പ​റ​ക്കും മ​നു​ഷ്യ​ൻ പ​രീ​ക്ഷ​ണം വി​ജ​യ​ക​രം
സ്വ​യം പ​റ​ക്കാ​നു​ള്ള മ​നു​ഷ്യ​ന്‍റെ ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. ഹ്യൂ​മ​ൻ ഫ്ളൈ​റ്റ് മി​ഷ​ൻ എ​ന്ന പേ​രി​ൽ ദു​ബാ​യി​ൽ തു​ട​രു​ന്ന പ​രീ​ക്ഷ​ണം ക​ഴി​ഞ്ഞ ദി​വ​സം വി​ജ​യ​ക​ര​മാ​യ ഒ​രു ഘ​ട്ടം പി​ന്നി​ട്ടു. നി​ല​ത്ത് നി​ന്ന് സ്വ​യം പ​റ​ന്ന് പൊ​ങ്ങി​യ ജെ​റ്റ്മാ​ൻ, 1800 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ സ​ഞ്ച​രി​ച്ച് തി​രി​ച്ചി​റ​ങ്ങി.

ദു​ബാ​യി​ലെ സ്കൈ​ഡൈ​വ് റ​ണ്‍​വേ​യി​ൽ ​നി​ന്നാ​യി​രു​ന്നു ഈ ​പ​രീ​ക്ഷ​ണ പ​റ​ക്ക​ൽ. ജെ​റ്റ്മാ​ൻ വി​ൻ​സ് റെ​ഫ​റ്റ് നി​ല​ത്ത്നി​ന്ന് വി​ജ​യ​ക​ര​മാ​യി പ​റ​ന്നു പൊ​ങ്ങി. മു​ന്പ് ഉ​യ​ര​ങ്ങ​ളി​ൽ​നി​ന്ന് ചാ​ടി​യാ​ണ് ഇ​ത്ത​രം പ​റ​ക്ക​ൽ സാ​ധ്യ​മാ​ക്കി​യി​രു​ന്ന​ത്. ഈ ​ഉ​ദ്യ​മ​ത്തി​ൽ മ​നു​ഷ്യ​ൻ നി​ന്ന നി​ൽ​പി​ൽ ത​ന്നെ പ​റ​ന്നു പൊ​ങ്ങി.

30 സെ​ക്ക​ൻ​ഡ് കൊ​ണ്ട് മ​ണി​ക്കൂ​റി​ൽ ശ​രാ​ശ​രി 244 കിലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ 1800 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ ജു​മൈ​റ ബീ​ച്ച റെ​സി​ഡ​ൻ​സ് ഭാ​ഗ​ത്തേ​ക്ക് പ​റ​ന്നു നീ​ങ്ങി. ക​റ​ങ്ങി​യ ശേ​ഷം പാ​ര​ച്യൂ​ട്ട് വി​ട​ർ​ത്തി സു​ര​ക്ഷി​ത​മാ​യി നി​ല​ത്തേ​ക്ക് തി​രി​ച്ചി​റ​ങ്ങി.

ശ​രീ​ര​ത്തി​ൽ ഘ​ടി​പ്പി​ച്ച ജെ​റ്റ് വ​ള​യ്ക്കാ​നും തി​രി​ക്കാ​നും ക​ഴി​യു​മെ​ന്ന​ത് തെ​ളി​യി​ച്ചാ​ണ് വി​ൻ​സ് റെ​ഫ​റ്റ് പ​റ​ന്നു​യ​ർ​ന്ന​ത്. പ​റ​ക്കാ​നു​ള്ള പ​രീ​ക്ഷ​ണ​ങ്ങ​ളി​ൽ വ​ലി​യൊ​രു നേ​ട്ട​മാ​ണി​തെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. ദു​ബാ​യ് എ​ക്സ്പോ 2020 യു​ടെ ഭാ​ഗ​മാ​യാ​ണ് ഹ്യു​മ​ൻ ഫ്ളൈ​റ്റ് മി​ഷ​ൻ ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​ന്ത്യ​ക്കാ​ര​നാ​യ മു​ഹ​മ്മ​ദ് റാ​ഷി​ദ് ചെ​ന്പ​ൻ ക​ണ്ടി ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ൻ​ജി​നിയ​ർ​മാ​ർ ഇ​തി​ന് പി​ന്നി​ലു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.