ന്യൂസിലൻഡ് പോലീസ് സേനയിലെ മുൻനിര ഉദ്യോഗസ്ഥരിൽ ഇനി പാലാക്കാരിയും. നൂസിലൻഡിലെ പ്രഥമ മലയാളി വനിതാ പോലീസ് ഓഫീസർ എന്ന പേര് ഭരണങ്ങാനം പഞ്ചായത്തിലെ ഉള്ളനാട് സ്വദേശിനിയായ അലീന അഭിലാഷിന് സ്വന്തം.

ഉള്ളനാട് പുളിക്കൽ അഭിലാഷിന്‍റെയും ബോബിയുടെയും മകളാണ് ഈ ഇരുപത്തിരണ്ടുകാരി. പാലാ ചാവറ പബ്ലിക് സ്കൂളിലായിരുന്നു ആറാം ക്ലാസുവരെ പഠനം. 2011ൽ മാതാപിതാക്കൾക്കൊപ്പം ന്യൂസിലൻഡിലേക്കു പോയി. തുടർന്നു പഠനം അവിടെയായിരുന്നു.

ഡിഗ്രി കഴിഞ്ഞു ക്രിമിനോളജിയിലും സൈക്കോളജിയിലും ഫോറൻസിക്കിലും പഠനം പൂർത്തിയാക്കി. വ്യാഴാഴ്ചയാണ് നിയമനം ലഭിച്ചതും ചുമതലയേറ്റതും.