കടുത്ത ചെവി വേദനയുമായി ആശുപത്രിയിലെത്തി; ചെവിയിൽ നിന്നും പുറത്തെടുത്തത് പാറ്റക്കൂട്ടത്തെ
Thursday, November 7, 2019 3:19 PM IST
കടുത്ത ചെവി വേദനയുമായി ആശുപപത്രിയിലെത്തിയയാളുടെ ചെവിയിൽ നിന്നും കണ്ടെത്തിയത് ഒന്നിലധികം പാറ്റകളെ. ചൈനയിലാണ് സംഭവം. 24കാരനായ ഒരാളുടെ ചെവിയിൽ നിന്നുമാണ് പാറ്റകളെ കണ്ടെത്തിയത്.
കടുത്ത ചെവി വേദനയെ തുടർന്ന് ഇയാൾ വീട്ടിലുള്ളവരോട് ചെവി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ചെവിയിൽ ടോർച്ച് വെളിച്ചത്തിന്റെ സഹായത്താൽ ഇവർ പരിശോധിച്ചപ്പോഴാണ് ചെവിക്കുള്ളിൽ പാറ്റായുണ്ടെന്ന് കണ്ടെത്തിയത്.
ഉടൻ തന്നെ ഇദ്ദേഹം ആശുപത്രിയുമായി ബന്ധപ്പെട്ടു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ ഏകദേശം 10ൽ അധികം പാറ്റാകളെ ഇയാളുടെ ചെവിക്കുള്ളിൽ നിന്നും ഡോക്ടർമാർ പുറത്തെടുത്തു. ഇയാൾ സുഖം പ്രാപിച്ചുവരികയാണ്. എന്നാൽ എങ്ങനെയാണ് ഇത്രയധികം പാറ്റാകൾ ഇയാളുടെ ചെവിക്കുള്ളിൽ പ്രവേശിച്ചതെന്ന് അവ്യക്തമാണ്.