പാവനൃത്തത്തില് നാട്ടുനാട്ടു തരംഗമായപ്പോള്‍; വീഡിയോ കാണം
Thursday, March 23, 2023 11:44 AM IST
ഓസ്കാര്‍ നേട്ടത്തോടെ ഉച്ചസ്ഥായിയിലാണല്ലൊ നാട്ടുനാട്ടു എന്ന ഗാനം. ആര്‍ആര്‍ആര്‍ എന്ന രാജമൗലി ചിത്രത്തിനായി ചന്ദ്രബോസ് വരികളെഴുതി എം.എം. കീരവാണി സംഗീതം നല്കിയ ഈ ഗാനം ഇന്ത്യക്കാരെ മാത്രമല്ല ചുവടുവയ്പ്പിച്ചത്.
ഭാഷയുടെ അതിര്‍ത്തി ഭേദിച്ച ഗാനം ഇന്ന് പലരാജ്യങ്ങളിലെ ജനങ്ങള്‍ക്കും പ്രിയപ്പെട്ട ഒന്നാണ്. എന്നാല്‍ നമ്മുടെ നാട്ടുനാട്ടുവിന് ഒരു പാവനൃത്തംവച്ചതാണ് സമൂഹ മാധ്യമങ്ങളിലിപ്പോള്‍ വൈറല്‍.
വ്യവസായ പ്രമുഖനായ ആനന്ദ് മഹീന്ദ്ര തന്റെ ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയില്‍ തെരുവിലായി ഒരു കലാകാരി പാവനൃത്തം അണിയിച്ചൊരുക്കുന്നതാണുള്ളത്.
നാട്ടുനാട്ടുവിന്റെ താളത്തിന് അനുസരിച്ചാണ് പാവയുടെ ചുവടുകള്‍. വഴിയില്‍ പോയ ഒരാള്‍ പാവയ്ക്കൊപ്പം നൃത്തംവയ്ക്കുന്നതും കാണാം. വൈറലായി മാറിയ പാവനൃത്തത്തിന് നിരവധി കമന്റുകള്‍ ലഭിച്ചു. "യോഗ്യമായ ഗാനത്തിന് യോജിച്ച ചുവടുകള്‍' എന്നാണൊരാള്‍ കുറിച്ചത്.