റോ​ബോ​ട്ടു​ക​ൾ ഭ​ക്ഷ​ണം വി​ള​മ്പു​ന്ന റ​സ്റ്റ​റ​ന്‍റു​ക​ൾ ഇ​നി കേ​ര​ള​ത്തി​ലും; പു​തി​യ സം​രം​ഭ​വു​മാ​യി മ​ണി​യ​ൻ​പി​ള്ള രാ​ജു
റോ​ബോ​ട്ടു​ക​ൾ ഭ​ക്ഷ​ണം വി​ള​മ്പു​ന്ന കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ റ​സ്റ്റ​റ​ന്‍റ് സം​രം​ഭ​ത്തി​ന് തു​ട​ക്കം കു​റി​ച്ച് ന​ട​നും നിർമാതാവുമായ മ​ണി​യ​ൻ​പി​ള്ള രാ​ജു. ബീ ​അ​റ്റ് കിവി​സോ എന്നു പേരിട്ട ഈ റസ്റ്ററന്‍റ് ക​ണ്ണൂ​ർ ഗോ​പാ​ൽ സ്ട്രീ​റ്റി​ലെ ക​ലി​ക്കോ​ട​ൻ​കാ​വ് റോ​ഡി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ഇ​വി​ടെ​യെ​ത്തു​ന്ന​വ​ർ​ക്ക് ഭ​ക്ഷ​ണം ന​ൽ​കു​ന്ന​ത് മൂ​ന്ന് പെ​ണ്‍​റോ​ബോ​ട്ടു​ക​ളും ഒ​രു കു​ട്ടി റോ​ബോ​ട്ടു​മാ​ണ്. അ​ല​ൻ, ഹെ​ല​ൻ, ജെ​യി​ൻ എ​ന്നാ​ണ് ഈ ​പെ​ണ്‍ റോ​ബോ​ട്ടു​ക​ളു​ടെ പേ​ര്. ചൈ​ന​യി​ൽ നി​ന്നു​മാ​ണ് റോ​ബോ​ട്ടു​ക​ളെ ഇ​റ​ക്കു​മ​തി ചെ​യ്തി​രി​ക്കു​ന്ന​ത്.

സെ​ൻ​സ​റി​ന്‍റെ സ​ഹാ​യ​ത്താ​ലാ​ണ് റോ​ബോ​ട്ടു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ക. ത​റ​യി​ൽ പ്ര​ത്യേ​ക​മാ​യി നി​ർ​മി​ച്ച മാ​ഗ്ന​റ്റി​ക് ഷീ​ൽ​ഡി​ലൂ​ടെ​യാ​ണ് റോ​ബോ​ട്ടു​ക​ളു​ടെ സ​ഞ്ചാ​രം. വ​ള​പ​ട്ട​ണം സ്വ​ദേ​ശി സി.​വി. സി​നാ​മു​ദ്ദീ​ൻ, ഭാ​ര്യ സ​ജ്മ നി​സാം, പ​ള്ളി​ക്കു​ന്ന സ്വ​ദേ​ശി എം.​കെ. വി​നീ​ത് എ​ന്നി​വ​രാ​ണ് മ​ണി​യ​ൻ​പി​ള്ള രാ​ജു​വി​നൊ​പ്പ​മു​ള്ള മ​റ്റ് പാ​ർ​ട്ട്ണേ​ഴ്സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.