യു​വ​തി​യേ​യും ന​വ​ജാ​ത​ശി​ശു​വി​നേ​യും ആറ് കിലോമീറ്റർ ചുമന്ന് സൈന്യം; ഹീറോകൾക്ക് കൈയടിച്ച് സോഷ്യൽ മീഡിയ
ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച​യെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ കു​ടു​ങ്ങി​യ യു​വ​തി​യേ​യും ന​വ​ജാ​ത​ശി​ശു​വി​നേ​യും വീ​ട്ടി​ലെ​ത്തി​ച്ച് ഇ​ന്ത്യ​ന്‍ സേ​ന. ദ​ര്‍​ദ്പു​ര സ്വ​ദേ​ശി​യാ​യ ഫാ​റൂ​ഖ് ഖ​സാ​ന​യു​ടെ ഭാ​ര്യ​യേ​യും കു​ഞ്ഞി​നേ​യു​മാ​ണ് ആ​റ് കി​ലോ​മീ​റ്റ​റോ​ളം ചു​മ​ന്ന് ന​ട​ന്ന് സൈ​ന്യം സു​ര​ക്ഷി​ത​മാ​യി വീ​ട്ടി​ലെ​ത്തി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച​യാ​ണ് ഫാ​റൂ​ഖി​ന്‍റെ ഭാ​ര്യ കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി​യ​ത്.

കാ​ഷ്മീ​രി​ലെ കു​പ്വാ​ര ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ​ത്. ശ​നി​യാ​ഴ്ച ഇ​വ​രെ ഡി​സ്ചാ​ര്‍​ജ് ചെ​യ്തു. പ​ക്ഷെ ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച​യെ​ത്തു‌​ർ​ന്ന് ഇ​വ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് സൈ​ന്യം ഇ​വ​രു​ടെ സ​ഹാ​യ​ത്തി​നെ​ത്തി​യ​തെ​ന്ന് ഫാ​റൂ​ഖി​ന്‍റെ ബ​ന്ധു പ്ര​തി​ക​രി​ച്ചു.

ത​ന്‍റെ ഭാ​ര്യ​യേ​യും കു​ഞ്ഞി​നേ​യും വീ​ട്ടി​ലെ​ത്തി​ക്കാ​ന്‍ സ​ഹാ​യി​ച്ച 28 ആ​ര്‍​ആ​ര്‍ ബ​റ്റാ​ലി​യ​ന്‍ അം​ഗ​ങ്ങ​ളോ​ട് ഏ​റെ ന​ന്ദി​യു​ണ്ടെ​ന്നും ഫാ​റൂ​ഖ് പ​റ​ഞ്ഞു. മ​ഞ്ഞു​വീ​ഴ്ച​യി​ല്‍ നി​ന്ന് സം​ര​ക്ഷ​ണ​മേ​കാ​ന്‍ ​കു​ട​ക​ളു​മേ​ന്തി​യാ​ണ് യു​വ​തി​യേ​യും കു​ഞ്ഞി​നേ​യും തോ​ളി​ല്‍ ചു​മ​ന്ന് സൈ​നി​ക​രു​ടെ സം​ഘം ന​ട​ന്ന​ത്.

സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ചി​നാ​ര്‍ കോ​ര്‍​പ്‌​സാ​ണ് ട്വി​റ്റ​റി​ല്‍ പ​ങ്കുവച്ച​ത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നേ​ര​ത്തെ ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ ചു​മ​ന്നു​കൊ​ണ്ട് ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കു​ന്ന സൈ​ന്യ​ത്തി​ന്‍റെ വീ​ഡി​യോ​യും വൈ​റ​ലാ​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.