സീറ്റ് ബെൽറ്റ് ധരിച്ചില്ല; ഓട്ടോ ഡ്രൈവർക്ക് 1,000 രൂപ പിഴ
സീ​റ്റ് ബെ​ൽ​റ്റ് ഇ​ടാ​ത്ത​തി​ന്‍റെ പേ​രി​ൽ പി​ഴ അ​ട​യ്ക്കേ​ണ്ടി വ​ന്ന ഓ​ട്ടോ ഡ്രൈവ​റു​ടെ വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ ച​ർ​ച്ചാ വി​ഷ​യം. ബി​ഹാ​റി​ലെ മു​സാ​ഫ​ർ​പുറി​ലാ​ണ് സം​ഭ​വം.​ഭേ​ദ​ഗ​തി ചെ​യ്ത മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​പ്ര​കാ​ര​മാ​ണ് ഓ​ട്ടോ ഡ്രൈ​വ​റി​ൽ നി​ന്ന് പോ​ലീ​സ് ആ​യി​രം രൂ​പ പി​ഴ​യാ​യി ഈ​ടാ​ക്കി​യ​ത്.

സീ​റ്റ് ബെ​ൽ​റ്റ് ഇ​ല്ലാ​ത്ത ഓ​ട്ടോ​യി​ൽ എ​ങ്ങ​നെ സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്ക​ണ​മെ​ന്ന ചോ​ദ്യം പോ​ലും കേ​ൾ​ക്കാ​തെ​യാ​ണ് പോ​ലീ​സ് ഇ​ത്ത​ര​ത്തി​ലു​ള്ള ന​ട​പ​ടി എ​ടു​ത്തി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം ഓ​ട്ടോ ഡ്രൈ​വ​ർ ദ​രി​ദ്ര​നാ​ണെ​ന്നു മ​ന​സി​ലാ​യ​തി​നാ​ൽ ഏ​റ്റ​വും കു​റ​ഞ്ഞ തു​ക​യാ​ണു പി​ഴ​യി​ട്ട​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം.

മോ​ട്ടോർ വാ​ഹ​ന നി​യ​മ​പ്ര​കാ​രം ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്കു​ന്പോൾ ഹെ​ൽ​മ​റ്റും കാ​റു​ക​ളി​ൽ സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കു​ന്ന​തും ക​ർ​ശ​ന​മാ​ക്കി​യി​രു​ന്നു. ഇ​തു ലം​ഘി​ക്കു​ന്ന​വ​ർ​ക്കു​ള്ള പി​ഴ തു​ക വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

അ​തേ​സ​മ​യം നി​യ​മ​ത്തി​ൽ മോട്ടോർ വാ​ഹ​ന​ങ്ങ​ൾ എ​ന്നു പൊ​തു​വാ​യി പ​റ​യു​ന്ന​ത​ല്ലാ​തെ ഓ​ട്ടോ​റി​ക്ഷ​യു​ടെ കാ​ര്യം പ്ര​ത്യേ​ക​മാ​യി പ​രാ​മ​ർ​ശി​ക്കു​ന്നി​ല്ല. അ​തു​കൊ​ണ്ട് ത​ന്നെ എ​ല്ലാ വാ​ഹ​ന​ങ്ങ​ൾ​ക്കും സീ​റ്റ് ബെ​ൽ​റ്റ് വേ​ണ​മെ​ന്ന ക​ർ​ശ​ന നി​ല​പാ​ടി​ലാ​ണ് ബി​ഹാ​റി​ലെ പോ​ലീ​സു​കാ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.