അടുത്തിടെയാണ് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഇന്ത്യയ്ക്ക് അഭിമാനമായി മാറി ആര്‍ആര്‍ആര്‍ ചലച്ചിത്രത്തിലെ നാട്ടു നാട്ടു ഗാനത്തിന്‍റെ നേട്ടം. എം.എം. കീരവാണിയിലൂടെ എത്തിയ ഈ നേട്ടത്തെ ഇന്ത്യന്‍ കലാലോകമാകെ ആഘോഷമാക്കുകയാണ്.

പലരും ഇതുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ സോഷ്യല്‍ മീഡിയയിലും പങ്കുവയ്ക്കുകയാണ്. ഇപ്പോളിതാ നടന്‍ പ്രകാശ് രാജ് തന്‍റെ ട്വിറ്ററില്‍ പങ്കുവച്ച ഒരു വീഡിയോ ആണ് നെറ്റിസണില്‍ വൈറല്‍.

ബ്രിട്ടീഷ്-അമേരിക്കന്‍ കോമഡി ജോഡികളായ ലോറലിന്‍റെയും ഹാര്‍ഡിയുടെയും ഒരു ക്ലിപ്പില്‍ നാട്ടു നാട്ടു ഗാനം ചേര്‍ത്ത ദൃശ്യങ്ങളാണ് അദ്ദേഹം പങ്കുവച്ചത്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് പതിപ്പായ ദൃശ്യങ്ങളില്‍ ഈ കലാകാരന്‍മാര്‍ നൃത്തംവയ്ക്കുന്നതാണുള്ളത്.

അതിശയകരമായ കാര്യം ഇവരുടെ ചുവടുകള്‍ ഈ ഗാനത്തിന് യോജിക്കുന്നു എന്നതാണ്. നിരവധിയാളുകള്‍ രസകരമായ കമന്‍റുകള്‍ ഈ വീഡിയോയ്ക്ക് നല്‍കുന്നുണ്ട്. നന്നായി യോജിക്കുന്നുണ്ട് എന്നാണൊരു കമന്‍റ്.