വ്യ​ത്യ​സ്ത കാ​ൻ​വാ​സു​കളിൽ വിടരുന്നത് വിസ്മയചിത്രങ്ങൾ; ആരും കൈയടിക്കും ജീനയുടെ ഈ ചിത്രങ്ങൾ‌ കണ്ടാൽ
Saturday, October 10, 2020 7:35 PM IST
വ്യ​ത്യ​സ്ത​ങ്ങ​ളാ​യ കാ​ൻ​വാ​സി​ൽ വി​ട​ർ​ന്ന ചി​ത്ര​ങ്ങ​ൾ​ക്ക് അം​ഗീ​കാ​രം. മ​ണ്ണു​ത്തി പാ​ങ്ങാ​മ​ഠ​ത്തി​ൽ നി​യാ​സ് ഉ​മ്മ​റി​ന്‍റെ ഭാ​ര്യ​യും ഗ​ണി​ത ശാ​സ്ത്ര അ​ധ്യാ​പി​ക​യു​മാ​യ ജീ​ന​യാ​ണു വി​വി​ധ മാ​ധ്യ​മ​ങ്ങ​ളി​ൽ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്.

കോ​വി​ഡി​ന്‍റെ വി​ര​സ​ത മ​റി​ക​ട​ക്കു​ന്ന​തി​നൊ​പ്പം ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ആ​ത്മ​വീ​ര്യം പ​ക​രാ​ൻ കോ​വി​ഡ് വാ​ർ​ത്ത​ക​ൾ നി​ര​ത്തി 24 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​ത്തി​ൽ ത​യാ​റാ​ക്കി​യ മു​ഖ്യ​മ​ന്ത്രി​യു​ടെ ചി​ത്രം ഇ​ന്ത്യ​ൻ ബു​ക്ക് ഓ​ഫ് റിക്കാർ​ഡിലും ഏ​ഷ്യ​ൻ ബു​ക്ക് ഓ​ഫ് റി​ക്കാർ​ഡിലും ഇടംനേ​ടി.

അന്പ​ത​ര മീ​റ്റ​ർ നീ​ള​ത്തി​ലും ഒ​ര​ടി വീ​തി​യി​ലു​മു​ള്ള ക​റു​ത്ത കാ​ൻ​വാ​സി​ൽ കോ​വി​ഡ് വാ​ർ​ത്ത​ക​ളെ കൊ​ണ്ടു നി​ർ​മി​ച്ച ചി​ത്ര​വും ഏ​ഷ്യ​ൻ ബു​ക്ക് ഓ​ഫ് റി​ക്കാർ​ഡിലും ഇ​ന്ത്യ​ൻ ബു​ക്ക് ഓ​ഫ് റിക്കാർ​ഡിലും ഇടംപിടിച്ചു. 19278 ബ​ട്ട​ണു​ക​ൾ കൊ​ണ്ട് 24 അ​ടി വി​സ്തീ​ർ​ണ​ത്തി​ലു​ള്ള കാ​ൻ​വാ​സി​ൽ തീ​ർ​ത്ത സം​വി​ധാ​യ​ക​ൻ സ​ത്യ​ൻ അ​ന്തി​ക്കാ​ടി​ന്‍റെ ചി​ത്ര​വും ഏ​ഷ്യ​ൻ ബു​ക്കി​ന്‍റെ അം​ഗീ​കാ​രം നേ​ടി. ഈ ​ചി​ത്ര​ത്തി​ന് ഇ​ന്ത്യ​ൻ ബു​ക്ക് ഓ​ഫ് റി​ക്കാർ​ഡും ല​ഭി​ച്ചു.

എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​ർ, എ.​പി.​ജെ. അ​ബ്ദു​ൾ​ക​ലാം, ശ്രീ​കു​മാ​ര​ൻ ത​ന്പി, ആ​ർ​ട്ടി​സ്റ്റ് ന​ന്പൂ​തി​രി, മ​ന്ത്രി ശൈ​ല​ജ എ​ന്നി​വ​രു​ടെ ചി​ത്ര​ങ്ങ​ളും ജീ​ന​യു​ടെ കാൻ​വാ​സി​ൽ ഇ​ടം പി​ടി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ചി​ത്ര​ങ്ങ​ൾ വി​ല​യി​രു​ത്തി അം​ഗീ​കാ​ര​ങ്ങ​ൾ പ്ര​ഖ്യ​പി​ച്ച​ത്. ബ​ഹ​റി​നി​ൽ ജോ​ലി ചെ​യ്യു​ന്ന നി​യാ​സ് ഉ​മ്മ​റി​ന്‍റെ​യും മ​ക്ക​ളാ​യ അ​ജ്മ​ൽ, അ​ൻ​ഹാ​ർ, അ​യ്ഷ എ​ന്നി​വ​രു​ടെ പ്രോ​ത്സാ​ഹ​ന​വും ജീ​ന​യ്ക്കു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.