ഈ ​തുക സ​ര്‍​ക്കാ​രി​ന്; വി​വാ​ഹാ​ഘോ​ഷ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി പ​ണം ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു കൈ​മാ​റി ദ​മ്പ​തി​ക​ള്‍
Friday, May 15, 2020 3:27 PM IST
വി​വാ​ഹാ​ഘോ​ഷ​ങ്ങ​ള്‍​ക്കാ​യി മാ​റ്റി വ​ച്ചി​രു​ന്ന പ​ണം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു കൈ​മാ​റി സ​ഹാ​യ​ത്തിന്‍റെ ന​ല്ല മാ​തൃ​ക​യാ​യി ന​വ​ദ​മ്പ​തി​ക​ള്‍. കോ​ട്ട​യം ജി​ല്ല​യി​ലെ പ​ള്ളി​ക്ക​ത്തോ​ട് സ്വ​ദേ​ശി​യാ​യ ബോ​ണി പി. ​ഫ്രാ​ന്‍​സി​സും ഇ​ടു​ക്കി മാ​ങ്കു​ളം സ്വ​ദേ​ശി​നി ചൈ​ത​ന്യ ബെ​ന്നി​യും ത​മ്മി​ലു​ള്ള വി​വാ​ഹ നി​ശ്ച​യ​മാ​ണ് കോ​വി​ഡിന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ആ​ഘോ​ഷ​ങ്ങ​ള്‍ ഇ​ല്ലാ​തെ ന​ട​ത്തി​യ​ത്.

പ​ള്ളി​ക്ക​ത്തോ​ട്ടി​ലെ യു​വ വ്യാ​പാ​രി​യാ​യ ബോ​ണി, വി​വാ​ഹ​ത്തി​നു​ള്ള പ​ണം വ​ധു​വി​നൊ​പ്പ​മെ​ത്തി എ​ത്തി ക​ള​ക്ട​ര്‍ പി.​കെ. സു​ധീ​ര്‍ ബാ​ബു​വി​നാ​ണ് കൈ​മാ​റി​യ​ത്. ബോ​ണി​യു​ടെ​യും ചൈ​ത​ന്യ​യു​ടെ​യും തീ​രു​മാ​ന​ത്തെ ഒ​രു നാ​ടു മു​ഴു​വ​ന്‍ അ​ഭി​ന​ന്ദ​ന​ത്തോ​ടെ​യാ​ണ് സ്വീ​ക​രി​ച്ച​ത്.

പ​ള്ളി​ക്ക​ത്തോ​ട് മ​മ്മൂ​ട്ടി ഫാ​ന്‍​സ് അ​സോ​സി​യേ​ഷ​നി​ലെ സ​ജീ​വ പ്ര​വ​ര്‍​ത്ത​ക​നാ​യ ബോ​ണി​യു​ടെ തീ​രു​മാ​നം ന​ട​ന്‍ മ​മ്മൂ​ട്ടി​യു​ടെ ചെ​വി​യി​ലു​മെ​ത്തി. അ​ദ്ദേ​ഹം ബോ​ണി​യെ അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.