റോബോട്ടുകൾ ഭക്ഷണം വിളമ്പുന്ന റസ്റ്ററന്റുകൾ ഇനി കേരളത്തിലും; പുതിയ സംരംഭവുമായി മണിയൻപിള്ള രാജു
Sunday, July 14, 2019 1:16 PM IST
റോബോട്ടുകൾ ഭക്ഷണം വിളമ്പുന്ന കേരളത്തിലെ ആദ്യത്തെ റസ്റ്ററന്റ് സംരംഭത്തിന് തുടക്കം കുറിച്ച് നടനും നിർമാതാവുമായ മണിയൻപിള്ള രാജു. ബീ അറ്റ് കിവിസോ എന്നു പേരിട്ട ഈ റസ്റ്ററന്റ് കണ്ണൂർ ഗോപാൽ സ്ട്രീറ്റിലെ കലിക്കോടൻകാവ് റോഡിലാണ് പ്രവർത്തിക്കുന്നത്.
ഇവിടെയെത്തുന്നവർക്ക് ഭക്ഷണം നൽകുന്നത് മൂന്ന് പെണ്റോബോട്ടുകളും ഒരു കുട്ടി റോബോട്ടുമാണ്. അലൻ, ഹെലൻ, ജെയിൻ എന്നാണ് ഈ പെണ് റോബോട്ടുകളുടെ പേര്. ചൈനയിൽ നിന്നുമാണ് റോബോട്ടുകളെ ഇറക്കുമതി ചെയ്തിരിക്കുന്നത്.
സെൻസറിന്റെ സഹായത്താലാണ് റോബോട്ടുകൾ പ്രവർത്തിക്കുക. തറയിൽ പ്രത്യേകമായി നിർമിച്ച മാഗ്നറ്റിക് ഷീൽഡിലൂടെയാണ് റോബോട്ടുകളുടെ സഞ്ചാരം. വളപട്ടണം സ്വദേശി സി.വി. സിനാമുദ്ദീൻ, ഭാര്യ സജ്മ നിസാം, പള്ളിക്കുന്ന സ്വദേശി എം.കെ. വിനീത് എന്നിവരാണ് മണിയൻപിള്ള രാജുവിനൊപ്പമുള്ള മറ്റ് പാർട്ട്ണേഴ്സ്.