വർക്ക് ഫ്രം ഹോമിൽ സംതൃപ്തരാണ്; എന്തിനാണ് ഇപ്പോൾ തിരിച്ചുവിളിക്കുന്നത്? വീഡിയോ വൈറൽ
Tuesday, February 23, 2021 7:24 PM IST
കോ​വി​ഡ് 19നെ​ത്തു​ട​ർ​ന്ന് ലോ​ക്ക് ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​തോ​ടെ രാ​ജ്യം മു​ഴു​വ​ൻ സ്തം​ഭി​ച്ചു. ഓ​ഫീ​സു​ക​ൾ താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു, പൊ​തു​ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും നി​ർ​ത്തി​വ​ച്ചു. പ​ക്ഷെ ഐ​ടി ക​ന്പ​നി​ക​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​ല്ലാം വ​ർ​ക്ക് ഫ്രം ​ഹോം ന​ൽ​കി. നി​ര​വ​ധി​പേ​ർ മാ​സ​ങ്ങ​ളാ​യി വീ​ട്ടി​ലി​രു​ന്നാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്.

എ​ന്നാ​ൽ‌ കോ​വി​ഡ് വാ​ക്സി​ൻ എ​ത്തി​യ​തും കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്ന​തു​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ന്പ​നി​ക​ൾ പ​തി​യെ വ​ർ​ക്കം ഫ്രം ​ഹോം നി​ർ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ ക​ന്പ​നി​ക​ളു​ടെ ഈ ​ന​ട​പ​ടി​ക്കെ​തി​രേ രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​ക​യാ​ണ് ഒ​രു യു​വ​തി. ഹ​ർ​ജാ​സ് സേ​ത്തി എ​ന്ന യു​വ​തി​യു​ടെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡ​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്.

‘ഓ​ഫി​സി​ലേ​ക്ക് തി​രി​ച്ചു പോ​കു​ന്ന​തി​നെ കു​റി​ച്ച് ആ​ലോ​ചി​ക്കു​മ്പോ​ള്‍ മ​ടു​പ്പു​ണ്ട്.’ എ​ന്നു പ​റ​ഞ്ഞാ​ണ് വീ​ഡി​യോ തു​ട​ങ്ങു​ന്ന​ത്. ‘എ​ന്തി​നാ​ണ് അ​വ​ർ ഇ​പ്പോ​ൾ ഉ​ദ്യോ​ഗ​സ്ഥ​രെ തി​രി​കെ വി​ളി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. എ​ല്ലാ​വ​രും ഇ​പ്പോ​ൾ സം​തൃ​പ്ത​രാ​ണ്. യാ​ത്ര ചെ​യ്യു​ന്നി​ല്ലാ​ത്ത​തി​നാ​ൽ വ​രു​മാ​നം വ​ർ​ധി​ച്ചി​രി​ക്കു​ന്നു. വീ​ട്ടി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങാ​ത്ത​തി​നാ​ൽ വേ​റെ കാ​ര്യ​മാ​യ ചെ​ല​വു​ക​ളൊ​ന്നും ഇ​ല്ല. ഇ​തെ​ല്ലാം ഇ​പ്പോ​ൾ ഇ​ല്ലാ​താ​കു​ക​യാ​ണെ​ന്ന് യു​വ​തി പ​റ​യു​ന്നു.

ഈ ​വീ​ഡി​യോ​യു​ടെ പേ​രി​ൽ വ​ഴ​ക്കു പ​റ​യ​രു​തെ​ന്ന് വീ​ഡി​യോ അ​വ​സാ​നി​ക്കു​ന്ന​തി​നു മു​ൻ​പ് സേ​ത്തി മേ​ല​ധി​കാ​രി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. 67,000ൽ ​അ​ധി​കം പേ​ർ ഇ​തി​നോ​ട​കം വീ​ഡി​യോ ക​ണ്ടു​ക​ഴി​ഞ്ഞു. ഹ​ർ​ജാ​സ് സേ​ത്തി​യും ഇ​ന്ന് വീ​ഡി​യോ ട്വി​റ്റ​റി​ൽ പോ​സ്റ്റ് ചെ​യ്തു. താ​ൻ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ ഇ​ത്ര​യും വൈ​റ​ലാ​കു​മെ​ന്ന് ക​രു​തി​യി​ല്ലെ​ന്നാ​ണ് ഇ​വ​ർ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.