നീ മുകിലോ...ഉൾക്കണ്ണിൻ കാഴ്ച്ചയിൽ അനന്യയുടെ ഗാനം
Tuesday, September 3, 2019 1:15 PM IST
ഇ​ത് അ​ന​ന്യ. ഈ ​കൊ​ച്ചു മി​ടു​ക്കി​യാ​ണ് ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ താ​രം. സ്കൂ​ൾ യൂ​ണി​ഫോ​മി​ൽ ക്ലാ​സ് മു​റി​യി​ലി​രു​ന്ന് സി​ത്താ​ര കൃ​ഷ്ണ​കു​മാ​റി​ന്‍റെ നീ ​മു​കി​ലോ എ​ന്ന ഗാ​നം ആ​സ്വ​ദി​ച്ചു പാ​ടു​ക​യാ​ണ് ഈ ​ഒ​ൻ​പ​തു വ​യ​സു​കാ​രി. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​യാ​യ മി​നി പ​ദ്മ​യാ​ണ് ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ ഈ ​കു​ഞ്ഞു ഗാ​യി​ക​യു​ടെ പാ​ട്ട് പ​ങ്കു​വ​ച്ച​ത്.

വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത് നി​മി​ഷ​ങ്ങ​ൾ​ക്ക​കം ത​ന്നെ അ​ന​ന്യ​ക്കു​ട്ടി​യും അ​വ​ളു​ടെ ശ​ബ്ദ​വും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ഏ​റ്റെ​ടു​ത്തുക​ഴി​ഞ്ഞു. നി​ര​വ​ധി പേ​രാ​ണ് അ​ന​ന്യ​യു​ടെ സ്വ​ര​മാ​ധു​ര്യ​ത്തെ അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ടും ആ​ശം​സ​ക​ൾ നേ​ർ​ന്നു​കൊ​ണ്ടും രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ജന്മനാ​ൽ ഇ​രു​ക​ണ്ണു​ക​ൾ​ക്കും കാ​ഴ്ച ന​ഷ്ട​പ്പെ​ട്ടി​രു​ന്നു അ​ന​ന്യ​യ്ക്ക്.

എ​ന്നാ​ൽ ഒ​രി​ക്ക​ൽ​പ്പോ​ലും ആ ​കു​റ​വ് അ​വ​ളെ അ​റി​യി​ക്കാ​തെ അ​ച്ഛ​ൻ പു​ഷ്പ​നും അ​മ്മ പ്ര​ജി​ത​യും ഒ​പ്പം നി​ന്ന​പ്പോ​ൾ ഇ​രു​ൾ​വീ​ണ അ​വ​ളു​ടെ ലോ​ക​ത്തി​ലേ​ക്ക് സം​ഗീ​ത​വും ക​ട​ന്നു വ​ന്നു. അ​ന​ന്യ​യു​ടെ ചേ​ച്ചി അ​തു​ല്യ​യും അ​നി​യ​ത്തി​യെ പാ​ട്ടു പ​ഠി​പ്പി​ച്ച് കൂ​ടെ​യു​ണ്ട്.

ചെ​റു​പ്പം മു​ത​ൽ പാ​ട്ടു കേ​ൾ​ക്കു​ന്ന​ത് അ​ന​ന്യ​യ്ക്ക് വ​ലി​യ ആ​വേ​ശ​മാ​ണെ​ന്ന് അ​മ്മ പ്ര​ജി​ത പ​റ​ഞ്ഞു. "താ​രാ​ട്ട് പാ​ടി​യാ​ൽ​പോ​ലും അ​വ​ൾ വ​ലി​യ ശ്ര​ദ്ധ​യോ​ടെ കേ​ൾ​ക്കും. കു​റ​ച്ചു വ​ള​ർ​ന്ന​പ്പോ​ൾ ചെ​റു​താ​യി മൂ​ളാ​ൻ തു​ട​ങ്ങി. മൂ​ന്നു മൂ​ന്ന​ര വ​യ​സു​ള്ള​പ്പോ​ൾ മു​ത​ലാ​ണ് അ​ന​ന്യ ശ​രി​ക്കും പാ​ടാ​ൻ തു​ട​ങ്ങു​ന്ന​ത്. ആ ​പ്രാ​യ​ത്തി​ലും ഒ​ട്ടു​മി​ക്ക പാ​ട്ടു​ക​ളു​ടേ​യും വ​രി​ക​ൾ അ​വ​ൾ​ക്കു മ​നഃ​പാ​ഠ​മാ​ണ് എ​ന്ന​ത് ഞ​ങ്ങ​ൾ​ക്കെ​ല്ലാം അ​തി​ശ​യ​മാ​യി​രു​ന്നു'. "ഞാ​നും അ​വ​ളു​ടെ അ​ച്ഛ​നും പാ​ട്ട് ആ​സ്വ​ദി​ക്കു​മെ​ങ്കി​ലും പാ​ടാ​റി​ല്ല. അ​തു​കൊ​ണ്ടു ത​ന്നെ മോ​ൾ​ക്കി​ത് ദൈ​വം ന​ൽ​കി​യ അ​നു​ഗ്ര​ഹം ത​ന്നെ​യാ​ണെ​ന്നാ​ണ് ഞ​ങ്ങ​ളു​ടെ വി​ശ്വാ​സം.’ പ്ര​ജി​ത പ​റ​ഞ്ഞു.

