കണ്മുന്നില് കിടിലന്‍ ക്യാച്ച്; ഭിന്നശേഷിക്കാരനായ ആരാധകന്റെ ആഘോഷം വൈറല്‍
Friday, July 29, 2022 11:15 AM IST
ആരാധകര്‍ക്ക് ആഘോഷിക്കാനും സന്തോഷിക്കാനുമുള്ള മൂഹൂര്‍ത്തങ്ങള്‍ ക്രിക്കറ്റില്‍ നിരവധിയുണ്ടാവാറുണ്ട്. അത്തരത്തിലുള്ള ഒരു ആഘോഷത്തിനാണ് ഇംഗ്ലണ്ട്-ദക്ഷണാഫ്രിക്ക രണ്ടാം ട്വന്റി-20 മത്സരം വേദിയായത്.
ബൗണ്ടറിക്ക് അരിക്കില്‍ നിന്ന് ഇംഗ്ലണ്ട് താരം ബെയര്‍സ്റ്റോ ഒരു തകര്‍പ്പന്‍ ക്യാച്ച് ചെയുന്നതും തോട്ടു മുന്പില് ഇരിക്കുന്ന ഭിന്നശേഷിക്കാരനായ ആരാധകന് ആവേശത്തോടെ ആഹ്ലാദിക്കുന്നതുമായ ദൃശ്യം നവ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്.
ഇംഗ്ലണ്ട് ആരാധക സംഘമായ ബാര്‍മി ആര്‍മിയാണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. "ക്രിക്കറ്റ് മനോഹരമാണ്, ഈ കുട്ടിയുടെ ആഘോഷം നോക്കൂ' എന്ന ക്യാപ്ഷനോടെയാണ് ബാര്‍മി ആര്‍മി ദൃശ്യങ്ങള്‍ പങ്കിട്ടത്.