പ​ണം വേ​ണ്ട, അമ്മയെ ഒ​ന്നും ചെ​യ്യി​ല്ല: മോ​ഷ​ണ​ത്തി​നി​ടെ വൃ​ദ്ധ​യെ ആ​ശ്വ​സി​പ്പി​ച്ച് ക​ള്ള​ൻ
മോ​ഷ​ണ​ത്തി​നി​ടെ പേ​ടി​ച്ച​ര​ണ്ട വൃ​ദ്ധ​യെ ആ​ശ്വ​സി​പ്പി​ച്ച് നെ​റ്റി​യി​ൽ ചും​ബ​നം ന​ൽ​കി മോ​ഷ്ടാ​വ്. ബ്ര​സീ​ലി​ൽ ആ​ണ് അ​ൽ​പ്പം വ്യ​ത്യ​സ്ത​മാ​യ സം​ഭ​വം. ഇ​വി​ടെ​യു​ള്ള ഒ​രു ഫാ​ർ​മ​സി​യി​ൽ മ​രു​ന്ന് മേ​ടി​ക്കു​വാ​ൻ എ​ത്തി​യ​താ​യി​രു​ന്നു ഈ ​വൃ​ദ്ധ. പെ​ട്ട​ന്ന് ഇ​വി​ടേ​ക്ക് എ​ത്തി​യ മൂ​ന്ന് മോ​ഷ്ടാ​ക്ക​ൾ സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ട​മ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ക​വ​ർ​ന്നു.

ഇ​തെ​ല്ലാം ക​ണ്ട് ഭ​യ​ന്ന് വി​റ​ച്ച് വൃ​ദ്ധ സ​മീ​പ​ത്ത് നി​ൽ​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. പേ​ടി​ച്ച​ര​ണ്ട ഇ​വ​ർ കൈ​യി​ലു​ള്ള പ​ണം ന​ൽ​കാം. വെ​റു​തേ വി​ട​ണം എ​ന്ന് ഒ​രു മോ​ഷ്ടാ​വി​നോ​ട് അ​പേ​ക്ഷി​ച്ചു. എ​ന്നാ​ൽ സ​മീ​പം നി​ന്ന മോ​ഷ്ടാ​വ് നി​ങ്ങ​ളെ ഒ​ന്നും ചെ​യ്യി​ല്ലെ​ന്ന് പ​റ​യു​ക​യും പ​ണം വേ​ണ്ട​ന്ന് പ​റ​ഞ്ഞ് വൃ​ദ്ധ​യെ ആ​ശ്വ​സി​പ്പി​ക്കു​ക​യും അ​വ​രു​ടെ നെ​റ്റി​യി​ൽ ചും​ബി​ക്കു​ക​യു​മാ​യി​രു​ന്നു.

സ്ഥാ​പ​ന​ത്തി​ലെ സി​സി​ടി​വി​യി​ലാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്. സം​ഭ​വം സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.