ഇങ്ങനെ പ​രി​ഭ്രാ​ന്തി പ​ര​ത്തരുത്: വ്യാജവാർത്തകൾക്കെതിരേ ശ​ബ്ദ​മു​യ​ർ​ത്തി ബി​പി​ൻ വ​ല്ല​ശ്ശേ​രി
Wednesday, March 11, 2020 7:27 PM IST
കോ​വി​ഡ് 19 വൈ​റ​സി​നെ​ക്കു​റി​ച്ചു ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചു​കൊ​ണ്ട് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ തു​ട​രു​ന്ന തെ​റ്റാ​യ സ​ന്ദേ​ശ​ങ്ങ​ൾ​ക്കും ദൃ​ശ്യ​ങ്ങ​ൾക്കു​മെ​തി​രേ ശ​ബ്ദ​മു​യ​ർ​ത്തി ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​ൻ ബി​പി​ൻ വ​ല്ല​ശേ​രി.

കേ​ര​ള​ത്തി​ൽ കോ​റോ​ണ വൈ​റ​സ് സ്ഥിരീ​ക​രി​ച്ച​ സാഹചര്യത്തിൽ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പു​ല​ർ​ത്തു​ന്പോ​ൾ തെ​റ്റിദ്ധാര​ണ​ക​ൾ സൃ​ഷ്ടി​ക്കു​ന്ന വാ​ർ​ത്ത​ക​ളും ദൃ​ശ്യ​ങ്ങ​ളും സോ​ഷ്യ​ൽ മീ​ഡി​യ മു​ഖേ​ന പ​ര​ക്കു​ന്ന വേ​ള​യി​ലാ​ണ് പ്രൊ​ഡ​ക്ഷ​ൻ ക​ണ്‍​ട്രോ​ളറായ ബി​പി​ൻ വ​ല്ല​ശേ​രി ഫേ​സ്ബു​ക്കിലൂടെ വിമർശനവുമായെത്തിയത്.

നി​പ വൈ​റ​സും മ​ഹാ​പ്ര​ള​വും ഒ​ന്നാ​യി നേ​രി​ട്ട​വ​രാ​ണ് ന​മ്മ​ൾ. ആ ​അ​വ​സ്ഥ​യി​ൽ ചൈ​ന​യി​ൽ കോ​വി​ഡ് 19 പ​ട​ർ​ന്ന​തു പോ​ലെ കേ​ര​ള​ത്തി​ൽ പ​ര​ക്കു​മെ​ന്നു​ള്ള വാ​ർ​ത്ത​ക​ൾ കാ​ണു​ന്പോ​ൾ വ​ള​രെ വേ​ദ​ന​യു​ണ്ടെ​ന്നും ബി​പി​ൻ ത​ന്‍റെ വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു​ണ്ട്. കോ​വി​ഡ് 19നു ​എ​തി​രെ അഹോ​രാ​ത്രം പ്ര​യ​ത്നിക്കുകയും വ​ള​രെ സു​ര​ക്ഷ​യും മു​ൻക​രു​ത​ലു​മെ​ടു​ക്കു​ന്ന​വ​രാ​ണ് ന​മ്മു​ടെ ആ​രോ​ഗ്യമേ​ഖ​ല​യും സ​ർ​ക്കാ​രും. അ​വ​ർ പ്ര​യ​ത്നി​ക്കു​ന്ന​ത് ന​മ്മു​ടെ ഒ​രു ജീ​വ​നും പൊലി​യാ​തി​രി​ക്കാ​നാ​ണ്. അ​തി​നാ​ൽ ഇ​പ്പോ​ഴു​ണ്ടാ​യ പ്ര​തി​സ​ന്ധി​ക്കെ​തി​രേ​യും ന​മു​ക്ക് ഒ​ന്നി​ച്ചു കൈകോ​ർ​ത്തു നി​ൽ​ക്കാ​മെ​ന്നും ഒ​ന്നി​ച്ചു പ്ര​തി​രോ​ധി​ക്കാ​മെ​ന്നും ബി​പി​ൻ പ​റ​യു​ന്നു.

ജ​ന​ങ്ങ​ളി​ൽ പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ക്കു​ന്ന സോ​ഷ്യ​ൽ മീ​ഡി​യ സ​ന്ദേ​ശ​ങ്ങ​ൾ സു​ഹൃ​ത്തു​ക്ക​ൾ പോ​ലും ഷെ​യ​ർ ചെ​യ്യു​ന്ന​ത് വേ​ദ​ന​യു​ള​വാ​ക്കു​ന്ന​താ​യും ബി​പി​ൻ പ​റ​യു​ന്നു.

വൈ​ക്കം സ്വ​ദേ​ശി​യാ​യ ബി​പി​ൻ വ​ല്ല​ശേ​രി 23 വ​ർ​ഷ​മാ​യി മ​ല​യാ​ള സി​നി​മ​യി​ൽ പ്രവർത്തിക്കുന്ന പ്രൊ​ഡ​ക്ഷ​ൻ ക​ണ്‍​ട്രോ​ള​റാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.