മു​ഖ്യ​മ​ന്ത്രി അ​റി​യാ​ൻ.... മ​നം​നൊ​ന്ത് അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യു​ടെ ക​ത്ത്; ഏ​റ്റെ​ടു​ത്ത് സോ​ഷ്യ​ൽ മീ​ഡി​യ
"എ​ന്‍റെ പ്രി​യ​പ്പെ​ട്ട ജ​ന​ങ്ങ​ൾ​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും പ​ന്നി​ക്കോ​ട് എ​യു​പി സ്കൂ​ൾ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ ആ​യി​ഷ ഹ​ന എ​ഴു​തു​ന്ന​ത്... സ​ർ ഞാ​നി​ന്ന് പ​ത്ര​ത്തി​ലൊ​രു വാ​ർ​ത്ത ക​ണ്ടു. വ​ള​രെ സ​ങ്ക​ടം തോ​ന്നി. അ​ത് കൊ​ണ്ടാ​ണ് ഇ​ത് എ​ഴു​തു​ന്ന​ത്. ന​മ്മു​ടെ പു​ഴ​ക​ളെ​ല്ലാം വ​ള​രെ മ​ലി​ന​മാ​യി​രി​ക്കു​ന്നു, അ​ത് ആ​ര് ചെ​യ്താ​ലും ക​ർ​ശ​ന ന​ട​പ​ടി എ​ടു​ക്ക​ണം...'

പ​ന്നി​ക്കോ​ട് എ​യു​പി സ്കൂ​ൾ അ​ഞ്ചാം ത​രം വി​ദ്യാ​ർ​ഥി​നി​യാ​യ ആ​യി​ഷ ഹ​ന​യെ​ന്ന കൊ​ച്ചു മി​ടു​ക്കി മു​ഖ്യ​മ​ന്ത്രി​ക്ക് എ​ഴു​തി​യ ക​ത്തി​ലെ ചി​ല വ​രി​ക​ളാ​ണി​ത്. ക​ഴി​ഞ്ഞ ദി​വ​സം പ​ത്ര​ത്തി​ൽ ക​ണ്ട ഒ​രു വാ​ർ​ത്ത​യും അ​തി​ന്‍റെ ചി​ത്ര​വു​മാ​ണ് ഈ ​കു​ഞ്ഞു മ​ന​സി​നെ വേ​ദ​നി​പ്പി​ച്ച​ത്.

ഇ​രു​വ​ഴി​ഞ്ഞി- ചാ​ലി​യാ​ർ സം​ഗ​മ സ്ഥ​ലം ശു​ചീ​ക​രി​ച്ച വാ​ർ​ത്ത​യു​ടെ ചി​ത്ര​ത്തി​ൽ പു​ഴ​യി​ൽ കെ​ട്ടി​കി​ട​ക്കു​ന്ന മാ​ലി​ന്യം വ്യ​ക്ത​മാ​യി കാ​ണാ​മാ​യി​രു​ന്നു. അ​ത്ര​ക്കും അ​ധി​ക​മാ​യി​രു​ന്നു അ​ത്. അ​തുകൊ​ണ്ടുത​ന്നെ​യാ​ണ് ഓ​രോ​രു​ത്ത​രേ​യും പോ​ലെ ഈ ​കു​ഞ്ഞു മ​ന​സും വി​ഷ​മി​ച്ച​ത്.

ആ​യി​ഷ ഹ​ന​യു​ടെ ഈ ​ക​ത്ത് പ​ന്നി​ക്കോ​ട് എ ​യു പി ​സ്കൂ​ൾ അ​ധ്യാ​പ​ക​ർ ഫെ​യ്സ് ബു​ക്കി​ലും വാ​ട്സാ​പ്പി​ലും ഷെ​യ​ർ ചെ​യ്ത​തോ​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യും ഇ​ത് ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ടു​ത്ത് എ​ത്തും​വ​രെ ഷെ​യ​ർ ചെ​യ്യു​ക എ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി പേ​ർ പോ​സ്റ്റ് ഷെ​യ​ർ ചെ​യ്ത് തു​ട​ങ്ങി​യി​ട്ടു​ണ്ട്.

ഗോ​ത​മ്പ റോ​ഡ് സ്വ​ദേ​ശി​ക​ളാ​യ നീ​രോ​ലി​പ്പി​ൽ അ​ബ്ദു​ൽ സ​ലാ​മി​ന്‍റെ​യും സി .​ടി . സ​ബി​ത​യു​ടേ​യും മ​ക​ളാ​ണ് ആ​യി​ഷ ഹ​ന. ഹ​ന പ​ഠ​ന​ത്തി​ലെ​ന്ന പോ​ലെ മ​റ്റു കാ​ര്യ​ങ്ങ​ളി​ലും മി​ടു​ക്കി​യാ​ണ​ന്ന് തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ​ന്ന് പ്ര​ധാ​നാ​ധ്യാ​പി​ക വി.​പി. ഗീ​ത, അ​ധ്യാ​പ​ക​രാ​യ സ​ഫ, ര​മ്യ സു​മോ​ദ് എ​ന്നി​വ​ർ പ​റ​ഞ്ഞു.

ഒ​രു കാ​ല​ത്ത് മ​ല​യോ​ര മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ൾ കു​ടി​ക്കാ​ൻ വ​രെ ഉ​പ​യോ​ഗി​ച്ചി​രു​ന്ന പു​ഴ​യാ​ണി​ന്ന് മ​ത്സ്യ മാം​സ ക​ട​ക​ളി​ലേ​യും അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​യു​ന്ന പ്ലാ​സ്റ്റി​ക്കു​ക​ളാ​ലും മ​ലി​ന​മാ​യി കൊ​ണ്ടി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.