ക​ണ്ണൂ​ർ വാ​രം യു​പി സ്കൂ​ളി​ലെ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്. സ്കൂ​ൾ വി​ട്ട് വീ​ട്ടി​ലെ​ത്തി​യാ​ൽ അ​ന​ന്യ ആ​ദ്യം തി​ര​യു​ന്ന​ത് അ​വ​ൾ​ക്കേ​റ്റ​വും പ്രി​യ​പ്പെ​ട്ട റേ​ഡി​യോ​യാ​ണ്. പ​ടി​ക്ക​ലെ​ത്തു​ന്പോ​ൾ ത​ന്നെ അ​മ്മേ റേ​ഡി​യോ എ​ന്നു വി​ളി​ച്ചു പ​റ​യു​മെ​ന്ന് പ്ര​ജി​ത പ​റ​യു​ന്നു. പാ​ട്ടി​നോ​ടു​ള്ള ഈ ​ഇ​ഷ്ടം ക​ണ്ടി​ട്ടാ​ണ് ഒ​രു റേ​ഡി​യോ വാ​ങ്ങി​ക്കൊ​ടു​ത്ത​ത്.

ഇ​പ്പോ​ൾ ഉൗ​ണി​ലും ഉ​റ​ക്ക​ത്തി​ലു​മെ​ല്ലാം അ​തു കൂ​ടെ വേ​ണം. മോ​ൾ വീ​ട്ടി​ലു​ണ്ടെ​ങ്കി​ൽ ഇ​വി​ടെ എ​പ്പോ​ഴും പാ​ട്ടു ത​ന്നെ​യാ​കും. ഇ​പ്പോ​ൾ രാ​കേ​ഷ് ശ്രീ​ഹ​രി​യു​ടെ കീ​ഴി​ൽ പാ​ട്ട് പ​ഠി​ക്കു​ന്നു​ണ്ട്. പ്ര​ജി​ത പ​റ​ഞ്ഞു.

അ​ന​ന്യ പാ​ട്ടു പാ​ടു​ന്ന വീ​ഡി​യോ​യ്ക്കു താ​ഴെ അ​ന​ന്യ​യു​ടെ അ​ധ്യാ​പി​ക​യാ​യ ജി​ൻ​സി ജയിം​സ് കു​റി​ച്ച ഒ​രു ക​മ​ന്‍റും ഇ​പ്പോ​ൾ ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. "ക​ണ്ണൂ​ർ വാ​രം യു​പി സ്കൂ​ളി​ലെ കു​ട്ടി അ​ന​ന്യ… ഞാ​ൻ പ​ഠി​പ്പി​ച്ച എ​ന്‍റെ മോ​ളാ​ണ്… വ​ള​രെ മി​ടു​ക്കി​യാ​ണ്… നൂ​റു ശ​ത​മാ​നം കാ​ഴ്ച​വൈ​ക​ല്യ​മു​ണ്ട്…എ​ന്‍റെ കൈ ​പി​ടി​ച്ചു നോ​ക്കി എ​ന്നെ തി​രി​ച്ച​റി​യു​ന്ന അ​ദ്ഭു​ത ശ​ബ്ദ​ത്തി​ന് ഉ​ട​മ​യാ​ണ് ഈ ​മോ​ൾ… മ​റ്റൊ​രു പ്ര​ത്യേ​ക​ത, ഇം​ഗ്ലീ​ഷ് പ​ഠി​ക്കു​വാ​നും പ​റ​യു​വാ​നു​മാ​ണ് അ​വ​ൾ​ക്കി​ഷ്ടം. അ​വ​ളു​ടെ ഇ​ഷ്ടം മ​ന​സി​ലാ​ക്കി പ​ഠി​ക്കാ​ൻ കൊ​ണ്ടു പോ​കു​ന്ന സ്നേ​ഹനി​ധി​യാ​യ അ​മ്മ​യും സ​മൂ​ഹ​ത്തി​നു മോ​ഡ​ൽ ആ​ണ്'-ടീ​ച്ച​ർ കു​റി​ച്ചു.

എ​ത്ര​യും പ്രി​യ​പ്പെ​ട്ട​വ​ളേ… ദൈ​വം നി​ന്നെ സ​മൃ​ദ്ധ​മാ​യി അ​നു​ഗ്ര​ഹി​ക്ക​ട്ടെ എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് ഗാ​യി​ക സി​ത്താ​ര അ​ന​ന്യ​യു​ടെ വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്.

അ​ഞ്ജ​ലി അ​നി​ൽ​കു​മാ​ർ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.