല്പ​​​​ശാ​​​​ല​​​​ക​​​​ൾ ഇ​​​​തി​​​​നോ​​​​ട​​​​കം സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ചു. കു​​​​ട്ടി​​​​ക​​​​ളു​​​​മാ​​​​യി സി​​​​ന​​​​ർ​​​​ജി അം​​​​ഗ​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തി​​​​യ ക​​​​ന്യാ​​​​കു​​​​മാ​​​​രി വി​​​​നോ​​​​ദയാ​​​​ത്ര മ​​​​റ​​​​ക്കാ​​​​നാ​​​വാ​​​ത്ത അ​​​​നു​​​​ഭ​​​​വ​​​​മാ​​​​യി​. കു​​​​ട്ടി​​​​ക​​​​ളി​​​​ൽ പ​​​​ല​​​​രും ആ​​​​ദ്യ​​​​മാ​​​​യി ക​​​​ട​​​​ൽ ക​​​​ണ്ട​​​​തും മ​​​​സാ​​​​ല ദോ​​​​ശ ക​​​​ഴി​​​​ച്ച​​​​തും അ​​​​ന്നാ​​​​ണ്. കേണൽ പി.സി. ഫിലിപ്പിന്‍റെ നിരന്തരമായ ഇടപെടൽ വൈ.​​​​ജി.​​​​എ​​​​സിനു കൂടുതൽ ഉൗർജം പകരുന്നു.

ലി​​​വിം​​​ഗ് ലേ​​​ണിം​​​ഗ് ഗ്രൂ​​​പ്പു​​​ക​​​ൾ

സി​​​ന​​​ർ​​​ജി വി​​​പു​​​ല​​​മാ​​​യ​​​തോ​​​ടെ ചെ​​​റു​​​ഗ്രൂ​​​പ്പു​​​ക​​​ളാ​​​യി തി​​​രി​​​ഞ്ഞ് മാ​​​സ​​​ത്തി​​​ലൊ​​​രി​​​ക്ക​​​ൽ വി​​​വി​​​ധ സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ കൂ​​​ടു​​​ന്ന രീ​​​തി​​​യും ആ​​​രം​​​ഭി​​​ച്ചു. ലി​​​വിം​​​ഗ് ലേ​​​ണിം​​​ഗ് ഗ്രൂ​​​പ്പു​​​ക​​​ൾ ( എ​​​ൽ.​​​എ​​​ൽ.​​​ജി) എ​​​ന്നാ​​​ണ​​​തി​​​ന്‍റെ പേ​​​ര്. ഏ​​​തെ​​​ങ്കി​​​ലും ഒ​​​രം​​​ഗ​​​ത്തി​​​ന്‍റെ വീ​​​ട്ടി​​​ലാ​​​ണ് എ​​​ൽ.​​​എ​​​ൽ.​​​ജി​​​യു​​​ടെ ഒ​​​ത്തു​​​ചേ​​​ര​​​ൽ. ര​​​ണ്ടു മ​​​ണി​​​ക്കൂ​​​റി​​​ൽ കൂ​​​ടു​​​ത​​​ലെ​​​ടു​​​ക്കി​​​ല്ല. വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ പ​​​ങ്കു​​​വ​​​യ്ക്ക​​​ലും ആ​​​ത്മാ​​​ന്വേ​​​ഷ​​​ണ​​​വു​​​മാ​​​ണു പ്ര​​​ധാ​​​നം. ഇ​​​പ്പോ​​​ൾ മൂ​​​ന്ന് എ​​​ൽ.​​​എ​​​ൽ.​​​ജി​​​ക​​​ളാ​​​ണു​​​ള്ള​​​ത്. ജ്വാ​​​ല, ജ്യോ​​​തി​​​സ്, ഉ​​​ണ​​​ർ​​​വ്. അലക്സ് മാത്യുവിനും സതി രവീന്ദ്രനും മാണി ജോണിനുമാണു നിയന്ത്രണം.

വീ​ണ്ടെ​ടു​ത്ത ക​ർ​മോ​ത്സു​ക​ത​യി​ൽ ഓ​രോ സി​ന​ർ​ജി​ക്കാ​ര​നും പ്രാ​​യം വെ​​റും അ​​ക്കം മാ​​ത്രം. ത​​ളം കെ​​ട്ടാ​​തെ അ​വ​രു​ടെ ജീ​​വി​​തം പു​തി​യ താ​ഴ്‌വാ​ര​ങ്ങ​ൾ തേ​ടി ഒ​ഴു​കുക​യാ​ണ്, പ്ര​തീ​ക്ഷ​യു​ടെ പു​തു​കാ​ണ്ഡ​ങ്ങ​ൾ തീ​ർ​ക്കു​ന്ന നീ​ർ​ച്ചാ​ലു​ക​ളാ​യി.

ജിമ്മി ഫിലിപ്പ്