മ​ലേ​റി​യ, ഡെ​ങ്കി​പ്പ​നി, കോ​വി​ഡ് പി​ന്നാ​ലെ രാ​ജ​വെ​ന്പാ​ല; പ​ക്ഷേ, ഇ​യാ​ൻ മ​രി​ച്ചി​ട്ടി​ല്ല
ഇ​ടി വെ​ട്ടി​യ​വ​നെ പാ​ന്പും ക​ടി​ച്ചു എ​ന്ന​താ​ണ് ബ്രി​ട്ടീ​ഷ് വം​ശ​ജ​നാ​യ ഇ​യാ​ൻ ജോ​ൺ​സി​ന്‍റെ സ്ഥി​തി. കോ​വി​ഡ് ബാ​ധി​ച്ചു ചി​കി​ത്സ​യി​ൽ ക​ഴി​യ​വെ​യാ​ണ് ഇ​യാ​ൻ ജോ​ൺ​സി​നെ രാ​ജ​വെ​ന്പാ​ല ക​ടി​ച്ച​ത്.

രാ​ജ​വെ​ന്പാ​ല ക​ടി​ച്ചാ​ൽ മ​ര​ണം ഉ​റ​പ്പ് എ​ന്ന​താ​ണെ​ങ്കി​ലും ഇ​വി​ടെ ഇ​യാ​ൻ ജോ​ൺ​സി​നെ ഭാ​ഗ്യം ക​ടാ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. മ​രി​ച്ചി​ല്ല. പ​ക്ഷേ, കാ​ഴ്ച ശ​ക്തി ന​ഷ്ട​പ്പെ​ട്ടും ശ​രീ​ര​ത്തി​ന്‍റെ ഒ​രു ഭാ​ഗം ത​ള​ർ​ന്നും രാ​ജ​സ്ഥാ​നി​ലെ ജോ​ധ്പൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ് ഇ​ദ്ദേ​ഹം.



ചാ​രി​റ്റി പ്ര​വ​ർ​ത്ത​ക​നാ​യ ഇ​യാ​ൾ ക​ഴി​ഞ്ഞ കു​റെ കാ​ല​മാ​യി രാ​ജ​സ്ഥാ​നി​ലാ​ണു​ള്ള​ത്. അ​വി​ട​ത്തെ പാ​വ​ങ്ങ​ളു​ടെ ദു​രി​തം ക​ണ്ട​റി​ഞ്ഞു സ​ഹാ​യി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കോ​വി​ഡും പി​ന്നാ​ലെ രാ​ജ​വെ​ന്പാ​ല​യും ക​ട​ന്നു​വ​രു​ന്ന​ത്.

നി​ല​വി​ൽ ഇ​യാ​ളെ ബാ​ധി​ച്ചി​ട്ടു​ള്ള അ​ന്ധ​ത​യും പ​ക്ഷാ​ഘാ​ത​വും ചി​കി​ത്സി​ച്ചു ഭേ​ദ​പ്പെ​ടു​ത്താ​ൻ സാ​ധി​ക്കു​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് ഡോ​ക്ട​ർ​മാ​ർ. അ​തി​ൽ ഇ​യാ​ൻ ജോ​ൺ​സി​ന്‍റെ ബ​ന്ധു​ക്ക​ൾ​ക്കും പ്ര​തീ​ക്ഷ​യു​ണ്ട്. എ​ന്നാ​ൽ, വ​ന്പ​ൻ ആ​ശു​പ​ത്രി ബി​ല്ലു​ക​ളാ​ണ് ബ​ന്ധു​ക്ക​ളെ ഇ​പ്പോ​ൾ വേ​ട്ട​യാ​ടു​ന്ന​ത്. ആ​ശു​പ​ത്രി ചെ​ല​വു​ക​ൾ​ക്കാ​യി ഇ​യാ​ൻ ജോ​ൺ​സി​നെ അ​റി​യു​ന്ന​വ​ർ GoFundMe എ​ന്ന പേ​രി​ൽ ഒ​രു കാ​ന്പ​യി​ൻ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ഇ​യാ​ന്‍റെ മ​ക​ൻ സെ​ബ് അ​ച്ഛ​നെ കു​റി​ച്ച് ഇ​ങ്ങ​നെ പ​റ​യു​ന്നു- "ഡാ​ഡ് ഒ​രു പോ​രാ​ളി​യാ​ണ്, ഇ​ന്ത്യ​യി​ൽ ക​ഴി​യു​മ്പോ​ൾ കോ​വി​ഡി​ന് മു​മ്പു​ത​ന്നെ മ​ലേ​റി​യ, ഡെ​ങ്കി​പ്പ​നി എ​ന്നി​വ ബാ​ധി​ച്ചി​രു​ന്നു. എ​ന്നി​ട്ടും ഇ​ന്ത്യ​യി​ലെ പാ​വ​ങ്ങ​ൾ​ക്കാ​യി തു​ട​രാ​നാ​ണ് അ​ദ്ദേ​ഹം ഇ​ഷ്ട​പ്പെ​ട്ട​ത്. ദ​രി​ദ്ര കു​ടും​ബ​ങ്ങ​ളെ സ​ഹാ​യി​ക്കു​ക എ​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വി​ത ല​ക്ഷ്യ​മാ​ണ്'.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.