നായക്കുട്ടിയെ ബാഗിലാക്കി ട്രെയിനില്‍ യാത്ര ചെയ്യുന്ന കാഴ്ച കാണാം; വീഡിയോ
Saturday, January 21, 2023 4:49 PM IST
പലര്‍ക്കും തങ്ങളുടെ വളര്‍ത്തുമൃഗങ്ങളെ വലിയ ഇഷ്ടമായിരിക്കും പ്രത്യേകിച്ച് തങ്ങളുടെ സമ്മര്‍ദങ്ങള്‍ കുറയ്ക്കാനുള്ള ഒരുവഴി കൂടിയായിട്ടാണ് ഇവയെ പലരും കാണാറുള്ളത്. ഉടമയെ കാണുമ്പോള്‍തന്നെ ഓടിയെത്തി മുട്ടിയുരുമ്മുന്ന മൃഗങ്ങള്‍ മനസിനെ മാറ്റും എന്നതും സത്യം.
വളര്‍ത്തുമൃഗങ്ങളില്‍ മിക്കവര്‍ക്കും പ്രിയപ്പെട്ട ഒന്നാണ് നായകള്‍. പെറ്റ് ഓണ്‍ ഇന്ത്യ എന്ന ഇന്‍സ്റ്റഗ്രാം പേജ് പങ്കുവച്ചിരിക്കുന്ന വീഡിയോയില്‍ ഒരു യുവാവ് തന്‍റെ നായക്കുട്ടിയുമായി ട്രെയിനില്‍ യാത്ര ചെയ്യുന്നതാണുള്ളത്.
യുവാവിന്‍റെ ബാഗിനുള്ളിലായിട്ടാണ് നായക്കുട്ടി ഇരിക്കുന്നത്. ഇരുവരും ഉറങ്ങുകയാണ്. നിരവധി യാത്രക്കാര്‍ ഇവര്‍ക്ക് ചുറ്റുമുണ്ട്. എതിര്‍ഭാഗത്തായി ഇരുന്ന ഒരാളാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
നായക്കുട്ടിയുടെ ആംഗ്യങ്ങള്‍ കാഴ്ചക്കാരുടെ മനം കവരുമെന്ന് നിസംശയം പറയാം. നിരവധിയാളുകള്‍ ഈ വീഡിയോയ്ക്ക് കമന്‍റുകളുമായി എത്തി. "ശുദ്ധമായ സ്നേഹം’ എന്നാണൊരു ഉപയോക്താവ് പറഞ്ഞിരിക്കുന്നത്.