തെ​രു​വി​ൽ അ​ല​ഞ്ഞ് ന​ട​ന്ന പൂ​ച്ച​ക​ൾ​ക്ക് സം​ര​ക്ഷ​ണം ന​ൽ​കി; വൃ​ദ്ധ​യ്ക്ക് ജ​യി​ൽ ശി​ക്ഷ
Thursday, August 1, 2019 12:10 PM IST
തെ​രു​വി​ൽ അ​ല​ഞ്ഞ് തി​രി​ഞ്ഞ് ന​ട​ന്ന പൂ​ച്ച​ക​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കി​യ​തി​ന്‍റെ പേ​രി​ൽ ശി​ക്ഷ​യേ​റ്റു​വാ​ങ്ങി വൃ​ദ്ധ. അ​മേ​രി​ക്ക​യി​ലെ ഓ​ഹി​യോ​യി​ലാ​ണ് സം​ഭ​വം. 79കാ​രി​യാ​യ നാ​ൻ​സി സെ​ഗു​യ്ക്കാണ് കോടതി ശിക്ഷ വിധിച്ചത്.

2017ൽ ​ഭ​ർ​ത്താ​വ് മ​ര​ണ​മ​ട​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ഒ​റ്റ​യ്ക്ക് ജീ​വി​ച്ച നാ​ൻ​സി, ക​ടു​ത്ത ഏ​കാ​ന്ത​ത​യി​ലാ​യി​രു​ന്നു. ഈ ​സ​മ​യം അ​യ​ൽ​ക്കാ​ർ താ​മ​സം മാ​റി​യ​തി​നെ തു​ട​ർ​ന്ന് അ​നാ​ഥ​രാ​യി അ​ല​ഞ്ഞ് തി​രി​ഞ്ഞു ന​ട​ന്ന പൂ​ച്ച​ക​ൾ ഭ​ക്ഷ​ണം തേ​ടി ഇ​വ​രു​ടെ അ​ടു​ക്ക​ലെ​ത്തി. നാ​ൻ​സി പൂ​ച്ച​ക​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കി സം​ര​ക്ഷ​ണ​മാ​യി മാ​റി.

ഈ ​പൂ​ച്ച​ക​ൾ പെ​റ്റു​പെ​രു​കി. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത എ​ട്ട് പൂ​ച്ച​ക​ൾ ഈ ​വീ​ട്ടി​ലു​ണ്ട്. അ​വ​യി​ൽ പ​ല​തും ഗ​ർ​ഭി​ണി​ക​ളാ​ണ്. "എ​ന്‍റെ പൂ​ച്ച​ക്കു​ട്ടി​ക​ളെ എ​നി​ക്ക് ന​ഷ്ട​പ്പെ​ടു​ന്നു. അ​വ ച​ത്തു​പോ​കും. എ​ന്‍റെ ഭ​ർ​ത്താ​വ് മ​ര​ണ​മ​ട​ഞ്ഞു. ഇ​പ്പോ​ൾ ഞാ​ൻ ഏ​ക​യാ​ണ്. എ​ന്നെ സ​ഹാ​യി​ക്കാ​ൻ ഈ ​പൂ​ച്ച​ക​ളും പൂ​ച്ച​ക്കു​ട്ടി​ക​ളും മാ​ത്ര​മേ​യു​ള്ളു'. ശി​ക്ഷ വി​ധി കേ​ട്ട് നാ​ൻ​സി​യു​ടെ പ്ര​തി​ക​ര​ണം ഇ​പ്ര​കാ​ര​മാ​യി​രു​ന്നു.

അ​ന​ധി​കൃ​ത​മാ​യി പൂ​ച്ച​ക​ളെ വ​ള​ർ​ത്തി​യ​തി​ന് നേ​ര​ത്തെ ഇ​വ​രി​ൽ നി​ന്നും 20,000 ഡോ​ള​ർ പി​ഴ ഈ​ടാ​ക്കി​യി​രു​ന്നു. ശി​ക്ഷ ന​ട​പ്പാ​ക്കു​വാ​ൻ ഓ​ഗ​സ്റ്റ് 11ന് ​കു​യ​ഹോ​ഗ കൗ​ണ്ടി ജ​യി​ലി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്ന് ഇ​വ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.