വെറും 28 മണിക്കൂർ കൊണ്ട് ഉയർന്നത് പത്തുനിലക്കെട്ടിടം; ചരിത്രം കുറിച്ച് ചൈനീസ് കമ്പനി
28 മ​ണി​ക്കൂ​റും 45 മി​നി​റ്റും​കൊ​ണ്ട് താ​മ​സ​യോ​ഗ്യ​മാ​യ പ​ത്തു​നി​ല​ക്കെ​ട്ടി​ടം നി​ർ​മി​ച്ച് ച​രി​ത്രം സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ് ചൈ​ന​യി​ലെ ബ്രോ​ഡ് ഗ്രൂ​പ്പ് ഡെ​വ​ല​പ്പേ​ഴ്സ്.

മ​ധ്യ​ചൈ​ന​യി​ലെ ഹു​നാ​ൻ പ്ര​വി​ശ്യ​യി​ലാ​ണ് ഈ ​വി​സ്മ​യം. വ​ലി​യ ക​ണ്ടെ​യ്ന​റു​ക​ളു​ടെ മോ​ഡ​ലി​ൽ നി​ർ​മി​ച്ച മു​റി​ക​ൾ ഘ​ടി​പ്പി​ച്ചു​കൊ​ണ്ടു​ള്ള ഈ ​നി​ർ​മി​തി​ക്ക് ലി​വിം​ഗ് ബി​ൽ​ഡിം​ഗ് സി​സ്റ്റം എ​ന്നാ​ണ് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. ഉ​രു​ക്കു​ക​ന്പി​ക​ളും നി​ർ​മാ​ണ​ത്തി​നു​പ​യോ​ഗി​ച്ചി​ട്ടു​ണ്ട്.

കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന അ​ഞ്ചു​മി​നി​റ്റ് വീ​ഡി​യോ യു​ട്യൂ​ബിൽ ജൂ​ൺ 13ന് ​ക​ന്പ​നി​ അ​പ്‌​ലോ​ഡ് ചെ​യ്തി​രു​ന്നു. ഭൂ​ക​ന്പ​ത്തെ പ്ര​തി​രോ​ധി​ക്കു​ന്ന നി​ർ​മി​തി​യാ​ണി​തെ​ന്ന് ഇവർ അ​വ​കാ​ശ​പ്പെ​ടു​ന്നു. 3,500 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ച​രി​ത്ര​പ്രാ​ധാ​ന്യ​മു​ള്ള വി​നോ​ദ​സ​ഞ്ചാ​ര ന​ഗ​ര​മാ​ണ് ച​ങ്ഷ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
123