3,000 കപ്പുകളിൽ "ഭാരതം’ തീർത്ത് അനാദിക റിക്കാർഡിൽ
Friday, December 23, 2022 3:13 PM IST
കപ്പുകൾ കൊണ്ടു ഭാരതം തീർത്ത് നാലാം ക്ലാസുകാരി അന്താരാഷ്ട്ര ബുക് ഓഫ് റിക്കാർഡിൽ. മഞ്ചേരി നസ്രത്ത് ഇംഗ്ലീഷ് സ്കൂളിലെ ടി.കെ അനാദികയാണ് ഏറ്റവും കൂടുതൽ കപ്പുകൾ ഉപയോഗിച്ച് ഏറ്റവും വലിയ ഇന്ത്യൻ ഭൂപടം നിർമിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന ലോക റിക്കാർഡ് നേടിയത്.
19.7 അടി നീളവും 16.2 അടി വീതിയുമുള്ള ഭൂപടം ത്രിവർണ നിറത്തിലാണ് തയാറാക്കിയത്. മുവായിരം പ്ലാസ്റ്റിക് കപ്പുകളാണ് ഇതിനായി ഉപയോഗിച്ചത്. സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ കൃഷ്ണകുമാറാണ് അനാദികയുടെ പരിശീലകൻ.
മഞ്ചേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ നെറ്റ് വർക്ക് അഡ്മിനിസ്ട്രേറ്ററായ കൂട്ടിലങ്ങാടി സ്വദേശി തലക്കാട്ട് ജിജിത്തിന്റെയും മൈക്രോബയോളജിസ്റ്റ് ജിബിലയുടെയും മകളാണ് അനാദിക.